Love Horoscope Today: പരസ്പര ബഹുമാനം കാത്തുസൂക്ഷിക്കുക എന്നതാണ് ഓരോ ബന്ധവും മുന്നോട്ട് കൊണ്ടുപോകാൻ ആവശ്യമായിട്ടുള്ള കാര്യം. ഗ്രഹനിലകൾ പോലും അതിന് ശേഷമേ വരൂ.
1/13രണ്ട് പേര്‍ ചുംബിക്കുമ്പോള്‍ ലോകം നിശ്ചലമാകുമെന്ന് വിഖ്യാതമായ ഒരു ഉദ്ധരണിയുണ്ട്. രണ്ട് പേര്‍ പ്രണയിക്കുമ്പോള്‍ ലോകം കൂടുതല്‍ മനോഹരമാകും എന്നത് ആര്‍ക്കാണ് അറിയാത്തത്. ഓരോ രാശിക്കാരുടേയും ഇന്നത്തെ പ്രണയ രാശിഫലം പരിശോധിക്കാം...
2/13മേടം (Aries): മേടം രാശിക്കാരുടെ പ്രണയ ജീവിതം കൂടുതല്‍ മാധുര്യം നിറഞ്ഞതായിരിക്കും. കുടുംബാംഗങ്ങളുമായും അടുത്ത ബന്ധം നിലനിര്‍ത്താന്‍ ഇവര്‍ക്ക് സാധിക്കും. പ്രണയത്തില്‍ സന്തോഷം നിറഞ്ഞുതുളുമ്പുകയും ചെയ്യും.
3/13ഇടവം (Taurus): സംസാരത്തില്‍ അല്‍പം ശ്രദ്ധ ചെലുത്തിയാല്‍ ഇടവം രാശിക്കാര്‍ക്ക് ഈ ദിവസം സന്തോഷം നിറഞ്ഞതായിരിക്കും. നല്ലൊരു കേള്‍വിക്കാരന്‍ ആയിരിക്കുന്നതുകൊണ്ടുതന്നെ പ്രണയ ജീവിതത്തില്‍ അധികം പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയില്ല. വൈകാരികത അധികമാകാതെ ശ്രദ്ധിക്കുക കൂടി വേണം.
4/13മിഥുനം (Gemini): മിഥുനം രാശിക്കാര്‍ ഈ ദിവസം അനാവശ്യ ശാഠ്യങ്ങളും അഹങ്കാരവും ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. നിങ്ങളുടെ പ്രിയപ്പെട്ടവരെ കണ്ടുമുട്ടാനുള്ള സാധ്യത കൂടുതലാണ്. ഹൃദയത്തില്‍ നിന്നുള്ള വാക്കുകള്‍ പ്രണയ ബന്ധത്തിന്റെ തീവ്രത കൂട്ടും.
5/13കര്‍ക്കിടകം (Cancer): കര്‍ക്കിടക രാശിക്കാര്‍ വ്യക്തിപരമായ കാര്യങ്ങളില്‍ ആവേശം കാണിക്കാന്‍ നില്‍ക്കരുത്. ഈ ദിനം ഇവരെ സംബന്ധിച്ചിടത്തോളം അത്ര നല്ലതല്ല എന്ന് തന്നെ പറയാം. പ്രണയ ബന്ധങ്ങളില്‍ പൊരുത്തക്കേടുകള്‍ കൂടും. പ്രിയപ്പെട്ടവരെ അവഗണിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
6/13ചിങ്ങം (Leo): ഇവരുടെ ഹൃദയ വിശാലത ആയിരിക്കും ഏറ്റവും വലിയ പ്രത്യേകത. മറ്റുള്ളവരുടെ പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞ്, അതിനനുസരിച്ച് പെരുമാറാന്‍ ഈ രാശിക്കാര്‍ക്ക് കഴിയും. പ്രിയപ്പെട്ടവരെ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തും. ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാകും.
