Love Horoscope Today: പ്രണയ ജ്യോതിഷം; മിഥുനം രാശിക്കാര്‍ മാത്രം ഇക്കാര്യത്തില്‍ ശ്രദ്ധപുലര്‍ത്തണം, മറ്റുള്ളവര്‍ക്ക് നല്ല ദിവസം

Published: Jun 06, 2025, 11:19 AM IST|Updated: Jun 06, 2025, 11:19 AM IST

Love Horoscope Today: മിഥുന രാശിക്കാർ ആണ് കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടത് എങ്കിലും തുലാം, കുംഭം രാശിക്കാരും കുറച്ച് ശ്രദ്ധയോടെ നീങ്ങുന്നത് ഉത്തമമായിരിക്കും.

Love Horoscope Today1/13

Love Horoscope Today

ഓരോ ദിവസവും മനോഹരമാക്കുക എന്നാണ് എല്ലാവരുടേയും ആഗ്രഹം. എന്നാല്‍ നമ്മള്‍ ആഗ്രഹിച്ചതുകൊണ്ടുമാത്രം അത് സംഭവിക്കണം എന്നില്ല. നമ്മുടെ ഗ്രഹനിലയായിരിക്കും ചിലപ്പോള്‍ അതെല്ലാം നിര്‍ണയിക്കുക. പ്രണയിനികളെ സംബന്ധിച്ച് ഈ ദിവസം എങ്ങനെ ആയിരിക്കും എന്ന് നോക്കാം...

Love Horoscope Today2/13

മേടം (Aries)

മേടം (Aries): പ്രണയിനികളായ മേടരാശിക്കാര്‍ക്ക് ഈ ദിനം മനോഹരമായിരിക്കും. ബന്ധുക്കളില്‍ നിന്ന് ഇവര്‍ക്ക് എല്ലാ പിന്തുണയും ലഭിക്കും. എല്ലാവരോടും നന്നായി പെരുമാറാന്‍ ശ്രദ്ധിക്കുക. പ്രിയപ്പെട്ടവരുടെ മുന്നില്‍ തിരക്ക് അഭിനയിക്കാന്‍ നില്‍ക്കരുത്. 

Love Horoscope Today3/13

ഇടവം (Taurus)

ഇടവം (Taurus):  പ്രണയം തുറന്നുപറയാനും പ്രകടിപ്പിക്കാനും പറ്റിയ ദിവസമാണ് ഇന്ന്. ഇടവരാശിക്കാര്‍ ഈ ദിനം അതിനായി ഉപയോഗിക്കുക തന്നെ വേണം. എല്ലാവരോടും ഹൃദ്യമായി പെരുമാറാനും ഈ ദിനം സാധിക്കും. പ്രണയ ബന്ധങ്ങളില്‍ ഉള്ളവരാണെങ്കില്‍ വലിയ പോസിറ്റിവിറ്റി ഈ ദിനം പ്രകടമാകും.

 Love Horoscope Today4/13

മിഥുനം (Gemini)

മിഥുനം (Gemini): ഈ ദിവസം ഏറ്റവും അധികം ശ്രദ്ധിക്കേണ്ടത് മിഥുനം രാശിക്കാര്‍ ആണ്. മുന്‍വിധിയോടെ ബന്ധങ്ങളെ സമീപിക്കരുത്. മറ്റുള്ളവര്‍ പറയുന്നത് കേട്ട് ആളുകളെ വിലയിരുത്താന്‍ നില്‍ക്കരുത്. തിടുക്കത്തോടെയുള്ള സംഭാഷണങ്ങളും ഒഴിവാക്കേണ്ടതാണ്.

Love Horoscope Today5/13

കര്‍ക്കിടം (Cancer)

 കര്‍ക്കിടം (Cancer): സ്‌നേഹപ്രകടനത്തില്‍ ഉത്സുകരായിരിക്കും ഈ ദിനത്തില്‍ കര്‍ക്കിടക രാശിക്കാര്‍. നിങ്ങളെ ഏറ്റവും അധികം സ്വാധീനിക്കുക വൈകാരികമായ സംഭാഷണങ്ങള്‍ ആയിരിക്കും. പരസ്പരം വിശ്വാസം വളര്‍ത്തും വിധം ബന്ധങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയും ചെയ്യും. പങ്കാളിമായി മനോഹരമായ നിമിഷങ്ങള്‍ പങ്കുവയ്ക്കാനും സാധിക്കും.

Love Horoscope Today6/13

ചിങ്ങം (Leo)

ചിങ്ങം (Leo): ഈ രാശിക്കാരുടെ പ്രണയ ബന്ധങ്ങള്‍ ഏറ്റവും നന്നായി മുന്നോട്ട് പോകുന്ന ഒരു ദിവസമായിരിക്കും ഇന്ന്. അതോടൊപ്പം ക,ുടുംബ ബന്ധങ്ങളും ദൃഢമാകും. കൂടെയുള്ളവരെയെല്ലാം സന്തോഷത്തോടെ കാണാനാകും എന്നതും ഈ ദിവസത്തിന്റെ പ്രത്യേകതയാണ്. 

 

Love Horoscope Today7/13

കന്നി (Virgo)

കന്നി (Virgo): മാധുര്യം നിറഞ്ഞ ഒരു സ്‌നേഹ ദിനമായിരിക്കും ഈ രാശിക്കാര്‍ക്ക് ഇന്ന്. അത് പ്രണയമായാലും കുടുംബ ബന്ധങ്ങളായാലും അങ്ങനെ തന്നെ ആയിരിക്കും. ഈ രാശിക്കാര്‍ക്കൊപ്പം നില്‍ക്കുന്നവര്‍ക്കെല്ലാം സന്തോഷം പകരാന്‍ സാധിക്കും. നല്ല പെരുമാറ്റം ചുറ്റുമുള്ളവരില്‍ നല്ല മാറ്റം സൃഷ്ടിക്കും.

