Love Horoscope Today: പ്രണയ ജ്യോതിഷം: ധനുരാശിക്കാര്‍ സംസാരത്തില്‍ ജാഗ്രത പാലിക്കണം, മേടരാശിക്കാര്‍ വിശ്വാസം കാക്കണം

Published: Jun 09, 2025, 10:50 AM IST|Updated: Jun 09, 2025, 11:36 AM IST

Love Horoscope Today: മിഥുനം രാശിക്കാർ വാശി ഒഴിവാക്കി വേണം കാര്യങ്ങളെ സമീപിക്കാൻ. ഇടവം രാശിക്കാരുടെ ദാമ്പത്യജീവിതം മധുരമനോഹരം ആയിരിക്കും.

Love Horoscope Today, June 091/13

Love Horoscope Today, June 09

പ്രണയിക്കാത്തവര്‍ ഈ ലോകത്ത് ഉണ്ടാവില്ല. മസ്സിലെങ്കിലും പ്രണയമില്ലെങ്കില്‍ ജീവിതം എത്ര വിരസമായിരിക്കും എന്നൊന്ന് ഓര്‍ത്തുനോക്കൂ. നിങ്ങളുടെ ഇന്നത്തെ പ്രണയ ജീവിതം എങ്ങനെ ആയിരിക്കും എന്ന് പരിശോധിക്കാം...

Love Horoscope Today, June 092/13

മേടം (Aries)

മേടം (Aries): വൈകാരികമായി കാര്യങ്ങളെ സമീപിക്കുമ്പോള്‍ പല പ്രശ്‌നങ്ങളും ഉണ്ടാകാം. അതുകൊണ്ടുതന്നെ മേടരാശിക്കാര്‍ ഈ ദിനം വൈകാരികമായി സ്റ്റേബിള്‍ ആകാന്‍ ശ്രദ്ധിക്കണം. അതുപോലെ തന്നെയാണ്, പ്രണയത്തില്‍ വിശ്വാസത്തിന്റെ സ്ഥാനവും. വിശ്വാസം കാക്കാനുള്ള ശ്രമം തീവ്രമായി തന്നെ നടത്തണം. ഈ ജാഗ്രതകള്‍ നിങ്ങളുടെ പ്രണയം സഫലമാക്കും.

Love Horoscope Today, June 093/13

ഇടവം (Taurus)

ഇടവം (Taurus): ഇടവരാശിക്കാരെ സംബന്ധിച്ച് ബന്ധങ്ങള്‍ ദൃഢപ്പെടുന്ന ദിവസം ആയിരിക്കും ഇന്ന്. ദാമ്പത്യം സുന്ദരവും മനോഹരവും ആയിരിക്കും. പ്രണയിനികളെ സംബന്ധിച്ച് അനിര്‍വ്വചനീയമായ നിമിഷങ്ങള്‍ ഈ ദിനം സമ്മാനിക്കും. അതേ സമയം ആരേയും കണ്ണടച്ച് വിശ്വസിക്കാതിരിക്കാനും ഇടവരാശിക്കാര്‍ ഈ ദിവസം ശ്രദ്ധിക്കണം.

 

Love Horoscope Today, June 094/13

മിഥുനം (Gemini)

മിഥുനം (Gemini): മനസ്സില്‍ വികാരങ്ങളുടെ തള്ളിച്ച ഉണ്ടാകുമെങ്കിലും, അത് എങ്ങനെ പ്രകടിപ്പിക്കും എന്നോര്‍ത്തുള്ള ബുദ്ധിമുട്ടുകളിലൂടെ ആയിരിക്കും ഇടവരാശിക്കാര്‍ ഇന്ന് കടന്നുപോവുക. എന്നാല്‍ നിങ്ങളുടെ പ്രിയപ്പെട്ട സുഹൃത്തുക്കളുടെ പിന്തുണ ആത്മവിശ്വാസം സൃഷ്ടിക്കും. അതേസമയം തന്നെ വൈകാരികമായ കാര്യങ്ങളില്‍ മിതത്വം പാലിക്കുകതന്നെ വേണം. വാശി ഒഴിവാക്കുക കൂടി ചെയ്താല്‍ മിഥുന രാശിക്കാര്‍ക്ക് ഈ ദിനം സന്തോഷ ഭരിതമായിരിക്കും.

Love Horoscope Today, June 095/13

കര്‍ക്കിടകം (Cancer)

കര്‍ക്കിടകം (Cancer): സന്തോഷദാകര്‍ ആയിരിക്കും കര്‍ക്കിടരാശിക്കാര്‍ ഈ ദിവസം. കൂടെയുള്ളവരെ സന്തോഷിപ്പിക്കാനുള്ള എല്ലാ കാര്യങ്ങളും ഇവര്‍ ചെയ്യും. ബന്ധങ്ങള്‍ കൂടുതല്‍ ദൃഢപ്പെടുത്തും. പങ്കാളികളുമായി എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്യും. നേട്ടങ്ങള്‍ ഒരുമിച്ച് പങ്കിടുകയും ചെയ്യും.

 Love Horoscope Today, June 096/13

ചിങ്ങം (Leo)

ചിങ്ങം (Leo): കുടുംബ ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടും എന്നതാണ് ഈ രാശിക്കാരുടെ ഈ ദിവസത്തെ ഏറ്റവും വലിയ പ്രത്യേകത. ദാമ്പത്യ ജീവിതം കൂടുതല്‍ സഫലമാകും. പങ്കാളിയോടൊപ്പം വൈകാരികമായ ഇഴയടുപ്പത്തോടെ സമയം ചെലവഴിക്കാനും സാധിക്കും. ഈ രാശിക്കാരെ അവരുടെ ഏറ്റവും അടുത്ത ആളുകള്‍ നന്നായി മനസ്സിലാക്കുകയും ചെയ്യും.

