Love horoscope Today, June 27: പ്രണയത്തെ നിങ്ങൾ ഒരു ലക്ഷ്യം ആയാണോ മാർഗ്ഗം ആയാണോ കാണുന്നത്? പ്രണയം യഥാർത്ഥത്തിൽ ഒരേസമയം മാർഗ്ഗവും ലക്ഷ്യവും ആണെന്ന തിരിച്ചറിവാണ് നിങ്ങൾക്ക് വേണ്ടത്.
ഓരോ ദിനവും രാശിചക്രങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്നു എന്നാണല്ലോ പറയുന്നത്. ചിങ്ങത്തിലെ ബുധനും മേടത്തിലെ ശനിയും ആയിരിക്കും ഈ ദിനം എങ്ങനെയെന്ന് നിശ്ചയിക്കുന്നത്. ഓരോ രാശിക്കാരുടേയും പ്രണയ ദിനം എങ്ങനെ ആയിരിക്കും എന്ന് നോക്കാം...
മേടം (Aries): ഏറെ തിരക്കുള്ള ദിനം ആയിരിക്കും മേടരാശിക്കാര്‍ക്ക് ഇന്ന്. അതുകൊണ്ട് എല്ലാം സ്വയം ചെയ്തുതീര്‍ക്കാം എന്ന് കരുതരുത്. പല കാര്യങ്ങളിലും പങ്കാളിയെ ആശ്രയിക്കാം. പങ്കാളിയുടെ കഴിവില്‍ ആത്മവിശ്വാസം പുലര്‍ത്താനും ശ്രമിക്കണം. ഇത് നിങ്ങളുടെ പ്രശ്‌നങ്ങള്‍ തീര്‍ക്കുന്നതിന് മാത്രമല്ല, നിങ്ങളുടെ പ്രണയ ബന്ധത്തിനും ഏറെ ഗുണകരം ആയിരിക്കും.
ഇടവം (Taurus): പ്രണയത്തില്‍ എപ്പോഴും സന്തോഷവും സമാധാനവും മാത്രം അല്ല ഉണ്ടാവുക. ഇടവം രാശിക്കാര്‍ പ്രണയത്തില്‍ വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണെങ്കില്‍, അതിന് പരിഹാര സാധ്യതകള്‍ തെളിയുന്നുണ്ട്. ഒരുമികച്ച തീരുമാനത്തിലെത്താന്‍ നിങ്ങള്‍ക്ക് കഴിഞ്ഞേക്കാം. ചിലപ്പോള്‍ അടുത്ത ബന്ധുക്കളുടെ ഉപദേശങ്ങളും ഫലം കാണും.
മിഥുനം (Gemini): നിങ്ങള്‍ എന്താണോ ആഗ്രഹിക്കുന്നത്, അതിന് വേണ്ടിയുള്ള ശ്രമങ്ങള്‍ നടത്താന്‍ പറ്റിയ ദിനം ആണിന്ന്. പ്രണയം കണ്ടെത്താനും അറിയിക്കാനും ചിലപ്പോള്‍ നിങ്ങള്‍ക്ക് നേരിട്ട് സാധിക്കണം എന്നില്ല. എന്നാലും ഇക്കാര്യത്തില്‍ സുഹൃത്തുക്കളുടെ സഹായം തേടുന്നതില്‍ തെറ്റില്ല. പ്രണയത്തിലുള്ളവര്‍, സുഹൃത്തുക്കളോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുന്നുണ്ടെങ്കില്‍, പങ്കാളിയുടെ മനസ്സ് കൂടി അറിയാന്‍ ശ്രമിക്കണം.
കര്‍ക്കിടകം (Cancer): നിങ്ങളില്‍ ഏറ്റവും അധികമുള്ളത് സ്‌നേഹം ആണ്. അത് പ്രകടിപ്പിക്കുന്നതില്‍ ഒരിക്കലും പിശക്കുകാണിക്കരുത്. പ്രണയമാണോ എന്ന് ഉറപ്പില്ലാത്ത ഒരു ബന്ധം അതിന്റെ യഥാര്‍ത്ഥ സത്ത ഈ ദിനം കണ്ടെത്തിയേക്കും. എന്താണോ നിങ്ങളെ ആകര്‍ഷിക്കുന്നത്, അത് തിരിച്ചറിയാനാകും. അത് പ്രണയം ആണെങ്കിലും സൗഹൃദം ആണെങ്കിലും തുടര്‍ന്നുകൊണ്ടുപോകാന്‍ കഴിയും.
ചിങ്ങം (Leo): പ്രണയത്തെ കുറിച്ച് ആശങ്കകള്‍ നേരിട്ടുകൊണ്ടിരിക്കുകയാണോ? എന്നാല്‍ അതിന് ഒരു അവസാനം കാണാന്‍ പറ്റിയ ദിവസം ആണിന്ന്. ഇക്കാര്യത്തില്‍ പങ്കാളിയുടെ വരവിന് വേണ്ടിയോ സംസാരത്തിന് വേണ്ടിയോ കാത്ത് നില്‍ക്കരുത്. നിങ്ങള്‍ തന്നെ മുന്‍കൈ എടുത്ത് കാര്യങ്ങളില്‍ വ്യക്തത വരുത്തണം. ഈ ദിനം ശുഭകരമായിത്തന്നെ അവസാനിക്കും.
