Love Horoscope Today, June 10: പ്രണയത്തിൽ സത്യസന്ധത പുലർത്തുക എന്നതാണ് എല്ലാവരും ചെയ്യേണ്ട പ്രധാനപ്പെട്ട കാര്യം. ഗ്രഹനില എന്തായാലും സത്യസന്ധമല്ലാത്ത പ്രണയം നശ്വരം ആയിരിക്കും.
1/13ചില മനുഷ്യർ പ്രണയ ജീവികൾ ആണെന്ന് പറയാറുണ്ട്. പ്രണയമില്ലാതെ അവർക്ക് ഒരു ദിവസം പോലും മുന്നോട്ട് പോകാൻ ആവില്ല. ചിലർ അവരെ പരിഹസിക്കുക പോലും ചെയ്യും. എന്നാൽ പ്രണയത്തേക്കാൾ വലിയ എന്ത് ലഹരിയാമ് ഈ ലോകത്തുള്ളത്... ഓരോ രാശിക്കാരുടേയും പ്രണയ രാശിഫലം പരിശോധിക്കാം.
2/13മേടം (Aries): മേട രാശിക്കാര്‍ക്ക് ഇന്ന് മികച്ച ദിനം ആയിരിക്കും. പങ്കാളിയെ അല്ലെങ്കില്‍ പങ്കാളിയാകാന്‍ സാധ്യതയുള്ള ആളെ ആകര്‍ഷിക്കുന്ന വിധം ആയിരിക്കും ഇവരുടെ ഓരോ ചെയ്തികളും. പുതിയ ബന്ധങ്ങള്‍ക്കും പുതിയ കാര്യങ്ങള്‍ക്കും തുടക്കമിടാന്‍ പറ്റിയ ദിവസം ആയിരിക്കും ഇന്ന്. ഒരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്- ആവേശം കുറയ്ക്കുക, പങ്കാളിയുടെ വികാരങ്ങളെ പരിഗണിക്കുക.
3/13ഇടവം (Taurus): വൃശ്ചിക രാശിക്കാരുടെ ഗ്രഹവിന്യാസം പങ്കാളിയുമായോ പ്രണയിനിയുമായോ ഉള്ള സംഭാഷണത്തില്‍ സത്യസന്ധത പുലര്‍ത്താന്‍ പ്രേരിപ്പിക്കും. ശക്തമായ വൈകാരിക ബന്ധങ്ങളിലേക്ക് നീങ്ങാന്‍ പറ്റിയ ദിവസം ആയിരിക്കും ഇന്ന്. പല പഴയ തെറ്റിദ്ധാരണകളും തിരുത്തപ്പെടാനുള്ള സാധ്യതയും ഉണ്ട്. അവിവാഹിതരെ സംബന്ധിച്ച് വിവാഹത്തിലേക്ക് നീങ്ങാവുന്ന തരത്തിലുള്ള ബന്ധങ്ങളുടെ തുടക്കവും സംഭവിക്കാം.
4/13മിഥുനം (Gemini): മിഥുനം രാശിക്കാര്‍ ഇന്നത്തെ ദിവസം ആശയ വിനിമയത്തിന് ആയിരിക്കും പ്രാധാന്യം കല്‍പിക്കുക. ഇന്നത്തെ ഗ്രഹനില ഇവരെ കൊണ്ട് പങ്കാളിയുമായി എല്ലാ ചിന്തകളും വികാരങ്ങളും പങ്കിടാന്‍ പ്രേരിപ്പിക്കും. തുറന്ന് സംസാരിക്കുന്ന പ്രകൃതം ആഴത്തിലുള്ള ബന്ധങ്ങളിലേക്ക് നയിക്കും.
5/13കര്‍ക്കിടകം (Cancer): പ്രണയത്തില്‍ എല്ലാ കാര്യങ്ങളും വാക്കുകള്‍ കൊണ്ട് പറയണം എന്നില്ല. ഇത് പറയാതെ തിരിച്ചറിയുക എന്നതാണ് പങ്കാളിയുടെ ഗുണം. കര്‍ക്കിടക രാശിക്കാര്‍ ഇന്ന് ഈ ഗുണം ഏറെയുള്ളവര്‍ ആയിരിക്കും. ഇത് ഹൃദയ ബന്ധം ഏറെ വിശാലമാക്കും. അതേ സമയം തന്നെ, ചില സാഹചര്യങ്ങളെ കുറിച്ചുള്ള അനാവശ്യ ചിന്തകള്‍ ഒഴിവാക്കണം.
6/13ചിങ്ങം (Leo): ചിങ്ങം രാശിക്കാരുടെ പ്രണയ ജീവിതത്തില്‍ ഹൃദയത്തെ സ്പര്‍ശിക്കുന്ന വലിയൊരു മാറ്റത്തിന് ഈ ദിനം സാക്ഷ്യം വഹിക്കും. അത്രയും അനുകൂലമായ ഗ്രഹനിലയാണ് ഇവരുടേത്. വാക്കുകള്‍ കൊണ്ട് മായാജാലം സൃഷ്ടിക്കാനും ഈ രാശിക്കാര്‍ക്ക് സാധിക്കും. നിലവിലുള്ള ബന്ധത്തിലാണെങ്കിലും തുടങ്ങാനിരിക്കുന്ന ബന്ധത്തില്‍ ആണെങ്കിലും ഒരു കാന്തിക ശക്തി നിങ്ങളിലേക്ക് ആളുകളെ ആകര്‍ഷിച്ചുകൊണ്ടേയിരിക്കും.
7/13കന്നി (Virgo): യഥാര്‍ത്ഥത്തിലുള്ള നിങ്ങള്‍ എന്താണോ, അത് മാത്രം പ്രകടിപ്പിക്കാന്‍ ശ്രമിക്കുക. പൊള്ളയായ കാര്യങ്ങള്‍ അവതരിപ്പിച്ച് പരാജയപ്പെടാനുള്ള സാധ്യതകള്‍ ഏറെയാണ്. നിങ്ങളുടെ പ്രണയം സത്യമാണോ എന്നത് സ്വയം പരിശോധിക്കുക. അത് നിങ്ങളില്‍ ആന്തരികമായ ഒരു സമാധാനം നിറയ്ക്കും.
8/13തുലാം (Libra): ഒരു പ്രണയം തേടിക്കൊണ്ടിരിക്കുന്ന ആളാണോ നിങ്ങള്‍...? എങ്കില്‍ നിങ്ങളുടെ സ്വഭാവവും രീതികളും എല്ലാം ഇഷ്ടപ്പെടുന്ന ഒരാളെ കണ്ടുമുട്ടാനുള്ള സാധ്യത ഏറെയാണ്. പങ്കാളിയുള്ളവരെങ്കില്‍, അവരുമായി മാനസിക ഐക്യവും ഹൃദയ ബന്ധവും കൂടുതല്‍ ദൃഢമാവുകയും ചെയ്യും.
9/13വൃശ്ചികം (Scorpio): വൃശ്ചിക രാശിക്കാര്‍ ഏറെ ശ്രദ്ധിക്കേണ്ട ഒരു ദിവസം ആണ് ഇന്ന്. വൈകാരികമായി അത്രയേറെ ശക്തമായിരിക്കും ഈ രാശിക്കാര്‍. എന്നാല്‍ ഈ വൈകാരിക തീവ്രത ചിലപ്പോള്‍ വലിയ തെറ്റിദ്ധാരണകള്‍ക്ക് കാരണമായേക്കാം. അതുകൊണ്ട് തന്നെ, അതീവ ശ്രദ്ധയോടെയാണ് കാര്യങ്ങള്‍ നീക്കേണ്ടത്.
10/13ധനു (Sagittarius): ആത്മവിശ്വാസം കൈമുതലാക്കി മുന്നോട്ടുപോകാന്‍ ആണ് ഈ രാശിക്കാര്‍ ശ്രദ്ധിക്കേണ്ടത്. പങ്കാളിയുമായുള്ള ഹൃദയ ബന്ധം പോലെ തന്നെ പ്രധാനമാണ് ആശയവിനിമയവും. സത്യസന്ധത ആയിരിക്കണം നിങ്ങളുടെ ആത്മവിശ്വാസത്തിന്റെ അടിത്തറ. അങ്ങനെയെങ്കില്‍ നിങ്ങളുടെ പ്രണയ ബന്ധങ്ങള്‍ കൂടുതല്‍ സഫലമാകും.
11/13മകരം (capricorn): പങ്കാളിയുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും ശ്രദ്ധയോടെ കേള്‍ക്കാന്‍ തയ്യാറാകാണം. അവ എങ്ങനെ പ്രാവര്‍ത്തികമാക്കാന്‍ പറ്റും എന്നതിനെ കുറിച്ച് ഒരു അവബോധം സ്വയം സൃഷ്ടിക്കണം. വൈകാരിക ഇടപെടലുകളില്‍ അല്‍പം കരുതല്‍ കാണിക്കുന്നതാണ് ഉത്തമം.
12/13കുംഭം (Aquarius): തെറ്റിദ്ധാരണകളും പിണക്കങ്ങളും എല്ലാം മാറ്റിയെടുക്കാന്‍ കുംഭം രാശിക്കാര്‍ക്ക് ഏറ്റവും മികച്ച ദിവസം ആണ് ഇന്ന്. ഗ്രനില പ്രകാരം, ഏറ്റവും സംയമനത്തോടെയുള്ള ആശയ വിനിമയം ആയിരിക്കും ഈ രാശിക്കാര്‍ നടത്തുക. അത് പ്രണയ ബന്ധങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ സഹായിക്കും.
13/13മീനം (Pisces): സഹാനുഭൂതിയില്‍ അധിഷ്ഠിതമായിരിക്കും മീനം രാശിക്കാരുടെ ഇന്നത്തെ പ്രവൃത്തികള്‍ എല്ലാം. ഇത് ഇവരെ കൂടുതല്‍ ആകര്‍ഷണീയത ഉള്ളവരാക്കി മാറ്റും. പങ്കാളിയുമായി വൈകാരി അടുപ്പം ഏറെയുണ്ടാകാനുള്ള സാധ്യതകള്‍ കൂടുതലാണ്. എന്നാല്‍ പങ്കാളിയുടെ മാനസിക നില കൂടി പരിഗണിച്ചുവേണം ഇക്കാര്യങ്ങളിലേക്ക് നീങ്ങാന്‍.