Love Horoscope Today: പ്രണയ രാശിഫലം; ഇടവരാശിക്കാരേ... പ്രണയത്തില്‍ ക്ഷമ ആട്ടിന്‍സൂപ്പിന്റെ ഫലം ചെയ്യും! കര്‍ക്കിടക്കാര്‍ ഒരു ചാന്‍സ് എടുക്കൂ

Published: Jun 25, 2025, 11:02 AM IST|Updated: Jun 25, 2025, 11:02 AM IST

Love Horoscope Today, June 25: ജീവിത വിജയത്തിന് വേണ്ടി നിങ്ങൾ ചെലവഴിക്കുന്ന സമയത്തിന്റെ ഒരു നാലിലൊന്ന് പ്രണയത്തിന് വേണ്ടി ചെലവഴിച്ച് നോക്കൂ... വലിയ മാറ്റങ്ങൾ നിങ്ങൾക്ക് കാണാനാകും.

Love Horoscope Today, June 251/13

Love Horoscope Today, June 25

കര്‍ക്കിടകത്തിലെ അമാവാസി പലര്‍ക്കും നല്ല അനുഭവങ്ങളായിരിക്കും സമ്മാനിക്കുക. രാശികള്‍ അനുസരിച്ച് പ്രണയ ജീവിതത്തില്‍ നല്ലതും ചീത്തയുമായി കാര്യങ്ങള്‍ ആര്‍ക്കും സംഭവിച്ചേക്കാം. ഓരോ രാശിക്കാരുടേയും പ്രണയ രാശിഫലം പരിശോധിക്കാം...

Love Horoscope Today, June 252/13

മേടം (Aries)

മേടം (Aries):  മേടം രാശിക്കാര്‍ ജീവിതത്തില്‍ പുതിയൊരു അധ്യായത്തിന് തന്നെ തുടക്കം കുറിച്ചേക്കും. പലതരത്തിലുള്ള മാറ്റങ്ങള്‍ സംഭവിച്ചേക്കാം. അത് ശാരീരികമോ വൈകാരികമോ ആയിരിക്കാം. എപ്പോഴും നി്ങ്ങളുടെ വൈകാരിക അവസ്ഥയ്ക്ക് മുന്‍ഗണന നല്‍കാന്‍ ശ്രദ്ധിക്കുക. പ്രണയത്തില്‍ കൂടുതല്‍ ആഴത്തിലുള്ള ബന്ധം വളര്‍ത്താന്‍ ഇത് സഹായിക്കും.

 Love Horoscope Today, June 253/13

ഇടവം (Taurus)

ഇടവം (Taurus): ഇടവരാശിക്കാര്‍ ക്ഷമയുടെ വില അറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ ശ്രദ്ധിക്കുക. ക്ഷമ ശരിക്കും ആട്ടിന്‍ സൂപ്പിന്റെ ഫലം ചെയ്യും. ഈ കാത്തിരിപ്പും ക്ഷമയും ആയിരിക്കും നിങ്ങളുടെ പ്രണയ ജീവിതത്തില്‍ നല്ലതായി ഭവിക്കുക. സ്വയം എങ്ങനെ വെളിവാക്കപ്പെടുന്നു എന്നതില്‍ ഏറെ ശ്രദ്ധ പുലര്‍ത്തണം.

 Love Horoscope Today, June 254/13

മിഥുനം (Gemini)

മിഥുനം (Gemini): ജീവിതത്തിന്റെ ഒരു പുതിയ ഘട്ടം തുറക്കുന്ന സമയം ആയിരിക്കും ഇത്. പ്രണയ ബന്ധത്തില്‍ നിങ്ങള്‍ക്ക് എന്താണ് വേണ്ടത് എന്ന് മനസ്സിലാക്കിത്തരാന്‍ ഒരാള്‍ നിങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവരും. ഭൗതിക നേട്ടങ്ങള്‍ക്കപ്പുറം വൈകാരിക നേട്ടങ്ങള്‍ക്ക് മുന്‍ഗണന നല്‍കും. പ്രണയത്തിന്റെ യഥാര്‍ത്ഥ മൂല്യം തിരിച്ചറിയും.

 Love Horoscope Today, June 255/13

കര്‍ക്കിടകം (Cancer)

കര്‍ക്കിടകം (Cancer): പഴയകാലം നിങ്ങളെ വേട്ടയാടാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കും. എന്നാല്‍ ഒരിക്കലും ഇതിന് കീഴ്‌പ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണം. വൈകാരികമായി സ്വയം പുതുക്കപ്പെടാനുള്ള അവസരം ലഭിക്കും. ഇത് പ്രണയത്തിന്റെ കാര്യത്തില്‍ ഏറെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. പുതിയ പ്രണയ ബന്ധങ്ങളില്‍ ഏര്‍പ്പെടാന്‍ സാധ്യതകള്‍ ഏറെയാണ്.

Love Horoscope Today, June 256/13

ചിങ്ങം (Leo)

ചിങ്ങം (Leo): കുറച്ച് ഏകാന്തത ആസ്വദിക്കുന്നതില്‍ തെറ്റില്ല എന്നതാണ് ഈ രാശിക്കാരുടെ സ്ഥിതി. ഇതിനര്‍ത്ഥം നിങ്ങള്‍ പ്രണയത്തില്‍ നിന്നോ പങ്കാളിയില്‍ നിന്നോ പൂര്‍ണമായും മാറി നില്‍ക്കണം എന്നല്ല. നിങ്ങളിലേക്ക് സ്വയം ഒന്ന് ചുഴിഞ്ഞിറങ്ങുന്നത് പ്രണയത്തേയും ദാമ്പത്യത്തേയും പുതുക്കി നിര്‍ത്താന്‍ സഹായിക്കും. അതുകൊണ്ട് തന്നെ അല്‍പം ഏകാന്തയിലേക്ക് പോകുന്നത് ഗുണം ചെയ്യും.