കന്നി (Virgo): വലിയ മാറ്റങ്ങള്‍ക്കുള്ള കളമൊരുക്കം ആയിരിക്കും കന്നി രാശിക്കാര്‍ക്ക് ഈ ദിവസം. അതിന് നിങ്ങളുടെ പ്രണയം നിങ്ങള്‍ക്കൊപ്പം ഉണ്ടായിരിക്കും. പലപ്പോഴും ആ മാറ്റങ്ങള്‍ക്ക് നേരെ നിങ്ങള്‍ മുഖം തിരിച്ചിട്ടുണ്ടാകാം. എന്നാല്‍ ഇന്നത്തെ ഊര്‍ജ്ജത്തില്‍ അതെല്ലാം സംഭവ്യമാകും. നിങ്ങളുടെ മാറ്റങ്ങള്‍ എല്ലാവരോടും വിശദീകരിക്കാന്‍ നില്‍ക്കേണ്ടതില്ല. പ്രണയം നിങ്ങള്‍ക്കൊപ്പമുണ്ടാകും.
തുലാം (Libra): ആശയക്കുഴപ്പങ്ങളും സങ്കോചങ്ങളും എല്ലാം പ്രണയ ജീവിതത്തില്‍ സാധാരണമാണെന്ന് തിരിച്ചറിയുക. പ്രണയം നിങ്ങള്‍ക്ക് ഒരു പാഠമാണോ അതോ അനുഗ്രഹമാണോ എന്നൊക്കെ സംശയം തോന്നിയേക്കാം. ഈ പ്രശ്‌നം പരിഹരിക്കുന്നതിന് ഏറ്റവും അടുത്ത സുഹൃത്തുക്കളുമായി ആശയ വിനിമയം ചെയ്യുന്നതാവും ഉത്തമം.
വൃശ്ചികം (Scorpio): ബന്ധങ്ങളില്‍ മനുഷ്യര്‍ പരസ്പരം നിയന്ത്രിക്കുന്നതോളെ മോശമായ എന്താണുള്ളത്. സ്വയം നിയന്ത്രിക്കാനും മറ്റുള്ളവരെ നിയന്ത്രിക്കാനും ഒക്കെ ഇറങ്ങിത്തിരിക്കുമ്പോള്‍ ഒരു കാര്യം ഓര്‍ക്കണം, പ്രണയത്തില്‍ കെട്ടുപാടുകള്‍ പാടില്ല എന്ന്. മറ്റുള്ളവര്‍ നിങ്ങളുടെ നിയന്ത്രണത്തിലാണെന്ന് ഒരിക്കലും കരുതരുത്. അധികാരം അല്ല പ്രണയത്തിന്റെ അടിസ്ഥാനം.
ധനു (Sagittarius): നിങ്ങള്‍ക്ക് ഒരുപാട് സ്വപ്‌നങ്ങള്‍ ഉണ്ടായിരിക്കും. ഈ സ്വപ്‌നങ്ങള്‍ പ്രാവര്‍ത്തികമാക്കാനുള്ള ആഗ്രഹങ്ങളും ുണ്ടാകും. ഈ പദ്ധതിയില്‍ നിങ്ങള്‍ നിങ്ങളുടെ പങ്കാളിയെ കൂടി ഉള്‍പ്പെടുത്തുക. ഇത് നിങ്ങളുടെ പ്രണയ ബന്ധത്തെ കൂടുതല്‍ ഊഷ്മളം ആക്കി മാറ്റും. പങ്കാളിയ്ക്ക് നിങ്ങളില്‍ കൂടുതല്‍ മതിപ്പുളവാക്കുകയും ചെയ്യും.
മകരം (Capricorn): നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ എന്താണെന്ന കാര്യം പങ്കാളിയ്ക്ക് മുന്നില്‍ വെളിപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. അത് നിങ്ങളുടെ ബന്ധത്തില്‍ കൂടുതല്‍ വ്യക്തത കൊണ്ടുവരും. എന്തുകാര്യമായാലും വ്യക്തമായി സംസാരിക്കുക. വൈകാരിക വിഷയങ്ങള്‍ കൂട്ടിക്കുഴച്ച് ആശയക്കുഴപ്പം സൃഷ്ടിക്കരുത്. നല്ലതായാലും ചീത്തയായാലും അനുകൂലമായ തീരുമാനങ്ങള്‍ എടുക്കുക.
കുംഭം (Aquarius): പ്രണയത്തില്‍ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലെങ്കിലും എന്തെങ്കിലും മിസ്സ് ചെയ്യുന്നതായി നിങ്ങള്‍ക്ക് അനുഭവപ്പെടുന്നുണ്ടോ? അത് കണ്ടെത്താന്‍ ഈ ദിനം നിങ്ങളെ സഹായിക്കും. ആത്മവിശ്വാസത്തോടെ മാത്രം പങ്കാളിയോട് സംസാരിക്കാന്‍ ശ്രദ്ധിക്കണം. നിലനില്‍ക്കാന്‍ സാധ്യതയില്ലാത്ത ബന്ധങ്ങള്‍ സത്യസന്ധതയോടെ അവസാനിപ്പിക്കുകയും വേണം.
മീനം (Pisces): മീന രാശിക്കാരുടെ ജീവിതത്തില്‍ ശുഭകരമാ. വാര്‍ത്തകള്‍ക്ക് സാധ്യതയുണ്ട്. നിങ്ങളുടെ ജീവിതത്തിലേക്ക് ഒരു പുതിയ പ്രണയം കടന്നുവന്നേക്കാം. ഒരുപക്ഷേ, നിങ്ങളുടെ ജീവിത രീതികളില്‍ ചെറിയ മാറ്റങ്ങളെല്ലാം വരുത്തേണ്ടി വന്നേക്കാം. അതെല്ലാം നല്ലൊരു മാറ്റത്തിന് വേണ്ടിയെന്ന തിരിച്ചറിവുണ്ടാകണം എന്ന് മാത്രം.