Love Horoscope Today: പ്രണയ രാശിഫലം; മേടരാശിക്കാര്‍ പ്രണയം തുറന്ന് പറയൂ...മിഥുനം രാശിക്കാര്‍ നാവ് ശ്രദ്ധിക്കണം

Published: Jun 26, 2025, 11:48 AM IST|Updated: Jun 26, 2025, 11:48 AM IST

Love Horoscope Today, June 26: പ്രണയത്തിൽ സത്യസന്ധതയ്ക്ക് വലിയ മൂല്യം ആണുള്ളത്. പലപ്പോഴും താത്കാലിമായ രക്ഷപ്പെടലിന് ഈ സത്യസന്ധതയെ കൈവിടുന്നതാണ് വലിയ പ്രശ്നങ്ങളിൽ അവസാനിക്കുന്നത്.

 Love Horoscope Today, June 261/13

Love Horoscope Today, June 26

പ്രണയത്തില്‍ വീണുപോയവരും പ്രണയം കൊണ്ട് ഉയിര്‍ത്തെഴുന്നേറ്റവരും ഉണ്ട്. പ്രണയം വീണുപോകാനുള്ള ഒരു ഗര്‍ത്തമല്ലെന്ന് തിരിച്ചറിയുക എന്നതാണ് എല്ലാവരും ചെയ്യേണ്ടത്. പ്രണയത്തില്‍ നിങ്ങള്‍ ഉയിര്‍പ്പ് കണ്ടെത്തണം. രാശിഫലം അറിയാം...

Love Horoscope Today, June 262/13

മേടം (Aries)

മേടം (Aries):  മേടം രാശിക്കാര്‍ക്ക് അവരുടെ പ്രണയം തുറന്നുപറയാന്‍ പറ്റുന്ന ഒരു ദിവസം ആണിന്ന്. വാക്കുകള്‍ ആയിരിക്കും ഇന്ന് നിങ്ങളുടെ ജീവിതത്തെ നിര്‍ണയിക്കുക. അതുകൊണ്ടുതന്നെ വാക്കുകളെ പ്രണയ ജീവിതത്തില്‍ എങ്ങനെ ഉപയോഗിക്കണം എന്നത് നിര്‍ണായകമാണ്. സത്യസന്ധമായി ഇടപെടാന്‍ ശ്രദ്ധിക്കുക.

 

Love Horoscope Today, June 263/13

ഇടവം (Taurus)

ഇടവം (Taurus): ഇടവ രാശിക്കാരുടെ ഹൃദയത്തില്‍ നിന്ന് പുതിയൊരു ഊര്‍ജ്ജം പുറപ്പെടും. ഇത് നിങ്ങളുടെ കുടുംബ ജീവിതത്തില്‍ പുതിയ വെളിച്ചം പകരും. ശ്രദ്ധിക്കേണ്ട കാര്യം, പങ്കാളിയ്ക്ക് മുന്നില്‍ ഏതെങ്കിലും തരത്തിലുള്ള നിരാശ പ്രകടിപ്പിക്കാതിരിക്കുക എന്നതാണ്. ആത്മാര്‍ത്ഥത കൈവെടിയാതിരിക്കുക.

Love Horoscope Today, June 264/13

മിഥുനം (Gemini)

മിഥുനം (Gemini): മിഥുന രാശിക്കാര്‍ അവരുടെ നാക്ക് ശ്രദ്ധിക്കണം. അനാവശ്യമായ ഒരു പദപ്രയോഗം പോലും വരാതിനിക്കാനുള്ള ശ്രദ്ധ ചെലുത്തണം. പങ്കാളിയോടെ പ്രണയിനിയോടോ എന്ത് പറയണം എന്ത് പറയരുത് എന്നത് സംബന്ധിച്ച് കൃത്യമായ ബോധ്യം ഉണ്ടായിരിക്കണം. ഒരു ചെറിയ പിഴവുമതി എല്ലാം താറുമാറാകാന്‍.

Love Horoscope Today, June 265/13

കര്‍ക്കിടകം (Cancer)

കര്‍ക്കിടകം (Cancer): നിങ്ങള്‍ എന്താണെന്ന തിരിച്ചറിവായിരിക്കും ഈ രാശിക്കാരുടെ മുതല്‍ക്കൂട്ട്. നിങ്ങളുടെ മൂല്യം എന്താണെന്ന് അറിഞ്ഞേ മതിയാവു. പ്രണയത്തില്‍ ആയാലും സൗഹൃദത്തില്‍ ആയാലും നിങ്ങളെ ചൂഷണം ചെയ്യുന്നില്ല എന്ന് ഉറപ്പാക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കും. ആ ആഗ്രഹം മാത്രം മതിയാവില്ല, ചൂഷണം ചെയ്യപ്പെടുന്നില്ല എന്ന് ഉറപ്പാക്കുകയും വേണം.

 Love Horoscope Today, June 266/13

ചിങ്ങം (Leo)

ചിങ്ങം (Leo): ചിങ്ങരാശിക്കാരുടെ ജീവിതത്തിലേക്ക് ബുധന്‍ തിരികെ എത്തുന്ന ദിനം ആണിത്. അതുകൊണ്ട് തന്നെ പ്രണയ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് അവസരം ലഭിക്കും. നിങ്ങള്‍ കാര്യമായി ഒന്നും തന്നെ സ്വയം ചെയ്യേണ്ടി വരില്ല. എങ്കിലും നിങ്ങള്‍ പരിഹരിക്കേണ്ട കാര്യങ്ങള്‍ നിങ്ങള്‍ തന്നെ പരിഹരിക്കാന്‍ ശ്രദ്ധിക്കണം.