 

Love Horoscope Today8/13

തുലാം (Libra)

തുലാം (Libra): മിഥുനം രാശിക്കാരുടെ അത്രതന്നെ ഇല്ലെങ്കിലും തുലാം രാശിക്കാരും ഒരല്‍പം ശ്രദ്ധ പുലര്‍ത്തുന്നത് നല്ലതായിരിക്കും. വൈകാരിക പ്രകടനങ്ങളില്‍ തിടക്കമില്ലാതിരിക്കാന്‍ ശ്രദ്ധിക്കുക തന്നെ വേണം. വികാരങ്ങള്‍ നല്ലവണ്ണം നിയന്ത്രിക്കുകയും വേണം. അതേസമയം, നിങ്ങള്‍ എല്ലാവരുടേയും പ്രിയപ്പെട്ട ആളായി തുടരുകയും ചെയ്യും. മറ്റുള്ളവരുടെ വാക്കുകള്‍ക്ക് ചെവികൊടുക്കുക എന്നത് നല്ലൊരു ഗുണമാണെന്ന് തിരിച്ചറിയുക.

 Love Horoscope Today9/13

വൃശ്ചികം (Scorpio)

വൃശ്ചികം (Scorpio): സുഹൃത്തുക്കളില്‍ നിന്നും പ്രണയത്തില്‍ നിന്നും അപ്രതീക്ഷിതമായ പിന്തുണ ഈ ദിനത്തില്‍ ലഭിക്കും. നിങ്ങളുടെ പ്രണയം അതിശക്തമായി നിലനില്‍ക്കും. പ്രിയപ്പെട്ടവ മനുഷ്യരില്‍ നിങ്ങളുടെ വിശ്വാസം ഊട്ടിയുറക്കപ്പെടും. വൈകാരികമായ പ്രതിബന്ധങ്ങള്‍ എളുപ്പത്തില്‍ മറികടക്കാനും സാധിക്കും.

Love Horoscope Today10/13

ധനു (Sagittarius)

ധനു (Sagittarius): പ്രണയത്തിന് ഏറ്റവും അനുകാലമായ ദിവസം ആയിരിക്കും ഇന്ന്. വൈകാരിക മുഹാര്‍ത്തങ്ങളില്‍ ഏറ്റവും പക്വതയാര്‍ന്ന പെരുമാറ്റം ആയിരിക്കും ഈ രാശിക്കാര്‍ കാഴ്ചവയ്ക്കുക. എല്ലാവരുമായും സഹകരിച്ച് പ്രവര്‍ത്തിക്കാനുള്ള മനസ്സുണ്ടായിരിക്കും. ഈ സ്വഭാവങ്ങള്‍ ചുറ്റുമുള്ളവരില്‍ നിന്നുള്ള പിന്തുണ വര്‍ദ്ധിക്കാനും കാരണമാകൂം. കുടുംബ ബന്ധങ്ങളിലും സന്തോഷം പകരും.

 Love Horoscope Today11/13

മകരം (Capricon)

മകരം (Capricon): സ്‌നേഹ പ്രകടനങ്ങളുടെ കാര്യത്തില്‍ ഈ രാശിക്കാരെ വെല്ലാന്‍ ഈ ദിനം മറ്റാരും ഉണ്ടാവില്ല. സ്‌നേഹവും പ്രണയവും ഉണ്ടായിട്ടും അത് പ്രകടിപ്പിക്കാന്‍ അറിയാത്തവര്‍ ഒരുപാട് ഉണ്ടാവും. എന്തായാലും ഈ രാശിക്കാര്‍, ഇന്ന് അങ്ങനെ ആയിരിക്കില്ല. പ്രണയിനിക്കൊപ്പമോ, കുടുംബത്തിനൊപ്പമോ, പങ്കാളിയ്‌ക്കൊപ്പമോ യാത്രകള്‍ക്കും സാധ്യതയുണ്ട്.

 Love Horoscope Today12/13

കുംഭം (Aquarius)

കുംഭം (Aquarius): മറ്റുള്ളവരുടെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ മെച്ചപ്പെട്ട അവസ്ഥയിലേക്ക് എത്താനാകും എന്നതാണ് ഈ രാശിക്കാരുടെ പ്രത്യേകത. എന്നിരുന്നാലും പുതിയ മനുഷ്യരുമായുള്ള ഇടപെടലുകളില്‍ അല്‍പം ശ്രദ്ധ ചെലുത്തുന്നത് നല്ലതായിരിക്കും. പ്രണയ ജീവിതത്തില്‍ വലിയ മാറ്റങ്ങളൊന്നും ഉണ്ടാവില്ല. പ്രശ്‌നങ്ങളും ഉണ്ടാവില്ല. പ്രണയിനിയെ/ പങ്കാളിയെ മനസ്സിലാക്കിക്കൊണ്ട് മുന്നോട്ട് പോവുക.

Love Horoscope Today13/13

മീനം (Pisces)

മീനം (Pisces):  മീനരാശിക്കാര്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന ഒരു ദിവസം ആയിരിക്കും. പ്രണയം അതി തീവ്രമായി തുടരും. കുടുംബാംഗങ്ങളില്‍ നിന്നുള്ള പിന്തുണ ജീവിതത്തില്‍ പുതിയ ഉത്സാഹം സമ്മാനിക്കും.