Love Horoscope Today: പ്രണയ രാശിഫലം; മേടരാശിക്കാര്‍ വൈകാരിക ബന്ധം വിടരുത്, മിഥുനക്കാര്‍ പണത്തില്‍ വീഴരുത്

Love horoscope today, June 20: പ്രണയം കൈവിട്ടുപോകുന്നതായി തോന്നാറുണ്ടോ? എന്തായിരിക്കും അതിന്റെ കാരണം എന്ന് അന്വേഷിക്കുക. ആ ചോദ്യം പങ്കാളിയിലേക്ക് മാത്രം നീളരുത്, സ്വന്തം ഹൃദയത്തിലേക്ക് കൂടി നീട്ടുക.

1 /13

പണത്തിന് മേലെ പരുന്തും പറക്കില്ലെന്നാണ് പറയാറുള്ളത്. എന്നാല്‍ പ്രണയത്തിന് മേലെ പണവും വരില്ലെന്ന് വിശ്വസിക്കുന്നവരും നമുക്കിടയിലുണ്ട്. പ്രണയത്തെ അത്രമേ ഹേല്‍ ഹൃദയത്തില്‍ കൊരുത്തിരിക്കുന്നവരെ ഇഷ്ടപ്പെടാത്തവര്‍ ഉണ്ടാകുമോ? ഇന്നത്തെ പ്രണയ രാശിഫലം പരിശോധിക്കാം...  

2 /13

മേടം (Aries): ബന്ധങ്ങള്‍ സ്ഥാപിക്കുക, കുടുംബ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുക എന്നതൊക്കെ ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങള്‍ തന്നെയാണ്. എന്നാല്‍ അത് മാത്രമാണ് പ്രധാനം എന്നും കരുതരുത്. പങ്കാളിമായുമായുള്ള വൈകാരിക ബന്ധത്തിന് ഈ രാശിക്കാര്‍ കൂടുതല്‍ ഊന്നല്‍ നല്‍കേണ്ട ദിവസം കൂടിയാണ് ഇന്ന്. നിങ്ങളുടെ ഹൃദയത്തെ കേള്‍ക്കാന്‍ ശ്രമിക്കുകയും വേണം.

3 /13

ഇടവം (Taurus): ഇടവ രാശിക്കാരുടെ പ്രണയ ജീവിതത്തിലെ ഒരു നിര്‍ണായക ദിനം ആയിരിക്കും ഇന്ന്. പ്രണയ ബന്ധങ്ങളെ ഇവര്‍ പുതിയ ഒരു കണ്ണിലൂടെ കാണാന്‍ ശ്രമിക്കും. ഇത് പ്രണയ ബന്ധങ്ങളില്‍ ഒരു വ്യക്തത വരുത്താന്‍ ഈ രാശിക്കാരെ സഹായിക്കും. എന്നാല്‍, കാര്യങ്ങള്‍ വിചാരിച്ചതുപോലെ തന്നെ നടക്കണം എന്ന് നിര്‍ബന്ധമില്ല. എന്ത് സംഭവിച്ചാലും സ്വന്തം കഴിവുകളില്‍ വിശ്വാസം അര്‍പിക്കുക.

4 /13

മിഥുനം (Gemini): സാമ്പത്തികമായി ഈ രാശിക്കാര്‍ക്ക് വലിയ അഭിവൃദ്ധി ലഭിക്കുന്ന ദിവസം ആയിരിക്കും ഇത്. ആത്മാഭിമാനം വാനോളം ഉയരും. പണം വരുന്നതിന് അനുസരിച്ച്, അതില്‍ അഭിരമിക്കാന്‍ മാത്രം സമയം കണ്ടെത്തരുത്. പങ്കാളിയുമായുള്ള മനോഹരമായ വൈകാരിക നിമിഷങ്ങളെ കൂടി പരിഗണിക്കാന്‍ തയ്യാറാവണം. പണത്തേക്കാള്‍ പ്രണയത്തെ സ്വീകരിക്കാന്‍ തയ്യാറായാല്‍ കൂടുതല്‍ ഉത്തമം.

5 /13

കര്‍ക്കിടകം (cancer): ആത്മാഭിമാനം ആണ് ഈ രാശിക്കാരുടെ കൈമുതല്‍. അത് പുതിയ നേട്ടങ്ങള്‍ക്കായി വേണം ഉപയോഗിക്കാന്‍. ഇത് നിങ്ങളിലേക്ക് പ്രണയത്തെ ആകര്‍ഷിക്കും. ഒരുപക്ഷേ, ജീവിതം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ഒരു പ്രണയ ബന്ധത്തിലായിരിക്കാം നിങ്ങള്‍ ഈ ദിവസം എത്തിപ്പെടുക.

6 /13

ചിങ്ങം (Leo): പ്രണയവും സൗഹൃദവും വേര്‍തിരിച്ചറിയാന്‍ പറ്റാത്ത ഒരു സാഹചര്യത്തിലൂടെ ആണോ നിങ്ങള്‍ കടന്നുപോകുന്നത്. എങ്കില്‍ അത് തിരിച്ചറിയുക തന്നെ വേണം. ഒരേ സമയം പ്രണയവും സൗഹൃദവും നിങ്ങള്‍ക്ക് സാധ്യമാകും. ഒരുപക്ഷേ, പ്രണയവും സൗഹൃദവും ചേര്‍ന്ന ആ ബന്ധം എല്ലാത്തിലും മനോഹരമായേക്കാം. നിങ്ങളുടെ ഹൃദയം പറയുന്നത് കേള്‍ക്കുക.

