Love Horoscope Today: പ്രണയ രാശിഫലം; മേടരാശിക്കാര്‍ സംശയരോഗികളാവരുത്, മിഥുനരാശിക്കാര്‍ അതിരുവിടരുത്

Published: Jun 18, 2025, 10:59 AM IST|Updated: Jun 18, 2025, 10:59 AM IST

Love Horoscope Today, June 18: പ്രണയം സ്ഥായിയാണെന്ന് കരുതുകയും കരുതാതിരിക്കുകയും ചെയ്യാം. എന്നാൽ ഈ ലോകത്തിൽ എല്ലാം മാറിക്കൊണ്ടിരിക്കും എന്നത് യാഥാർത്ഥ്യമാണ്. അത് തിരിച്ചറിയുക തന്നെ വേണം.

 Love horoscope Today, June 181/13

Love horoscope Today, June 18

പ്രണയിക്കാന്‍ മറന്നുപോയി എന്ന് ചിലര്‍ പറയാനുണ്ട്. യഥാര്‍ത്ഥത്തില്‍ അങ്ങനെ ആര്‍ക്കെങ്കിലും സാധിക്കുമോ? ഏകപക്ഷീയമായെങ്കിലും പ്രണയം സംഭവിക്കാത്തവര്‍ ഈ ലോകത്തുണ്ടാവില്ല എന്ന് തന്നെ പറയാം. ഇന്നത്തെ പ്രണയ രാശിഫലം പരിശോധിക്കാം...

Love horoscope Today, June 182/13

മേടം (Aries)

മേടം (Aries): മേടം രാശിക്കാര്‍ ഈ ദിനം അവരുടെ ചിന്തകളെ നിയന്ത്രിക്കാന്‍ ശ്രമിക്കണം. സംശയ രോഗികളെ പോലെ ഒരിക്കലും പെരുമാറരുത്. പങ്കാളിയെ കുറിച്ച് പഴയ കാര്യങ്ങളില്‍ സംശയം ജനിക്കുന്നുണ്ടെങ്കില്‍, എങ്ങനെയെങ്കിലും അതിനെ മറികടക്കാന്‍ ശ്രമിക്കണം. എല്ലാത്തിനും യുക്തിയുണ്ടോ എന്ന് ആലോചിക്കണം.

 

Love horoscope Today, June 183/13

ഇടവം (Taurus)

ഇടവം (Taurus): നിങ്ങള്‍ ഇഷ്ടപ്പെടുന്ന ആളെ അല്ല, നിങ്ങളെ ഇഷ്ടപ്പെടുന്ന ആളെ തിരഞ്ഞെടുക്കാന്‍ ശ്രമിക്കൂ. നിങ്ങളുടെ ജീവിതം കൂടുതല്‍ മധുരമനോഹരം ആയിത്തീരും. നിങ്ങളുടെ പ്രണയത്തെ കുറിച്ച് നിങ്ങള്‍ക്ക് തന്നെ വ്യക്തമായ ധാരണ ഉണ്ടായിരിക്കണം. 

 

Love horoscope Today, June 184/13

മിഥുനം (Gemini)

മിഥുനം (Gemini): മറ്റുള്ളവര്‍ എന്ത് ചിന്തിക്കും എന്ന് ഈ രാശിക്കാര്‍ ആലോചിക്കേണ്ടതില്ല. എന്നാല്‍ ഏറ്റവും അടുത്ത വ്യക്തികളുടെ വാക്കുകള്‍ തള്ളിക്കളയരുത്. പ്രണയത്തില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെങ്കിലും, അത് മറികടക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും.

 

 Love horoscope Today, June 185/13

കര്‍ക്കിടകം (Cancer)

കര്‍ക്കിടകം (Cancer): സംഭവിക്കാനുള്ളതെല്ലാം സംഭവിച്ചേ മതിയാകു എന്ന സത്യം മനസ്സിലാക്കാന്‍ ശ്രമിക്കണം. ഇപ്പോഴുള്ള പ്രണയം, അല്ലെങ്കില്‍ ബന്ധം സ്ഥായിയായിട്ടുള്ളതാണോ എന്ന് അപ്രഗ്രഥിക്കൂ. പരസ്പരം നല്ല ബന്ധത്തില്‍ ആണെങ്കില്‍ പോലും, ആ ബന്ധത്തിന്റെ അര്‍ത്ഥവും ആവശ്യവും കൂടി തിരിച്ചറിയണം.

 Love horoscope Today, June 186/13

ചിങ്ങം (Leo)

ചിങ്ങം (Leo): പ്രണയത്തിന്റെ പേരില്‍ നിങ്ങള്‍ ഉപയോഗിക്കപ്പെട്ടു എന്ന് തിരിച്ചറിയാന്‍ സാധ്യതയുണ്ട്. ആ തിരിച്ചറിവായിരിക്കണം നിങ്ങളുടെ ഇനിയുള്ള ജീവിതത്തിന്റെ ഊര്‍ജ്ജം. അത്തരത്തില്‍ ഉപയോഗിക്കപ്പെടാതിരിക്കുകയും മനോഹരമായ ഒരു പുതിയ ബന്ധത്തില്‍ നിങ്ങള്‍ എത്തപ്പെടുകയും ചെയ്‌തേക്കാം.

