Love Horoscope Today: പ്രണയ രാശിഫലം; ഇടവരാശിക്കാര്‍ പ്രണയത്തില്‍ തീര്‍പ്പുകല്‍പിക്കരുത്, ചിങ്ങരാശിക്കാര്‍ കരയും

Love horoscope Today, June 22: ജീവിത യാഥാർത്ഥ്യങ്ങളോട് പൊരുതുമ്പോഴും ആത്മവിശ്വാസം കൈവിടാരിക്കുക. നിങ്ങളുടെ ഗ്രനിലയിൽ പ്രണയവും പരാജയവും വിജയവും വിരഹവും എല്ലാം രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടാവും.

1 /13

ലോകത്ത് പ്രണയത്തിലും യുദ്ധത്തിലും നിയതമായ നിയമങ്ങളൊന്നും ഇല്ലെന്നാണ് പറയപ്പെടുന്നത്. രണ്ടിലും വിജയത്തിന് വേണ്ടി എന്ത് മാര്‍ഗ്ഗവും സ്വീകരിക്കാം. എന്നാല്‍, അങ്ങനെ ചെയ്യുന്നത് ശരിയാണോ എന്ന് കൂടി എല്ലാവരും ഓര്‍ക്കണം. ഇന്നത്തെ പ്രണയ രാശിഫലം പരിശോധിക്കാം...

2 /13

മേടം (Aries): മേട രാശിക്കാരെ സംബന്ധിച്ച് വെല്ലുവിളി നിറഞ്ഞതായിരിക്കും ഈ ദിവസം. നിങ്ങളുടെ ക്ഷമ ഒരുപക്ഷേ, പരീക്ഷിക്കപ്പെട്ടേക്കാം. ആവേശം നിങ്ങള്‍ക്ക് വെല്ലുവിളിയാകാനും സാധ്യതയുണ്ട്. പ്രണയ കാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തുക.

3 /13

ഇടവം (Taurus): പ്രണയത്തിന്റെ അര്‍ത്ഥം കണ്ടെത്തുക എന്നതൊക്കെ ചിലരുടെ ആഗ്രഹമാണ്. എന്തായാലും ഈ രാശിക്കാര്‍ ആ പണിക്ക് പോകാതിരിക്കുന്നതാണ് നല്ലത്. വൈകാരിക കാര്യങ്ങളില്‍ ശ്രദ്ധ വേണം. ഹൃദയം പറയുന്നത് കേള്‍ക്കുക. പ്രണയ ജീവിതത്തില്‍ പെട്ടെന്നുള്ള തീരുമാനങ്ങള്‍ എടുക്കരുത്.

4 /13

മിഥുനം (Gemini): സ്‌നേഹം തേടി പോവുക എന്നതാണ് മിഥുന രാശിക്കാര്‍ ഈ ദിവസം ചെയ്യേണ്ടത്. സ്‌നേഹം കിട്ടുന്ന ഇടം കണ്ടെത്തുക. ഈ ദിവസം നിങ്ങളുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരും. പങ്കാളിയോട് എപ്പോഴും സൗമ്യമായി മാത്രം ഇടപെടാന്‍ ശ്രദ്ധിക്കണം.

5 /13

കര്‍ക്കിടകം (Cancer): പ്രണയത്തില്‍ രഹസ്യങ്ങളൊന്നും ഉണ്ടാവരുത് എന്നാണ് പറയുക. എന്നാല്‍ സ്വകാര്യത എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ് എന്ന കാര്യം മറക്കരുത്. അത് സ്വന്തം കാര്യത്തില്‍ ആയാലും. പങ്കാളിയുടെ സ്വകാര്യത ഏറെ മാറിക്കപ്പെടുകയും വേണം.

6 /13

ചിങ്ങം (Leo): വികാരവിക്ഷുബ്ധമായ ഒരു ദിവസമാണ് നിങ്ങള്‍ക്ക് മുന്നിലുള്ളത്. ഈ പ്രശ്‌നങ്ങള്‍ മറികടക്കാന്‍, തുറന്ന് കരയുക എന്നതാണ് വഴി. ഈ വഴി തിരഞ്ഞെടുക്കുന്നതോടെ, നിങ്ങളുടെ പല ഭയങ്ങളും പുറന്തള്ളപ്പെടും.

