Love Horoscope Today: പ്രണയ രാശിഫലം; മേടരാശിക്കാര്‍ക്ക് പുതിയ പ്രണയം വേണോ? ചിങ്ങരാശിക്കാര്‍ ഹൃദയത്തെ കേള്‍ക്കുക

Love Horoscope Today: പ്രണയ ബന്ധത്തിൽ ആവട്ടെ, ദാമ്പത്യ ബന്ധത്തിൽ ആവട്ടെ... പരസ്പരം സുതാര്യത സൂക്ഷിക്കുക എന്നത് നിർബന്ധമാണ്. അല്ലെങ്കിൽ നിങ്ങളുടെ ബന്ധങ്ങളെല്ലാം ഒരുദിവസം കപടമായി  തോന്നിപ്പിച്ചേക്കാം.

1 /13

പ്രണയം ഓരോരുത്തര്‍ക്കും ഓരോ അനുഭവം ആയിരിക്കും. ചിലര്‍ക്ക് അത് ജീവിക്കാന്‍ ഊര്‍ജ്ജം നല്‍കുമെങ്കില്‍ മറ്റുചിലര്‍ക്ക് അത് അറ്റമില്ലാത്ത സന്തോഷം ആകും നല്‍കുക. നിങ്ങളുടെ ഇന്നത്തെ പ്രണയ രാശിഫലം നോക്കാം...

2 /13

മേടം (Aries): ഈ രാശിക്കാര്‍ ഈ ദിവസം ആലോചിച്ച് തീരുമാനങ്ങളെടുക്കണം. ഒരു പുതിയ പ്രണയ ബന്ധത്തിന് വഴി തുറക്കുകയാണെങ്കില്‍ പ്രത്യേകിച്ചും ആലോചിക്കണം. ഒരാളുമായി ഡേറ്റിങ്ങില്‍ ആണെങ്കില്‍, അയാള്‍ നിങ്ങളുടെ ജീവിതത്തില്‍ അത്രയേറെ ആവശ്യമല്ലെങ്കില്‍, ഒരു 'നോ' പറയാന്‍ മടി കാണിക്കരുത്.

3 /13

ഇടവം (Taurus): നിങ്ങള്‍ എല്ലാം മുന്‍കൂട്ടി നിശ്ചയിച്ചതുപോലെ ചെയ്യണം എന്ന ഒരു നിര്‍ബന്ധവും പിടിക്കേണ്ട കാര്യമില്ല. മനസ്സിന് തോന്നുന്നത് കൂടി പരിഗണിക്കണം. നിങ്ങളുടെ ഉള്ളിലെ പ്രണയം മറ്റുള്ളവര്‍ക്ക് എങ്ങനെ എന്നതല്ല, അത് നിങ്ങള്‍ എങ്ങനെ സ്വയം തിരിച്ചറിയുന്നു എന്നതും വിലയിരുത്തുന്നു എന്നതും ആണ് പ്രധാനം. ഇത് നിങ്ങളുടെ ഈ ദിവസത്തെ ഏറെ സ്വാധീനിക്കുമെന്ന് ഉറപ്പ്.

4 /13

മിഥുനം (Gemini): സ്വയം തിരഞ്ഞെടുക്കുക എന്നതാണ് ഈ രാശിക്കാര്‍ ഇന്നത്തെ ദിവസം ചെയ്യേണ്ടുന്ന കാര്യം. ഇത് ഒരുപക്ഷേ, നിങ്ങളുടെ ഇപ്പോഴത്തെ ബന്ധം അവസാനിപ്പിക്കാന്‍ പോലും കാരണമായേക്കാം. എന്നാല്‍ ഹൃദയം പറയുന്നത് മാത്രം കേട്ട് മുന്നോട്ട് പോവുക. അതാണ് ഇന്നത്തെ ദിവസത്തെ ശരിയായ വഴി.

5 /13

കര്‍ക്കിടകം (Cancer): ഈ രാശിക്കാര്‍ ഒരു കാര്യം തിരിച്ചറിയണം. സ്‌നേഹിക്കാന്‍ നിങ്ങളുടെ മുന്നില്‍ ഒരൊറ്റ വഴിയേ ഉള്ളൂ. അത് ശരിയായ വഴി മാത്രമാണ്. സ്‌നേഹത്തിന് വേണ്ടി നിങ്ങള്‍ തെറ്റായ വഴി തിരഞ്ഞെടുത്താല്‍, പല നഷ്ടങ്ങളും സംഭവിക്കും. സ്ഥിരത എന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ്.

6 /13

ചിങ്ങം (Leo): ചിങ്ങം രാശിക്കാര്‍ ഈ ദിവസം അവരുടെ വികാരങ്ങള്‍ മറച്ചുവയ്ക്കാന്‍ ശ്രമിക്കരുത്. നിങ്ങള്‍ ഒരുപക്ഷേ ഒരു പ്രണയ ബന്ധത്തില്‍ ആയിരിക്കാം. അല്ലെങ്കില്‍ ഒരു ബന്ധം അടുത്തിടെ അവസാനിപ്പിച്ചിട്ടുണ്ടായിരിക്കാം. വീണ്ടും ആ വ്യക്തിയിലേക്ക് ആകര്‍ഷിക്കപ്പെട്ടിരിക്കാം. എന്നിരുന്നാലും നിങ്ങളുടെ ഹൃദയം പറയുന്നത് മാത്രം പ്രവര്‍ത്തിക്കുക. അതായിരിക്കും നിങ്ങളുടെ പ്രണയ ജീവിതത്തിന് ഉത്തമം.