7 /13

കന്നി (Virgo): നിങ്ങളുടെ ജീവിതത്തില്‍ ഏറ്റവും പ്രധാനം നിങ്ങളുടെ സന്തോഷത്തിന് തന്നെയാണ്. അതിന് തടസ്സം നില്‍ക്കാന്‍ മറ്റൊന്നിനേയും അനുവദിക്കരുത്. ഈ ഒരു കാഴ്ചപ്പാട് നിങ്ങളുടെ ബന്ധങ്ങളില്‍ പുതിയ ഊര്‍ജ്ജം നിറയ്ക്കും. പ്രണയത്തിനൊപ്പം തന്നെ സൗഹൃദങ്ങള്‍ക്കും വിലകല്‍പിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

8 /13

തുലാം (Libra): എന്താണ് വേണ്ടത് എന്നറിയാതെ സ്വയം ഉഴലുന്ന അവസ്ഥയില്‍ നിന്ന് മാറും. ഈ രാശിക്കാര്‍ അവരെ സ്വയം കണ്ടെത്തും. ആ വ്യക്തത പ്രണയ ജീവിതത്തില്‍ ഇവരുടെ നില കൂടുതല്‍ ശക്തവും ദൃഢവും ആക്കി മാറ്റും. ചുറ്റുമുള്ളവര്‍ പറയുന്ന പല അഭിപ്രായങ്ങളും ഇവര്‍ക്കെതിരെ ആയിരിക്കാമെങ്കിലും, അതിനെയെല്ലാം ആത്മവിശ്വാസത്തോടെ നേരിടാന്‍ സാധിക്കും.

9 /13

വൃശ്ചികം (Scorpio): വൃശ്ചിക രാശിക്കാര്‍ സ്വപ്‌നം കണ്ടിരുന്ന ഒരു ജീവിതത്തിലേക്ക് സ്വയം വാതിലുകള്‍ തുറന്ന് കടന്നുവരാന്‍ സാധിക്കുന്ന ദിവസം ആണിന്ന്. കംഫര്‍ട്ട് സോണുകള്‍ ഉപേക്ഷിച്ച് പുതിയ മേച്ചില്‍ പുറങ്ങള്‍ തേടാനുള്ള ഊര്‍ജ്ജം ലഭിക്കും. അവിവാഹിതര്‍ ആണെങ്കില്‍ പോലും പങ്കാളിയ്‌ക്കൊപ്പം ഒരു റൊമാന്റിക് യാത്രയ്ക്കുള്ള സാധ്യതയുണ്ട്.

10 /13

ധനു (Sagittarius): ധനു രാശിക്കാര്‍ ഈ ദിവസം വൈകാരിക ബന്ധങ്ങള്‍ക്കായിരിക്കും കൂടുതല്‍ ഊന്നല്‍ നല്‍കുക. പ്രണയം കൂടുതല്‍ ശക്തവും മനോഹരവും ആക്കാന്‍ ഇത് ഇവരെ സഹായിക്കും. പുതിയ പങ്കാളികളെ തേടുന്നവര്‍ക്കാണെങ്കില്‍. മുന്‍കാല അനുഭവങ്ങള്‍ വെളിച്ചം പകരുകയും ചെയ്യും.   

11 /13

മകരം (Capricorn): പ്രണയ ജീവിതത്തില്‍ മനോഹരമായ അവസരങ്ങളാണ് മകരം രാശിക്കാര്‍ക്കായി തുറന്നുകിടക്കുന്നത്. ഇവരുടെ ജീവിതം പ്രണയത്താല്‍ പൂരിതമാകും. അവിവാഹിതരെങ്കില്‍, ഒരു ജീവിത പങ്കാളി കടന്നുവരാന്‍ ഏറ്റവും അനുയോജ്യമായ ദിവസം ആണിന്ന്. നിലവില്‍ പ്രണയ ബന്ധത്തില്‍ ഉള്ളവരെങ്കിൽ, അത് കൂടുതല്‍ ശക്തിപ്പെടുകയും ചെയ്യും.

12 /13

കുംഭം (Aquarius): നിങ്ങളുടെ പങ്കാളിയ്ക്ക് എന്താണ് വേണ്ടത് എന്ന് മാത്രമല്ല, നിങ്ങള്‍ക്ക് എന്താണ് വേണ്ടത് എന്ന് കൂടി സ്വയം വിലയിരുത്തണം. ഇത് പറയാനുള്ള സാഹചര്യം ഒരുക്കുകയും അത് സ്‌നേഹത്തിന്റെ ഭാഷയില്‍ അവതരിപ്പിക്കുകയും വേണം. അല്ലെങ്കില്‍ ഏകപക്ഷീയമായ ചില നീക്കുപോക്കുകള്‍ മാത്രമായി നിങ്ങളുടെ പ്രണയം അവസാനിക്കും.

13 /13

മീനം (Pisces): പ്രണയങ്ങളിലും ബന്ധങ്ങളിലും എല്ലാം സൂക്ഷ്മത പാലിക്കുക എന്നതാണ് മീനം രാശിക്കാര്‍ ശ്രദ്ധിക്കേണ്ട കാര്യം. പുതിയ ബന്ധങ്ങളില്‍ പ്രത്യേകിച്ചും ജാഗ്രത പാലിക്കണം. യഥാര്‍ത്ഥ പ്രണയം ആണോ എന്ന് തിരിച്ചറിയും മുമ്പ് വിവാഹത്തിലേക്ക് കടക്കാനുള്ള സാഹചര്യം ഒരിക്കലും ഉണ്ടാകരുത്.

You May Like

Sponsored by Taboola