7/13കന്നി (Virgo): സ്വാര്‍ത്ഥതയില്‍ നിന്ന് മോചനം നേടാന്‍ ആയാല്‍ ഇവര്‍ക്ക് ഈ ദിനം മെച്ചപ്പെട്ടതാക്കാന്‍ കഴിയും. അങ്ങനെയെങ്കില്‍ ജീവിതത്തില്‍ സ്‌നേഹവും ഊഷ്മളതയും നിലനിര്‍ത്താനാകും. വൈകാരികയില്‍ ക്ഷമാശീലം കൂടി പാലിക്കുക.
8/13തുലാം (Libra): തുലാം രാശിക്കാര്‍ക്ക് ഒരു മികച്ച ദിവസം ആയിരിക്കും ഇന്ന്. സ്വകാര്യ ജീവിതം സന്തോഷം നിറഞ്ഞതായിരിക്കും. പ്രിയപ്പെട്ടവരുമായി കൂടുതല്‍ സമയം ചെലവഴിക്കാന്‍ അവസരം ലഭിക്കും. ബന്ധുസംസര്‍ഗത്തിനുള്ള അവസരവും ഉണ്ടാകും.
9/13വൃശ്ചികം (Scorpio): വൃശ്ചിക രാശിക്കാരുടെ കുടുംബ ജീവിതം സന്തോഷം നിറഞ്ഞതായിരിക്കും. പ്രണയ ബന്ധങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ സംബന്ധിച്ച് ഉന്‍മേഷ ദായകമായ കാര്യങ്ങള്‍ സംഭവിക്കും. വാഗ്ദാനങ്ങള്‍ പാലിക്കാന്‍ ഇവര്‍ക്ക് സാധിക്കും.
10/13ധനു (Sagittarius): നിങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടവരെ അത്ഭുതപ്പെടുത്താന്‍ കഴിയും എന്നതാണ് ഈ ദിവസത്തിന്റെ പ്രത്യേകത. എല്ലാവരോടും നല്ല രീതിയില്‍ പെരുമാറാന്‍ കഴിയുന്നതുവഴി ലോകത്തിന് മുന്നില്‍ മതിപ്പ് ഉളവാക്കാനും കഴിയും. പ്രണയ ബന്ധത്തില്‍ കൂടുതല്‍ മാധുര്യം അനുഭവപ്പെടും.
11/13മകരം (Capricorn): ഈ ദിനം എന്നത്തേയും പോലെ ഒരു ദിനം ആണെന്ന് കരുതരുത്. സംസാരത്തില്‍ സംയമനം പാലിക്കുക എന്നത് ശ്രദ്ധിക്കേണ്ടതാണ്. വിനയവും വിവേകവും ആയിരിക്കും നിങ്ങളുടെ ഈ ദിവസത്തെ നിര്‍ണയിക്കുക. പ്രണയബന്ധങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം.
12/13കുംഭം (Aquarius): പ്രണയത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ സംബന്ധിച്ച് മികച്ച ദിവസം ആയിരിക്കും ഇന്ന്. പങ്കാളിക്കൊപ്പം ഏറെ സന്തോഷം പങ്കിടാന്‍ അവസരം ലഭിക്കും. പങ്കാളിയിലേക്ക് കൂടുതല്‍ ആകര്‍ഷിക്കപ്പെടുകയും ചെയ്യും.
13/13മീനം (Pisces): ഒരു വ്യക്തി എന്ന നിലയില്‍ ആത്മാഭിമാനം നിലനിര്‍ത്താന്‍ സാധിക്കും. നിങ്ങള്‍ക്ക് സമൂഹത്തില്‍ നിന്ന് ബഹുമാനം ലഭിക്കും. ചില നല്ല വാര്‍ത്തകള്‍ കേള്‍ക്കാനുള്ള സാധ്യത കൂടുതലാണ്.