7 /13

കന്നി (Virgo): ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിക്കാതിരിക്കാന്‍ ആണ് കന്നി രാശിക്കാര്‍ ശ്രദ്ധിക്കേണ്ടത്. നിങ്ങളുടെ പ്രണയ ജീവിതത്തെക്കുറിച്ച് നിങ്ങള്‍ക്ക് ശക്തമായ ഒരു കാഴ്ചപ്പാടുണ്ടായിരിക്കും. എന്നാല്‍ മറ്റുള്ളവരുടെ ഇടപെടലില്‍ അതില്‍ നിന്ന് ശ്രദ്ധ മാറിപ്പോകാതിരിക്കാന്‍ ശ്രദ്ധിക്കണം.

8 /13

തുലാം (Libra): സ്വയം സത്യസന്ധത പുലര്‍ത്തുക എന്നതാണ് തുലാം രാശിക്കാര്‍ ശ്രദ്ധിക്കേണ്ട കാര്യം. നിങ്ങളുടെ ഉള്ളില്‍ എന്താണെന്നത് ഉള്‍ക്കൊണ്ടുകൊണ്ട് വേണം കാര്യങ്ങളുമായി മുന്നോട്ടുപോകാന്‍. സ്‌നേഹത്തിന് വേണ്ടി എന്ന പേരില്‍ വ്യക്തി ബന്ധങ്ങളെ ത്യജിക്കാന്‍ നില്‍ക്കരുത്.

9 /13

വൃശ്ചികം (Scorpio): വൃശ്ചിക രാശിക്കാരെ സംബന്ധിച്ച് നിര്‍ണായകമായ ദിവസം ആയിരിക്കും ഇന്ന്. ആ തീരുമാനം ഇന്നായിരിക്കും നിങ്ങള്‍ എടുക്കേണ്ടി വരിക. പ്രണയത്തിന് വേണ്ടി ചില വെല്ലുവിളികള്‍ ഏറ്റെടുക്കേണ്ടി വന്നേക്കും. ഭാവിയെ കുറിച്ച് ചില നല്ല ചിന്തകള്‍ വന്നേക്കും.

10 /13

ധനു (Sagittarius): ധനുരാശിക്കാരുടെ പ്രണയ ജീവിതത്തില്‍ ചില പിരിമുറുക്കങ്ങള്‍ നേരിടേണ്ടി വരും. ഇതിനെ മറികടക്കാന്‍ മാനസികമായ തയ്യാറെടുപ്പുകള്‍ എടുക്കേണ്ടി വരും. സ്ഥായിയായ പ്രണയത്തിന് വേണ്ടിയായിരിക്കും നിങ്ങള്‍ കാത്തിരിക്കുന്നത്.

11 /13

മകരം (Capricorn): വിചാരത്തിനൊപ്പം വികാരത്തിനും കൂടി പ്രാധാന്യം നല്‍കണം. മസ്തിഷ്‌കത്തിനൊപ്പം ഹൃദയം പറയുന്നതും കേള്‍ക്കണം. ചില കാര്യങ്ങളില്‍ നിരാശ ഉണ്ടായാലും അതിനെ മറികടക്കാന്‍ നിങ്ങളുടെ ഹൃദയത്തിന് സാധിക്കും. പ്രണയം നിങ്ങള്‍ക്കൊപ്പം തന്നെ ഉണ്ടാകും.

12 /13

കുംഭം (Aquarius): കാര്യങ്ങള്‍ എല്ലാം ശരിയാക്കണം എന്ന് ആഗ്രഹിക്കാത്തവരുണ്ടാവില്ല. കുംഭം രാശിക്കാരും അങ്ങനെ തന്നെ. എന്നാല്‍ എല്ലാം ശരിയാക്കുക എന്നത് പ്രായോഗികമല്ലെന്നകാര്യം തിരിച്ചറിയണം. പങ്കാളിയുടെ ഹൃദയ വികാരങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

13 /13

മീനം (Pisces): നിങ്ങള്‍ ഈ ദിവസം പ്രണയത്തിന്റേയും ആനന്ദത്തിന്റേയും നിമിഷങ്ങളില്‍ മുങ്ങിനിന്നേക്കാം. ആത്മാഭിമാനം മറന്നുള്ള ഇടപെടലുകള്‍ പാടില്ലെന്ന കാര്യം ഓര്‍ക്കണം. കാര്യങ്ങളില്‍ ഇടപെടുമ്പോള്‍ ക്ഷമ കാണിക്കാനും ശ്രദ്ധിക്കണം. 

You May Like

Sponsored by Taboola