 

 Love Horoscope Today, June 097/13

കന്നി (Virgo)

കന്നി (Virgo): സ്‌നേഹമില്ലെങ്കില്‍ ജീവിതത്തില്‍ പിന്നെ എന്താണുള്ളത്? ഈ രാശിക്കാര്‍ ഈ ദിവസം സ്‌നേഹത്തിനായിരിക്കും കൂടുതല്‍ മുന്‍ഗണന നല്‍കുക. അതുതന്നെ ആയിരിക്കും ഇവരുടെ ഇന്നത്തെ ദിവസത്തെ സഫലമാക്കുക. പങ്കാളിയില്‍ നിന്നും അടുത്ത സുഹൃത്തുക്കളില്‍ നിന്നും വലിയ പിന്തുണയും ഈ ദിനം ലഭിക്കും.

Love Horoscope Today, June 098/13

തുലാം (Libra)

തുലാം (Libra):  വൈകാരിക പൊട്ടിത്തെറികള്‍ക്ക് ഇടനല്‍കാതെ, എല്ലാം സംയമനത്തോടെ ചെയ്യുന്നവരായിരിക്കും ഈ രാശിക്കാര്‍. അതുകൊണ്ടുതന്നെ ഇവര്‍ക്ക് ആളുകളോട് നന്നായി ഇടപെടാനും സാധിക്കും. കുടുംബാന്തരീക്ഷം കൂടുതല്‍ സന്തോഷം നിറഞ്ഞതാകും. പങ്കാളിയില്‍ വിശ്വാസം വളരുകയും ചെയ്യും.

 Love Horoscope Today, June 099/13

വൃശ്ചികം (Scorpio)

വൃശ്ചികം (Scorpio): സ്‌നേഹിക്കാവാന്‍ മാത്രം അറിയുന്നവരായിരിക്കും ഈ ദിവസത്തെ വൃശ്ചിക രാശിക്കാര്‍. ഒരു പോസിറ്റീവ് എനര്‍ജി ഇവരില്‍ നിന്ന് പ്രസരിച്ചുകൊണ്ടേയിരിക്കും. കൂടെയുള്ളവരെ സന്തോഷത്തിലേക്ക് നയിക്കാനും ഇവര്‍ക്ക് സാധിക്കും. എല്ലാവരോടും ഒരുപോലെ, സ്‌നേഹത്തോടെ ഇടപഴകാനും ഇവര്‍ക്ക് കഴിയും.

Love Horoscope Today, June 0910/13

ധനു (Sagittarius)

ധനു (Sagittarius): ധനുരാശിക്കാര്‍ ഏറെ ശ്രദ്ധ ചെലുത്തേണ്ട ദിവസം ആണിന്ന്. സംസാരത്തില്‍ എപ്പോഴും ജാഗ്രത പുലര്‍ത്തണം. വൈകാരികമായ അഭിപ്രായ വ്യത്യാസങ്ങള്‍ തര്‍ക്കങ്ങളിലേക്കും പിണക്കങ്ങളിലേക്കും പോകാതെ ശ്രദ്ധിക്കേണ്ടതുണ്ട്. ക്ഷമ ശീലമാക്കണം. നിങ്ങള്‍ക്ക് ഏറ്റവും വിശ്വാസമുള്ളവരെ ഒരിക്കലും മാറ്റിനിര്‍ത്തരുത്.

Love Horoscope Today, June 0911/13

മകരം (Capricon)

മകരം (Capricon): ഹൃദയത്തിലെ നന്മയാണ് ഈ രാശിക്കാരുടെ ഏറ്റവും വലിയ പ്രത്യേകത. അത് പുതിയ പ്രണയ ബന്ധങ്ങള്‍ ഉരുവപ്പെടുത്തിയെടുക്കാന്‍ ഈ രാശിക്കാരെ സഹായിക്കും. ഇവര്‍ ബന്ധങ്ങള്‍ കൂടുതല്‍ മധുരതരമാക്കി മാറ്റാന്‍ കഴിവുള്ളവര്‍ ആയിരിക്കും. 

Love Horoscope Today, June 0912/13

കുംഭം (Aquarius)

കുംഭം (Aquarius): സൗഹൃദങ്ങളും പ്രണയവും എല്ലാം ഈ ദിനം കൂടുതല്‍ ദൃഢമാകും. എല്ലാവരോടും സമമായി പെരുമാറാന്‍ സാധിക്കും. കുടുംബ ബന്ധങ്ങളില്‍ സന്തോഷത്തോടെയുള്ള ഇടപെടലുകള്‍ നടത്തും. കാര്യങ്ങള്‍ ഉത്തരവാദിത്തത്തോടെ ചെയ്തുതീര്‍ക്കാനും ഇവര്‍ക്ക് കഴിയും.

 Love Horoscope Today, June 0913/13

മീനം (Pisces)

മീനം (Pisces):  സ്‌നേഹബന്ധങ്ങള്‍ അരക്കിട്ടുറപ്പിക്കാന്‍ ഈ രാശിക്കാര്‍ക്ക് ഈ ദിനം സാധിക്കും. മര്യാദയോടേയും സംയമനത്തോടേയും പെരുമാറാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. ബന്ധങ്ങളില്‍ വിശ്വാസം ബലപ്പെടുത്തും.