Dec 10 Love Horoscope: ഇന്നത്തെ പ്രണയ രാശിഫലം (10-12-2025): ദാമ്പത്യത്തിലും പ്രണയത്തിലും നിങ്ങളെ കാത്തിരിക്കുന്നതെന്ത്?

ഇന്നത്തെ പ്രണയ രാശിഫലം

ഇന്നത്തെ പ്രണയ രാശിഫലം

1 /12

മേടം: ഒരുമിച്ച് സമയം പങ്കാളിയുമായി സമയം പങ്കിടാൻ ശ്രമിക്കുക. പുറത്ത് പോകുകയോ,സംസാരിക്കുകയോ ചെയ്യുന്നതിലൂടെ നിങ്ങളുടെ ഇടയിലെ പ്രശ്നങ്ങൾ തീരും.  

2 /12

ഇടവം:  പ്രണയ ജീവിതത്തിന് വളരെ നല്ല ദിവസമാണ് ഇന്ന്. പങ്കാളിയുമായ് പരസ്പരം  മനോഹരമായ നിമിഷങ്ങൾ ചെലവഴിക്കാൻ കഴിയും. വൈകാരികമായ് കൂടുതൽ അടുക്കും. പ്രഫഷണൽ ജീവിതത്തിലും, പ്രണയബന്ധത്തിലും കൂടുതൽ ശോഭിക്കും.    

3 /12

മിഥുനം: പ്രണയവുമായ് ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും കൂടുതൽ ശ്രദ്ധിച്ച് തീരുമാനമെടുക്കുക. എല്ലാ കാര്യങ്ങളും പങ്കാളിയോട് തുറന്ന് പറയുക. ചില കാര്യങ്ങളിൽ  വിട്ടുവിഴ്ച ചെയ്യാൻ ശ്രമിക്കുക.  

4 /12

കര്‍ക്കിടകം: ഈ രാശിക്കാര്‍ക്ക് പ്രണയത്തിന്റെ കാര്യത്തില്‍ മികച്ച മാറ്റങ്ങൾ ഇന്ന് ഉണ്ടാകും. പങ്കാളിയുമായുള്ള ബന്ധം കൂടുതല്‍ ശക്തമാകും. പ്രണയം വിവാഹത്തിലേക്ക് എത്തുന്നതിന് അധികം സമയം എടുക്കില്ല.     

5 /12

ചിങ്ങം: പ്രണയത്തിൽ അന്ധമാകാതിരിക്കാൻ ശ്രമിക്കുക. വിവാഹ ആലോചനകൾ വരും. പങ്കാളിയെ മാനസികമായി വിഷമിപ്പിക്കാതിരിക്കാൻ ശ്രമിക്കുക.     

6 /12

കന്നി: ഈ രാശിക്കാര്‍ക്ക് പ്രണയപരാജയത്തിനുള്ള സാധ്യതയുണ്ട്. എന്നാല്‍ ആ ദു:ഖത്തില്‍ നിന്ന് നിങ്ങള്‍ ഉടന്‍ തന്നെ കരകയറും. എല്ലാ കാര്യവും വിവേകത്തോടെ ചെയ്യാൻ ശ്രദ്ധിക്കുക. പലപ്പോഴും ക്ഷമയില്ലാതെ പെട്ടെന്നെടുക്കുന്ന തീരുമാനങ്ങള്‍ക്ക് അനുസരിച്ച് മുന്നോട്ട് പോവുന്നതാണ് പ്രണയ പരാജയത്തിലേക്ക് നയിക്കുന്നത്.  

7 /12

തുലാം: ഈ രാശിക്കാര്‍ക്ക് അവര്‍ ഒന്നില്‍ കൂടുതല്‍ പ്രണയ ബന്ധത്തിലേക്ക് എത്തുന്നതിന് യോഗം കാണുന്നു. ഇതിൻ്റെ പേരില്‍ പലപ്പോഴും ബന്ധം അവസാനിക്കുന്നതിനും സാധ്യതയുണ്ട്. എല്ലാ വിഷയങ്ങളും പങ്കാളിയുമായ് തുറന്ന് പറയുന്നുണ്ടെങ്കിലും പ്രണയത്തിൽ ആത്മാർഥത കാണിക്കാറില്ല.    

8 /12

വൃശ്ചികം: പങ്കാളിയുമായ് കൂടുതൽ സമയം ചെലവിടാൻ അവസരം ലഭിക്കും. എല്ലാ കാര്യങ്ങളിലും പങ്കാളിയുടെ അഭിപ്രായം മാനിക്കണം. പങ്കാളി ഇല്ലാത്തവർ അൽപം സമയം നൽകുക, എടുത്ത് ചാടി ഒരു ബന്ധത്തിന് പോകാതിരിക്കുക.     

9 /12

ധനു: ഈ രാശിക്കാര്‍ക്ക് ശുക്രന്‍ ഗുണാനുഭവങ്ങള്‍ നല്‍കുന്നതിനാല്‍ പ്രണയത്തിന്റെ കാര്യത്തില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരാന്‍ സാധിക്കും. സന്തോഷവും സമാധാനവും സംതൃപ്തിയും അവര്‍ക്ക് പ്രണയത്തിലൂടെ ലഭിക്കുന്നു. പരസ്പരം മനസ്സിലാക്കാന്‍ സാധിക്കുന്ന ഒരു പങ്കാളി തന്നെയായിരിക്കും ഇവര്‍ക്ക് കൂടെയുണ്ടാവുന്നത്.    

10 /12

മകരം: പ്രണയം നിങ്ങൾ കൂടുതൽ ആസ്വദിക്കാൻ തുടങ്ങും. പങ്കാളിയുമായ് സ്വകാര്യ നിമിഷങ്ങൾ പങ്കിടും. വിവാഹം കഴിഞ്ഞവരുടെ ഇടയിലുള്ള പ്രശ്നങ്ങൾ പരിഹരിക്കപ്പെടും.    

11 /12

കുംഭം: പങ്കാളിയോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിനും ദീര്‍ഘദൂര യാത്രകള്‍ നടത്തുന്നതിനും അവസരം ലഭിക്കും. പ്രണയം വിവാഹത്തിലേക്ക് വഴിമാറുന്നതിനുള്ള സാധ്യതയും കാണുന്നു. എന്തൊക്കെ പ്രതിസന്ധികളുണ്ടായാലും ശക്തമായി ബന്ധത്തില്‍ തുടരാൻ ശ്രമിക്കുക.     

12 /12

മീനം: മീനം രാശിക്കാര്‍ പ്രണയത്തില്‍ നിരവധി വെല്ലുവിളികള്‍ നേരിടേണ്ടിവരുന്നു. ക്ഷമയോടെ എല്ലാ കാര്യത്തേയും പ്രതിസന്ധികളേയും തരണം ചെയ്യാൻ ശ്രമിക്കുക. പങ്കാളിയെ പറ്റിക്കാതിരിക്കാനും നോക്കുക.   

You May Like

Sponsored by Taboola