7 /13

കന്നി (Virgo): എല്ലാവരും എന്നും ഒരേയൊരു ബന്ധത്തില്‍ മാത്രം തുടര്‍ന്നോളണം എന്നില്ലല്ലോ. ഈ രാശിക്കാരുടെ കാര്യത്തില്‍ ഇത്തരം സ്വഭാവം ഉണ്ടെങ്കില്‍ ശ്രദ്ധിക്കുക. നിങ്ങള്‍ എന്നും ഇങ്ങനെ വ്യത്യസ്തമായ ബന്ധങ്ങളില്‍ അഭിരമിക്കുന്നതില്‍ അര്‍ത്ഥമില്ല. ജീവിതത്തില്‍ സ്ഥായിയായ ചില കാര്യങ്ങള്‍ ഉണ്ട് എന്ന് ഈ ദിനം തിരിച്ചറിയുക.

8 /13

തുലാം (Libra): ഈ രാശിക്കാരുടെ ദീര്‍ഘകാല ബന്ധങ്ങള്‍ സഫലമാകാനുള്ള സാധ്യതകള്‍ ഏറെയാണ്. എത്രയും പെട്ടെന്ന് പ്രണയ പൂര്‍ത്തീകരണത്തിലേക്ക് എത്താനായിരിക്കും ഈ ദിനം ഇവര്‍ ആഗ്രഹിക്കുക. അതേ സമയം, ഇതെല്ലാം വിജയിക്കുമോ എന്ന സങ്കോചവും ഇവരെ വേട്ടയാടും. കാര്യകാരണസഹിതം പ്രണയത്തുടര്‍ച്ചയെ കുറിച്ച് ചര്‍ച്ച ചെയ്യുക എന്നതാണ് പ്രധാനം.

9 /13

വൃശ്ചികം (Scorpio): ഒരു മാറ്റവും സംഭവിക്കാത്ത വ്യക്തിയാണെന്നതില്‍ അഭിമാനിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ആ അഭിമാനം മാറ്റിവച്ച് മാറാന്‍ തയ്യാറായിക്കോളൂ. മാറാത്ത പക്ഷം, നിങ്ങളുടെ പ്രണയ ജീവിതം അത്ര സുഖകരം ആവണമെന്നില്ല. മാറ്റം അനിവാര്യമായ ഒന്നാണെന്ന് സ്വയം തിരിച്ചറിയൂ.

10 /13

ധനു (Sagittarius): പരസ്പരം ഉള്ള തുറവാണ് സ്‌നേഹത്തിന്റെ ആണിക്കല്ല. അക്കാര്യം മനസ്സിലാണ്ടായിരിക്കണം എന്നതാണ് ഈ രാശിക്കാരുടെ ഗ്രഹനില നല്‍കുന്ന മുന്നറിയിപ്പ്. ഫലപ്രദമായ സംവേദനം നടന്നില്ലെങ്കില്‍ പ്രണയം ദുഷ്‌കരമായി മാറും. സ്‌നേഹം സുതാര്യമായിരിക്കണം എന്നത് എപ്പോഴും ഓര്‍മയില്‍ വേണം.

11 /13

മകരം (Capricorn): ഒരു വഴിയും മുന്നിലില്ല എന്ന രീതിയില്‍ നിസ്സഹാതയില്‍ പെട്ടുപോയേക്കാം. പക്ഷേ, അതിനെ മറികടക്കാനുള്ള ശേഷി നിങ്ങള്‍ക്കുണ്ട് എന്ന് തിരിച്ചറിയണം. നിങ്ങളുടെ പ്രണയം ആയിരിക്കും ഇത്തരം ഒരു ഘട്ടത്തില്‍ മുന്നോട്ടുള്ള വഴി തുറന്നുതരുന്നത്. അതിന് വേണ്ടി കാതോര്‍ക്കൂ...

12 /13

കുംഭം (Aquarius): കുംഭരാശിക്കാരില്‍ ഇന്ന് വൈകാരികമായ ഒരു ഊര്‍ജ്ജ പ്രവാഹം ഉണ്ടായിരിക്കും. ഇത് നിങ്ങളുടെ പ്രണയ ജീവിതത്തെ കൂടുതല്‍ സമ്പുഷ്ടമാക്കാന്‍ സഹായിക്കും. ഒരുപക്ഷേ ഭാവിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ കൂടുതല്‍ സഫലമാകാനും സാധ്യതയുണ്ട്. അത് ചിലപ്പോള്‍ വിവാഹം ആയേക്കാം...

13 /13

മീനം (Pisces): പരിക്ഷീണിതരാകാന്‍ സാധ്യതയുള്ള ദിവസമാണ് ഈ രാശിക്കാരെ സംബന്ധിച്ച് ഈ ദിനം. എന്നാല്‍ അതില്‍ നിരാശപ്പെടരുത്. സത്യസന്ധമായ ആശയവിനിമയം ഒന്നുകൊണ്ടുമാത്രം നിങ്ങളുടെ ദാമ്പത്യം മനോഹരമായി മുന്നോട്ടുപോകും. 

You May Like

Sponsored by Taboola