Love horoscope Today, June 23: പ്രണയ സാക്ഷാത്കാരത്തിന് വേണ്ടി ഏതറ്റം വരേയും പോകാൻ തയ്യാറായിരിക്കും പലരും. എന്നാൽ പ്രണയ സാക്ഷാത്കാരത്തിൽ ജീവതം നഷ്ടപ്പെട്ടവരും കുറവല്ലെന്ന് തിരിച്ചറിയണം.
1/13ജീവിതത്തില്‍ വലിയ തിരഞ്ഞെടുപ്പുകള്‍ എല്ലാവരും നടത്തേണ്ടതുണ്ട്. അത് പ്രണയമാകാം, ജോലിയാകാം, എന്തുമാകാം. എന്നിരുന്നാല്‍ പ്രണയത്തിലെ തിരഞ്ഞെടുപ്പുകള്‍ ഹൃദയത്തിന്റെ വാക്കുകള്‍ കേട്ടുകൊണ്ടായിരിക്കണം. ഇന്നത്തെ പ്രണയ രാശിഫലം പരിശോധിക്കാം...
2/13മേടം (Aries): എന്താണ് സംഭവിക്കുന്നത് എന്ന് തിരിച്ചറിയാതെ ഉഴലാന്‍ സാധ്യതകള്‍ ഏറെയാണ്. എന്തിനെന്നറിയാതെ അസ്വസ്ഥതപ്പെടാനുള്ള സാധ്യതകളും ഉണ്ട്. ഒരുപക്ഷേ, പ്രണയ നഷ്ടം തന്നെ ഈ രാശിക്കാര്‍ക്ക് സംഭവിച്ചേക്കാം. ആത്മപരിശോധനയ്ക്കായി സമയം ചെലവഴിക്കാന്‍ ശ്രമിക്കുക.
3/13ഇടവം (Taurus): പ്രണയ ജീവിതം മനോഹരമാകാന്‍ ആരാണ് അഗ്രഹിക്കാതിരിക്കുക. അങ്ങനെ ഒരു ആഗ്രഹത്തിലാണ് ഇടവം രാശിക്കാരും ഈ ദിവസം ഉള്ളത്. എന്നാല്‍, അതിനിടയില്‍ അമിതമായ വാഗ്ദാനങ്ങള്‍ നല്‍കാന്‍ നില്‍ക്കരുത്. പങ്കാളിയോട് വാഗ്വാദത്തില്‍ ഏര്‍പ്പെടാതിരിക്കാനും ശ്രദ്ധിക്കുക.
4/13മിഥുനം (Gemini): ഈ ദിനം പ്രണയത്തിലേര്‍പ്പെട്ട മിഥുനം രാശിക്കാര്‍ക്ക് വലിയ സന്തോഷം നല്‍കുന്നതായിരിക്കും. പുതിയ പ്രണയത്തിനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയില്ല. പങ്കാളിയ്‌ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനും സാധിക്കും. എന്തായിരിക്കും നിങ്ങളുടെ മുന്‍ഗണന എന്ന് തീരുമാനിക്കുക.
5/13കര്‍ക്കിടകം (Cancer): നിങ്ങളുടെ പ്രണയ ജീവിതം എങ്ങനെ ആകണം എന്ന് ചിന്തിക്കാന്‍ ഒരല്‍പം സമയം ഈ ദിവസം മാറ്റിവയ്ക്കണം. യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന ഒരു പ്രണയം ആണോ നിങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത് എന്ന ആശയക്കുഴപ്പം നിങ്ങളെ ഉലച്ചേക്കാം. എന്നാല്‍ അക്കാര്യത്തില്‍ അന്തിമ തീരുമാനത്തിത്തേണ്ടത് നിങ്ങള്‍ തന്നെയാണ്.
6/13ചിങ്ങം (Leo): പല തരത്തിലുള്ള പ്രതിസന്ധികളും ബുദ്ധിമുട്ടുകളും എല്ലാം മുന്നില്‍ വരാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഒന്നിനെ പോലെ ഭയക്കാതിരിക്കുക. പ്രണയം നിങ്ങള്‍ക്ക് ഒരിക്കലും നഷ്ടമാവില്ല. ഭയത്തിന് കീഴ്‌പ്പെടാതിരിക്കുക എന്നത് മാത്രമാണ് ശ്രദ്ധിക്കേണ്ട കാര്യം.
7/13കന്നി (Virgo): വിശ്വാസം, അതല്ലേ എല്ലാം എന്ന് എല്ലാവരും പറയാറുണ്ട്. വിശ്വാസം ഉണ്ടായാല്‍ മാത്രം പോര. അത് എങ്ങനെ മുന്നോട്ടുപോകുന്നു എന്നതും പ്രധാനമാണ്. അന്ധമായ വിശ്വാസവും വലിയ പ്രശ്‌നം ആണ്. യുക്തിയില്ലാത്ത വിശ്വാസം നിങ്ങളെ തെറ്റായ ദിശയിലേക്ക് മാത്രമേ നയിക്കുകയുള്ളു.
8/13തുലാം (Libra): എല്ലാ പ്രണയങ്ങളും വിജയകരമാകണം എന്ന് ആരും പ്രതീക്ഷിക്കരുത്. ആ ബന്ധം മുന്നോട്ട് പോകണം എന്ന് സ്വയം തീരുമാനിക്കണം. അല്ലാത്ത പക്ഷം, ഒരു പ്രണയവും വിജയിച്ചോളണം എന്നില്ല. നിങ്ങളുടെ പ്രണയം മുന്നോട്ട് പോകണോ വേണ്ടയോ എന്ന് നിങ്ങള്‍ തന്നെ തീരുമാനിക്കൂ.
9/13വൃശ്ചികം (Scorpio): സത്യത്തെ കാണാതെ പോകാന്‍ ആര്‍ക്കും സാധിക്കില്ല. വൃശ്ചിക രാശിക്കാര്‍ ഈ സത്യം ഉള്‍ക്കൊള്ളാന്‍ തയ്യാറായിട്ടുള്ളവരാണ്. പ്രണയത്തില്‍ വിശ്വാസ വഞ്ചന ആര് കാണിച്ചാലും അത് തെറ്റാണ്. സ്വയം വിശ്വാസവഞ്ചകര്‍ ആകാതിരിക്കാന്‍ ശ്രദ്ധിക്കണം. നിങ്ങള്‍ എന്താണെന്ന സത്യം തിരിച്ചറിഞ്ഞുവേണം പങ്കാളിയോട് പെരുമാറാന്‍.
10/13ധനു (Sagittarius): ധനുരാശിക്കാര്‍ക്ക് പ്രണയ സന്തോഷത്തിന്റെ ദിവസം ആയിരിക്കും ഇന്ന്. പങ്കാളിയ്‌ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ ശ്രദ്ധിക്കുക. വൈകാരികമായ ഇടപെടലുകള്‍ക്ക് പറ്റിയ ദിവസം ആണിന്ന്. പങ്കാളിയുടെ മനോനില കൂടി തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുക.
11/13മകരം (Capricorn): സ്വപ്‌നങ്ങള്‍ എല്ലാം സ്വന്തമാക്കാന്‍ ഉറപ്പിച്ചാണ് ഈ രാശിക്കാരുടെ ഓരോ പ്രവര്‍ത്തനങ്ങളും. പ്രണയിനിക്ക് സമ്മാനങ്ങള്‍ നല്‍കാന്‍ ഇവര്‍ താത്പര്യപ്പെടും. പങ്കാളിയെ അപ്രതീക്ഷിതമായി സന്തോഷം കൊണ്ട് വീര്‍പ്പുമുട്ടിക്കാനും ഈ രാശിക്കാര്‍ക്ക് സാധിക്കും.
12/13കുംഭം (Aquarius): പ്രണയത്തില്‍ ഏറെ സങ്കോചത്തോടെ ആയിരിക്കും ഈ രാശിക്കാര്‍ ഇടപെടുക. ഈ ബന്ധം തനിക്ക് യഥാര്‍ത്ഥത്തില്‍ അര്‍ഹതപ്പെട്ടതാണോ എന്നതായിരിക്കും ഇവരുടെ സംശയം. എന്നാല്‍ ഇത്തരം സംശയങ്ങള്‍ക്കൊന്നും ഒരു അര്‍ത്ഥവും ഇല്ലെന്ന് തിരിച്ചറിയാന്‍ ശ്രമിക്കണം.
13/13മീനം (Pisces): മീനം രാശിക്കാര്‍ക്ക് പ്രണയ സാക്ഷാത്കാരത്തിന്റെ ദിനം ആയിരിക്കും. ഈ സാക്ഷാത്കാരത്തിന് വേണ്ടി ഏതറ്റം വരെ പോകാനും മീനം രാശിക്കാര്‍ തയ്യാറായിരിക്കും. ഇവരുടെ പങ്കാളികളില്‍ നിന്നും സമാനമായ ഒരു സമീപനം ആയിരിക്കും ലഭിക്കുക എന്ന പ്രത്യേകതയും ഉണ്ട്.