 

 Love Horoscope Today, June 257/13

കന്നി (Virgo)

കന്നി (Virgo): കന്നി രാശിക്കാരുടെ സാമൂഹിക ജീവിതത്തില്‍ വലിയ മാറ്റങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്. ഇത് ഇവരുടെ പ്രണയ ജീവിതത്തിലും മനോഹരമായ സാധ്യതകള്‍ തുറക്കും. ആളുകള്‍ ഇവരിലേക്ക് കൂടുതല്‍ ആകര്‍ഷിക്കപ്പെടും. നിങ്ങളോട് ആരെങ്കിലും രഹസ്യമായി പ്രണയം കാത്തുസൂക്ഷിക്കുന്നുണ്ടെങ്കില്‍ അത് ഇന്ന് വെളിപ്പെടുകയും ചെയ്യും.

Love Horoscope Today, June 258/13

തുലാം (Libra)

തുലാം (Libra): ബന്ധങ്ങള്‍ വിജയകരമായി മുന്നോട്ടുപോകുന്നതിന് പിന്നില്‍ ഒരുപാട് ഘടകങ്ങളുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് അവര്‍ക്കൊപ്പം ചെലവഴിക്കുന്ന സമയം. പങ്കാളിക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ ശ്രമിക്കുക. ഇത് നിങ്ങളുടെ ബന്ധം കൂടുതല്‍ ദൃഢവും നീണ്ടുനില്‍ക്കുന്നതും ആക്കിമാറ്റും.

 

Love Horoscope Today, June 259/13

വൃശ്ചികം (Scorpio)

വൃശ്ചികം (Scorpio): വൃശ്ചിക രാശിക്കാര്‍ക്ക് ഇത് ഭാഗ്യത്തിന്റെ ദിനം ആയിരിക്കും. പ്രണയ ജീവിതത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന പലതും ഇന്ന് സംഭവിക്കും. സത്യസന്ധമായി മുന്നോട്ട് പോകുന്നതിനാല്‍ പങ്കാളിയുടെ വിശ്വാസം ആര്‍ജ്ജിക്കാനും ഈ രാശിക്കാര്‍ക്ക് സാധിക്കും. മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ പരിഗണിക്കുന്നതില്‍ തെറ്റില്ല, പക്ഷേ തീരുമാനം സ്വയം എടുക്കാന്‍ ശ്രദ്ധിക്കുക.

Love Horoscope Today, June 2510/13

ധനു (Sagittarius)

ധനു (Sagittarius): പ്രണയം എന്നത് വൈകാരികം മാത്രമല്ല, ശാരീരികം കൂടിയാണെന്ന് അറിയാമല്ലോ. എന്നാല്‍ ചിലര്‍ ശാരീരിക അടുപ്പത്തിന് അമിത പ്രാധാന്യം കല്‍പിക്കാറുണ്ട്. പ്രണയത്തില്‍ മാനസികമായ ഐക്യം കൂടി വേണം എന്നത് തിരിച്ചറയണം. പങ്കാളിയെ അത് ബോധ്യപ്പെടുത്താനുള്ള അവസരം ഈ ദിനം നിങ്ങളിലേക്ക് വന്നേക്കാം. സത്യസന്ധത പുലര്‍ത്തുന്നു എന്ന് ഉറപ്പുവരുത്തുക.

Love Horoscope Today, June 2511/13

മകരം (Capricorn)

മകരം (Capricorn): പ്രണയത്തില്‍ കടമകള്‍ക്കും കൂടി സ്ഥാനമുണ്ട് എന്ന് തിരിച്ചറിയണം. പങ്കാളി നിങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള ഒരാളാണെന്ന് ധരിച്ചിരിക്കുകയാണെങ്കില്‍ അത് മാറ്റിയേ തീരു. സ്‌നേഹം യുക്തിസഹമാണെന്ന് സ്വയം ബോധ്യപ്പെടുത്തണം. ആരും ആരുടേയും അടിമയല്ലെന്ന് സ്വയം തിരിച്ചറിയുകയും പങ്കാളിയെ ബോധ്യപ്പെടുത്തുകയും വേണം.

 Love Horoscope Today, June 2512/13

കുംഭം (Aquarius)

കുംഭം (Aquarius): ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുണ്ടാകൂ. അതുപോലെ പ്രണയത്തിലും ആരോഗ്യം ഏറെ പ്രധാനമാണ്. ഈ ദിനം ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ വേണ്ടി ഉപയോഗിക്കാം. ചില പുതിയ ശീലങ്ങളിലേക്ക് കൂടി കടക്കുന്നത് ഉചിതമായിരിക്കും. അവിവാഹിതര്‍ പുതിയ ഒരു ജീവിത കാലഘട്ടത്തിലേക്ക് പ്രവേശിച്ചേക്കാം.

 

Love Horoscope Today, June 2513/13

മീനം (Pisces)

മീനം (Pisces): മീനരാശിക്കാര്‍ക്ക് ഈ ദിനം സന്തോഷം നിറഞ്ഞതായിരിക്കും. ജീവിതത്തില്‍ നിര്‍ണായക മാറ്റങ്ങള്‍ വരുത്താനിടയുള്ള ഒരു വ്യക്തിയെ ഇന്ന് നിങ്ങള്‍ കണ്ടെത്തിയേക്കാം. അത് ഒരു പക്ഷേ, നിങ്ങളുടെ പുതിയ പ്രണയം ആയേക്കാം. സന്തോഷം ലഭിക്കാനുള്ള അവസരങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുക.