Love Horoscope Today, June 17: കുറ്റമറ്റതായി ആരും ഈ ലോകത്തില്ല എന്ന സത്യം തിരിച്ചറിയണം. ഈ സത്യം തിരിച്ചറിയുന്നതോടെ നിങ്ങളുടെ പ്രണയത്തിലെ ചെറിയ ചെറിയ പ്രശ്നങ്ങൾ എല്ലാം അവസാനിക്കും.
1/13നിശ്ചയദാര്‍ഢ്യമുണ്ടെങ്കില്‍ നമുക്ക് ഏത് പ്രതിബദ്ധങ്ങളേയും നേരിടാന്‍ ആകും എന്നാണല്ലോ പറയുക. അതുപോലെ തന്നെയാണ് പ്രണയത്തിന്റെ കാര്യവും. ഏത് വെല്ലുവിളികളേയും മറികടക്കാന്‍ നിങ്ങള്‍ക്കുള്ളിലെ കാമുകന്‍/കാമുകിയ്ക്ക് കഴിയും. ഇന്നത്തെ പ്രണയരാശിഫലം പരിശോധിക്കാം...
2/13മേടം (Aries): സ്‌നേഹം സ്വന്തമാക്കാന്‍ ഒരാള്‍ പരിപൂര്‍ണന്‍ ആകണം എന്ന് നിര്‍ബന്ധം ഒന്നുമില്ല. എന്നാല്‍ പരിപൂര്‍ണത അഭിനയിക്കുന്നത് അത്ര നല്ല കാര്യവും അല്ല. നിങ്ങളുടെ പങ്കാളി ഇങ്ങനെ പരിപൂര്‍ണത പ്രകടിപ്പിക്കുന്നുവെങ്കില്‍ അതിനെ ശ്രദ്ധയോടെ വേണം വീക്ഷിക്കാന്‍. സൗമ്യതയോടുകൂടി മാത്രം പ്രതികരിക്കാന്‍ ശ്രദ്ധിക്കുക.
3/13ഇടവം (Taurus): ഇടവരാശിക്കാരുടെ ജീവിതം കൂടുതല്‍ സന്തോഷപൂര്‍ണമായിരിക്കും ഈ ദിനം. അത് വെറുതേ സൃഷ്ടിക്കപ്പെടുന്നതല്ല, ഈ രാശിക്കാര്‍ അതിന് വേണ്ടി യജ്ഞിക്കും. അതിന്റെ ഫലമാണ് അവര്‍ക്ക് ലഭിക്കുക. വിവാഹത്തെ കുറിച്ചുള്ള ചിന്തകള്‍ സജീവമാകും. എന്നാല്‍ ഇപ്പോഴുള്ള ബന്ധം തുടരണോ എന്ന കാര്യത്തില്‍ ആലോചന വേണം.
4/13മിഥുനം (Gemini): നിങ്ങളുടെ ശ്രദ്ധ വീട്ടിലേക്കും പങ്കാളിയിലേക്കും കൂടുതല്‍ കേന്ദ്രീകരിക്കേണ്ട ദിവസം ആണിന്ന്. ഈ രാശിക്കാര്‍ ഇന്ന് കൂടുതല്‍ പ്രതിബദ്ധതയുള്ളവരും സ്ഥിരോത്സാഹികളും ആയിരിക്കും. പങ്കാളിയുടെ കാര്യത്തില്‍ സ്‌നേഹം നിറഞ്ഞ ഒരു ദിവസം ആയിരിക്കും ഇവര്‍ക്ക് മുന്നില്‍ ഉണ്ടാവുക.
5/13കര്‍ക്കിടകം (Cancer): ബന്ധങ്ങളെ കുറിച്ച് അമിതമായി ചിന്തിച്ച് വശംകെടാന്‍ അവസരം ഉണ്ടാക്കരുത്. ബന്ധങ്ങളെ കുറിച്ചുള്ള ചിന്ത നല്ലതാണ്, പക്ഷേ അധികമാകരുത്. പങ്കാളി നിങ്ങളെ ഒരുതവണ വിളിച്ചില്ല എങ്കില്‍ അതിന്റെ കാരണം അന്വേഷിച്ചുപോകുന്നത് ഉത്തമം ആകില്ല. യാഥാര്‍ത്ഥ്യം മനസ്സിലാക്കിക്കൊണ്ട് വേണം പ്രവര്‍ത്തിക്കാന്‍.
6/13ചിങ്ങം (Leo): ചിങ്ങം രാശിക്കാര്‍ അവരുടെ പ്രണയ ജീവിതത്തില്‍ ഏറെ ആവേശകരവും നിര്‍ണായകവും ആയ ഒരു തീരുമാനത്തിലേക്ക് ഈ ദിനം എത്തിച്ചേരാന്‍ ശ്രമിക്കും. എന്നാല്‍ ആ ശ്രമം ക്രിയാത്മകവും ലോജിക്കലും ആകാന്‍ ശ്രദ്ധിക്കണം. ഒരിക്കലും പണത്തിന് പുറകേയുള്ള ഓട്ടത്തിന്റെ ഭാഗമാകരുത് അത്.
7/13കന്നി (Virgo): കന്നി രാശിക്കാരുടെ ജീവിതത്തില്‍ വലിയ വെളിച്ചമായിരിക്കും തെളിയിക്കപ്പെടുക. ചൊവ്വ കന്നി രാശിയിലേക്ക് നീങ്ങുന്നതിന്റെ ഭാഗമായി നിങ്ങളില്‍ വലിയ ഊര്‍ജ്ജസ്വലത പ്രകടമാകും. ഇത് പ്രണയജീവിതം കൂടുതല്‍ സുരഭിലമാക്കാന്‍ സഹായിക്കും. ശാരീരിക ആരോഗ്യവും മെച്ചപ്പെടും.
8/13തുലാം (Libra): നിങ്ങളെ പിന്നോട്ട് വലിക്കാന്‍ ഒരുപാട് കാര്യങ്ങള്‍ ഉണ്ടാകും. അതിനെ നേരിടാന്‍ ശീലിക്കുക എന്നതാണ് പ്രധാനം. പരാജയഭീതി ഒഴിവാക്കുക. നിങ്ങളുടെ പ്രണയത്തെ ലോകം എങ്ങനെ കാണുന്നു എന്നോര്‍ത്ത് ഭയപ്പെടരുത്. പ്രണയത്തില്‍ നിങ്ങളായിരിക്കണം കപ്പിത്താന്‍.
9/13വൃശ്ചികം (Scorpio): ആത്മവിശ്വാസത്തോടെ ജീവിതത്തെ മുന്നോട്ട് നയിക്കുക. നിങ്ങളിലെ മാറ്റം നല്ലത് മാത്രം കൊണ്ടുവരും എന്ന് വിശ്വസിക്കുക. പങ്കാളിയ്ക്ക് വേണ്ടിയോ പ്രണത്തിന് വേണ്ടിയോ നിങ്ങള്‍ രണ്ടടി പിറകോട്ട് വയ്ക്കുമ്പോള്‍, അത് ഉദ്ദേശിച്ച ഫലം നല്‍കിക്കോളണം എന്നില്ല. എന്നാലും ആത്മവിശ്വാസം വെടിയരുത്.
10/13ധനു (Sagittarius): നിങ്ങള്‍ക്ക് ഈ ദിവസം പലതരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. ജോലി സംബന്ധമായ വൈക്ലബ്യങ്ങള്‍ ഉണ്ടാകാം. എന്നിരുന്നാലും നിങ്ങള്‍ പ്രണയത്തിന് മുന്‍ഗണന നല്‍കാന്‍ മറക്കരുത്. അതിനര്‍ത്ഥം നിങ്ങളുടെ ജോലി സംബന്ധമായ തിരക്കുകളെ അവഗണിക്കണം എന്നല്ല. സമയം അതിനനുസരിച്ച് ക്രമീകരിക്കുക. നിങ്ങളുടെ മുന്‍ഗണന പ്രണയത്തിന് തന്നെയാണ് എന്ന് പങ്കാളിയെ ബോധ്യപ്പെടുത്തുക.
11/13മകരം (Capricorn): സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ എല്ലാവരും ആഗ്രഹിക്കും. എന്നാല്‍ അതിലെ ബുദ്ധിമുട്ടുകള്‍ തിരിച്ചറിയുക എന്നതാണ് പ്രധാനം. മകരം രാശിക്കാര്‍ക്ക് ആ ബുദ്ധിമുട്ടുകള്‍ തിരിച്ചറിയാന്‍ കഴിയും. ഈ തിരിച്ചറിവ് ഇവരുടെ പ്രണയത്തിലും ശുഭകരമായിരിക്കും. എങ്ങനെ പ്രതിബദ്ധങ്ങളെ മറികടക്കണം എന്ന് മനസ്സിലാക്കാനും കഴിയും.
12/13കുംഭം (Aquarius): പങ്കിടുമ്പോള്‍ ഇരട്ടിക്കുന്ന സന്തോഷം പോലെയാണ് പ്രണയവും. ഒരുമിച്ചുള്ള സമയം പങ്കിടല്‍ പ്രണയത്തില്‍ ഏറെ പ്രധാനമാണ്. പങ്കാളിയ്‌ക്കൊപ്പം ക്വാളിറ്റി ടൈം ചെലവഴിക്കാന്‍ ശ്രദ്ധിക്കുക. ഇത് പര്‌സപരം ഉള്ള തര്‍ക്കങ്ങളും പിണക്കങ്ങളും ഒഴിവാക്കാന്‍ സഹായിക്കും. പരസ്പര ബഹുമാനത്തോടെ ഇടപെടുക.
13/13മീനം (Pisces): എല്ലാവരുടേയും മുന്നില്‍ നല്ല പങ്കാളികളായി അഭിനയിക്കുന്നവര്‍ ഒരുപാടുണ്ടാകും. അത്തരം ഒരു ബന്ധത്തില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ലെന്ന് തിരിച്ചറിയണം. യഥാര്‍ത്ഥത്തില്‍ തങ്ങള്‍ക്കുള്ളിലെ പ്രശ്‌നങ്ങളുടെ കാരണം എന്താണെന്ന് തിരിച്ചറിഞ്ഞ് പരിഹരിക്കാന്‍ ശ്രമിക്കുക.