 

Love Horoscope Today, June 267/13

കന്നി (Virgo)

കന്നി (Virgo): ആരെ വിശ്വസിക്കണം ആരെ വിശ്വസിക്കരുത് എന്ന കാര്യത്തില്‍ തിരിച്ചറിവ് വേണം. മനസ്സ് തുറന്ന് സംസാരിക്കുന്ന വ്യക്തി അത് കേള്‍ക്കാന്‍ യോഗ്യതയുള്ള ആളാണോ എന്ന് മനസ്സിലാക്കാന്‍ ശ്രമിക്കുക. നിലവിലെ പ്രണയത്തില്‍ ആണെങ്കിലും ദാമ്പത്യത്തില്‍ ആണെങ്കിലും ഈ ഒരു മുന്‍കരുതല്‍ നല്ലതായിരിക്കും.

Love Horoscope Today, June 268/13

തുലാം (Libra)

തുലാം (Libra): തുലാം രാശിക്കാര്‍ക്ക് ജീവിതത്തില്‍ പുതിയ ഉന്‍മേഷം ലഭിക്കും. പുതിയ ബന്ധങ്ങള്‍ തുടങ്ങാന്‍ പറ്റിയ സമയം ആണിത്. അപ്പോള്‍ പോലും പറയുന്ന കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തണം. ഗോസ്സിപ്പുകളില്‍ നിന്ന് പൂര്‍ണമായും മാറിനില്‍ക്കാന്‍ ശ്രമിക്കുക. 

 Love Horoscope Today, June 269/13

വൃശ്ചികം (Scorpio)

വൃശ്ചികം (Scorpio): ജോലികളുടെ തിരക്കുകള്‍ നിങ്ങള്‍ക്ക് ഏറെയുണ്ടാകും. അതില്‍ ശ്രദ്ധ ചെലുത്തുകയും വേണം. എന്നാല്‍ ആ തിരക്കുകകള്‍ക്കിടയിലും പ്രണയത്തിന് കൃത്യമായ ഇടം നല്‍കാന്‍ ശ്രദ്ധിക്കുക. പങ്കാളിയുമായി ക്വാളിറ്റി സമയം ചെലവിടാന്‍ ഏത് വിധേനയും സമയം കണ്ടെത്തുകയും വേണം.

 

 Love Horoscope Today, June 2610/13

ധനു (Sagittarius)

ധനു (Sagittarius): ധനു രാശിക്കാര്‍ സാഹസികത ഏറെ ഇഷ്ടപ്പെടുന്നവര്‍ ആയിരിക്കും. സ്വപ്‌നങ്ങള്‍ക്ക് പിറകേ സഞ്ചരിക്കാന്‍ ആഗ്രഹിക്കും. ഇത് നിങ്ങളില്‍ പ്രണയത്തിന്റെ പുതിയ സാധ്യതകള്‍ ആയിരിക്കും തുറന്നുതരിക. പുതിയൊരു പങ്കാളിയെ ആകര്‍ഷിക്കാനുള്ള ഊര്‍ജ്ജം നിങ്ങളില്‍ നിന്ന് ഈ ദിനം പ്രസരിക്കും.

Love Horoscope Today, June 2611/13

മകരം (Capricorn)

മകരം (Capricorn): ജീവിതത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ വരുത്താന്‍ ആകും എന്നാണ് കുംഭം രാശിക്കാര്‍ ഈ ദിനം ആലോചിക്കുക. ഹൃദയത്തെ പിന്തുടരാന്‍ ആണ് നിങ്ങളുടെ രാശി നിങ്ങളെ പ്രചോദിപ്പിക്കുക. അങ്ങനെയെങ്കിലും പ്രണയത്തിലും ദാമ്പത്യത്തിലും പങ്കാളിയുടെ സാന്നിധ്യം ഉറപ്പാക്കാന്‍ ശ്രദ്ധിക്കണം.

 

Love Horoscope Today, June 2612/13

കുംഭം (Aquarius)

കുംഭം (Aquaius): ആദ്യത്തെ ഒരു നീക്കം ആയിരിക്കും പലതിനും അടിസ്ഥാനമാകുന്നത്. അതുകൊണ്ടുതന്നെ പ്രണയത്തിലെ ആദ്യ നീക്കം നിങ്ങളുടേതാണെന്ന് ഉറപ്പ് വരുത്തുക. അതിന് മടികാണിക്കാതിരിക്കുക. അല്ലെങ്കില്‍ ഒരുപക്ഷേ, നിങ്ങളുടെ പ്രണയ ജീവിതത്തിന്റെ താക്കോല്‍ നിങ്ങളുടെ കൈവശം ആയിരിക്കില്ല. ധൈര്യം കൈവെടിയാതിരിക്കുക, അതോടൊപ്പം സഹാനുഭൂതി പ്രകടമാക്കുക.

Love Horoscope Today, June 2613/13

മീനം (Pisces)

മീനം (Pisces): പ്രണയത്തില്‍ ചെറിയ പിണക്കങ്ങള്‍ക്കും സ്ഥാനമുണ്ട്. എന്നാല്‍ നിങ്ങള്‍ക്ക് വേണ്ടത് പങ്കാളിയെ പഠിപ്പിക്കുക എന്നതോ അതിന് വേണ്ടി വാദിക്കുക എന്നതോ അത്ര നല്ലതല്ലെന്ന് സ്വയം തിരിച്ചറിയുക. അര്‍ഹതയുള്ള കാര്യങ്ങള്‍ മാത്രം വ്യക്തമായ ഭാഷയില്‍, കലുഷമല്ലാതെ പറയുക. നിങ്ങളുടെ ജീവിതം മനോഹരമായിരിക്കും. 

Trending

  • News
  • Photos
  • Videos