Love horoscope Today, June 187/13

കന്നി (Virgo)

കന്നി (Virgo): കന്നി രാശിക്കാര്‍ പ്രണയത്തില്‍ കൂടുതല്‍ ആഴത്തില്‍ ഇടപെടാന്‍ സാധ്യതയുണ്ട്. ജീവിതം കൂടുതല്‍ പ്രകാശപൂര്‍ണമായി അനുഭവപ്പെടും. പങ്കാളിയ്‌ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനും സാധിക്കും. അമിതമായ ആത്മവിശ്വാസം വിനയാകാതെ സൂക്ഷിക്കു.

Love horoscope Today, June 188/13

തുലാം (Libra)

തുലാം (Libra): കാരുണ്യവും ഔദാര്യവും ആയിരിക്കും ഈ രാശിക്കാരുടെ മുഖമുദ്ര. എന്നാല്‍ ഇത് പലരും ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ട്. ബന്ധങ്ങളില്‍ പങ്കാളി സത്യസന്ധത പുലര്‍ത്തുന്നില്ലേ എന്ന ആശങ്ക പലപ്പോഴും ഇവരെ വേട്ടയാടാന്‍ സാധ്യതയുണ്ട്. മനസ്സിന് സ്ഥിരത ലഭിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുക.

 Love horoscope Today, June 189/13

വൃശ്ചികം (Scorpio)

വൃശ്ചികം (Scorpio): വൃശ്ചിക രാശിക്കാരെ സംബന്ധിച്ച് സ്‌നേഹം വെറും ഒരു വികാരം മാത്രമായിരിക്കില്ല, അതൊരു ജീവിത രീതിയായിരിക്കും. അതുകൊണ്ട് തന്നെ നഷ്ടപ്രണയത്തില്‍ ഇവര്‍ നീറിക്കൊണ്ടിരിക്കും. എന്നാല്‍ അതാണ് ജീവിതം എന്ന് കരുതി ഇരിക്കരുത്. നിങ്ങളുടെ ജീവിതത്തില്‍ ഒരു പുതുവെളിച്ചം കടന്നുവരും.

 Love horoscope Today, June 1810/13

ധനു (Sagittarius)

ധനു (Sagittarius): ധനുരാശിക്കാരുടെ ജീവിതത്തില്‍ പ്രണയം വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ചേക്കാം. ഒറ്റപ്പെട്ടു എന്ന തോന്നലില്‍ നിന്ന് മോചനം ലഭിക്കും. ഇവരുടെ തുറന്ന സംസാര രീതി ആളുകളെ കൂടുതല്‍ ആകര്‍ഷിക്കും. പ്രണയ ബന്ധത്തില്‍ ഉള്ളവരെ സംബന്ധിച്ച് മനോഹരമായ ചില നിമിഷങ്ങള്‍ സംഭവിച്ചേക്കാം.

Love horoscope Today, June 1811/13

മകരം (Capricorn)

മകരം (Capricorn): ചുറ്റും ഉള്ളവര്‍ പല രീതിയില്‍ നിങ്ങളുടെ ജീവിതത്തില്‍ ഇടപെടാന്‍ ശ്രമിച്ചേക്കും. നിങ്ങളുടെ പ്രണയം തകര്‍ക്കാന്‍ പോലും ചില ശ്രമങ്ങള്‍ ഉണ്ടാകാം. എന്നാല്‍ തുറന്നഹൃദയവും ചിരിക്കുന്ന മുഖവും ആയി ഇതിനെയെല്ലാം നേരിടണം. നിങ്ങളുടെ പ്രണയം നിങ്ങള്‍ക്കൊപ്പം തന്നെ ഉണ്ടായിരിക്കും.

 

 Love horoscope Today, June 1812/13

കുഭം (Aquarius)

കുഭം (Aquarius): സ്വപ്‌നങ്ങളെ പിന്തുടര്‍ന്നുകൊണ്ട് വിജയത്തിലേക്കുള്ള പാത വെട്ടിത്തുറക്കാന്‍ ആകും. അത് പ്രണയത്തില്‍ ആയാലും ജീവിതത്തില്‍ ആയാലും. വെല്ലുവിളികള്‍ ഏറെയുണ്ടാകും. എന്നാല്‍ കഠിനാധ്വാനവും സ്ഥിരോത്സാഹവും നിങ്ങളെ കൂടുതല്‍ പ്രകാശിപ്പിക്കുന്നവനാക്കി നിര്‍ത്തും.

Love horoscope Today, June 1813/13

മീനം (Pisces)

മീനം (Pisces):  റൊമാന്റിക് ആയിരിക്കുക എന്നത് പ്രണയത്തില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ്. മീനം രാശിക്കാര്‍ അതിന്റെ അപോസ്തലന്‍മാര്‍ ആയിരിക്കും. അതുകൊണ്ടുതന്നെ പങ്കാളികള്‍ അത്രയേറെ സന്തുഷ്ടരും ആയിരിക്കും. ഇത് രണ്ട് പേരുടേയും ജീവിതത്തില്‍ മധുരം നിറയ്ക്കും.