Love Horoscope Today: പ്രണയ രാശിഫലം; തുലാം രാശിക്കാര്‍ പ്രണയത്തില്‍ ശ്രദ്ധിക്കണം, കുംഭം രാശിക്കാര്‍ക്ക് ശുഭവാര്‍ത്ത

Love Horoscope Today, June 14: ഗ്രഹനില സൃഷ്ടിച്ച പല പ്രശ്നങ്ങൾക്കും പരിഹാരം ലഭിക്കാൻ സാധ്യതയുള്ള ദിവസം ആണിന്ന്. എന്നാൽ ചില രാശിക്കാരുടെ കാര്യത്തിൽ സ്ഥിതിഗതികൾ തീർത്തും വ്യത്യസ്തമായിരിക്കും.

1 /13

രാശിചക്രങ്ങളും ഗ്രനിലയും നിങ്ങളുടെ ഓരോ കാര്യത്തേയും നിയന്ത്രിക്കുമെന്ന് വിശ്വസിക്കുന്നുണ്? അങ്ങനെയെങ്കില്‍ നിങ്ങളുടെ പ്രണയ, ദാമ്പത്യ ജീവിതത്തേയും അവ സ്വാധീനിക്കും. ഓരോ രാശിക്കാരുടേയും ഇന്നത്തെ പ്രണയ രാശിഫലം പരിശോധിക്കാം.

2 /13

മേടം (Aries): മികച്ച രീതിയിലുള്ള പെരുമാറ്റം ഈ രാശിക്കാരിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കും. എന്നാല്‍ ഇങ്ങനെ ആകര്‍ഷിക്കപ്പെടുന്നവരില്‍ പലരും കാണിക്കുന്നത് യഥാര്‍ത്ഥ സ്‌നേഹം ആയിരിക്കണമെന്നില്ല. ഇത് തിരിച്ചറിയുമ്പോള്‍പോലും അതിനെ പോസിറ്റീവ് ആയി സമീപിക്കാന്‍ ശ്രദ്ധിക്കുക.

3 /13

ഇടവം (Taurus): പ്രണയത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ സംബന്ധിച്ച് ഇന്ന് മികച്ച ദിനം ആയിരിക്കും. പങ്കാളിയ്‌ക്കൊപ്പം സന്തോഷകരമായ നിമിഷങ്ങള്‍ ചെലവഴിക്കാന്‍ സാധിക്കും. അതേസമയം, സഹതാപം തേടി വരുന്ന മറ്റ് ചിലരെ കരുതിയിരിക്കുകയും വേണം.

4 /13

മിഥുനം (Gemini): സ്വയം തിരിച്ചറിയാനുള്ള ശ്രമം നടത്തുക എന്നതാണ് ഈ രാശിക്കാര്‍ ഈ ദിവസം ചെയ്യേണ്ടത്. ഇത് വ്യത്യസ്തമായ പല കാര്യങ്ങളും ചെയ്തു തുടങ്ങാന്‍ ഒരു പ്രചോദനം ആയിരിക്കും. പ്രണയ ബന്ധങ്ങളില്‍ നിങ്ങള്‍ സൂക്ഷ്മത പുലര്‍ത്താന്‍ ശ്രദ്ധിക്കണം.

5 /13

കര്‍ക്കിടകം (Cancer): കര്‍ക്കിടക രാശിക്കാരും പ്രണയ കാര്യങ്ങളില്‍ അല്‍പം ശ്രദ്ധ പുലര്‍ത്തണം. പ്രണയത്തില്‍ ആശയക്കുപ്പങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. നിങ്ങളുടെ പ്രണയത്തിന്റെ, അല്ലെങ്കില്‍ പങ്കാളിയുടെ മനസ്സും പ്രവൃത്തിയും മനസ്സിലാക്കാന്‍ അല്‍പം ബുദ്ധിമുട്ടിയേക്കാം. എന്നാല്‍ സമയമെടുത്ത് ക്ഷമയോടെ നിന്നാല്‍ ഇതില്‍ നിന്ന് രക്ഷനേടാനും സാധിക്കും.

6 /13

ചിങ്ങം (Leo): കാര്യങ്ങള്‍ ആലോചിച്ച് തീരുമാനിച്ച് ചെയ്യും എന്നതാണ് ഈ രാശിക്കാര്‍ക്ക് ഈ ദിനത്തില്‍ ഉള്ള നേട്ടം. ഇത് ഇവരുടെ പങ്കാളിയാല്‍ അഭിനന്ദിക്കപ്പെടുകയും ചെയ്യും. കുടുംബ ജീവിതത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണം, പ്രത്യേകിച്ചും കുട്ടികളുടെ കാര്യത്തില്‍...

7 /13

കന്നി (Virgo): ജോലിത്തിരക്കുകളും ജോലി സമ്മര്‍ദ്ദങ്ങളും കൊണ്ടും പ്രണയവും ദാമ്പത്യവും എല്ലാം തകിടം മറിഞ്ഞു കിടക്കുന്നവരെ സംബന്ധിച്ച് ഒരു തിരിച്ചുവരവിനുള്ള ദിവസം ആണിന്. അതേ സമയം, ഈ തിരിച്ചുവരവ് ആഘോഷമാക്കി ജോലിയില്‍ അലംഭാവം കാണിക്കുകയും അരുത്.

8 /13

തുലാം (Libra): തുലാം രാശിക്കാര്‍ക്ക് ഈ ദിനം തീരെ നല്ലതായിരിക്കില്ല. വഴക്കുണ്ടാകാനുള്ള സാധ്യതകള്‍ ഏറെയാണ്. അതുകൊണ്ട് തന്നെ പങ്കാളിമായി തര്‍ക്കമുണ്ടാകാന്‍ സാധ്യതയുള്ള വിഷയങ്ങള്‍ സംസാരിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. തര്‍ക്കം ഉണ്ടാകാന്‍ സാധ്യതയുള്ള സമയങ്ങളില്‍ ശാന്തത പാലിക്കാന്‍ ശ്രമിക്കുക. 

9 /13

വൃശ്ചികം (Scorpio): മനസ്സില്‍ കൊണ്ടുനടക്കുന്ന ഒരു പ്രണയ സങ്കല്‍പം ഉണ്ടാവില്ലേ... അങ്ങനെ ഒരാളെ കണ്ടെത്തി, അയാള്‍ക്കൊപ്പം സമയം ചെലവഴിക്കാന്‍ കഴിഞ്ഞാല്‍ എങ്ങനെയുണ്ടാകും? നിങ്ങളുടെ ഹൃദയത്തെ കേള്‍ക്കുക, അങ്ങനെ ഒരു സംഭവം ഇന്ന് ഉണ്ടായേക്കാം.

10 /13

ധനു (Sagittarius): പറയാന്‍ മടിച്ചിരിക്കുന്ന ഒരു പ്രണയം ആണോ നിങ്ങളുടെ ഹൃദയത്തെ അത്രയേറെ ഭാരമുള്ളതാക്കി മാറ്റുന്നത്. ധൈര്യം സംബന്ധിച്ച് അക്കാര്യം തുറന്ന് പറയാന്‍ പറ്റുന്ന ദിവസം ആണിന്ന്. ലഭിക്കുന്ന അവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ പറ്റുന്ന ദിവസം കൂടിയാണിന്ന്.

11 /13

മകരം (Capricorn): ഗ്രഹനിലയിലെ മാറ്റങ്ങള്‍ മൂലം പ്രണയ ജീവിതത്തില്‍ ഉണ്ടായിരുന്ന പ്രശ്‌നങ്ങള്‍ക്ക് ഈ ദിവസം പരിഹാരം കണ്ടെത്താന്‍ സാധിക്കും. ശാന്ത സ്വഭാവം ആയിരിക്കും ഈ രാശിക്കാരുടെ ഇന്നത്തെ പ്രത്യേകത. പ്രശ്‌ന പരിഹാരങ്ങള്‍ക്ക് വഴിതെളിയുന്നതും ഈ ശാന്തത തന്നെ ആയിരിക്കും.

12 /13

കുംഭം (Aquarius): കുംഭം രാശിക്കാര്‍ക്ക് പ്രണയ സാഫല്യത്തിന് സാധ്യതയുള്ള ദിവസം ആണിന്ന്. വിവാഹക്കാര്യത്തില്‍ ഒരു അനുകൂല തീരുമാനം ഉണ്ടാകും. വിവാഹം അല്ലെങ്കിലും വിവാഹ നിശ്ചയം എങ്കിലും തീരുമാനിക്കപ്പെടും. ജീവിതം കൂടുതല്‍ സഫലമാകുന്നതുപോലെ അനുഭവപ്പെടും.

13 /13

മീനം (Pisces): പങ്കാളിയുടെ സ്വകാര്യതയില്‍ കയറി ഇടപെടാതിരിക്കാന്‍ ഈ രാശിക്കാര്‍ പ്രത്യേകം ശ്രദ്ധിക്കണം. ഏത് ബന്ധമാണെങ്കിലും അതിനൊരു അതിരുണ്ട് എന്ന തിരിച്ചറിവുണ്ടാകണം. അല്ലാതെ നടത്തുന്ന ഇടപെടലുകള്‍ സ്‌നേഹത്തിന്റെ ഭാഗമാണെന്ന് പറഞ്ഞ് ന്യായീകരിക്കാനും നിര്‍ത്തരുത്. 

You May Like

Sponsored by Taboola