Love Horoscope Today, June 28: പ്രണയ രാശിഫലം; മേടരാശിക്കാരേ... നിങ്ങളും പ്രണയത്തിന് അര്‍ഹരാണ്, മീനം രാശിക്കാര്‍ക്ക് പ്രണയം തുടങ്ങാം...

Published: Jun 28, 2025, 11:08 AM IST|Updated: Jun 28, 2025, 11:08 AM IST

Love Horoscope Today, June 28: നിങ്ങൾ അർഹിക്കുന്നതാണെങ്കിൽ, ആ പ്രണയം നിങ്ങളെ തേടി എത്തിയിരിക്കും. നിങ്ങൾ അർഹിക്കുന്നില്ലെങ്കിൽ എത്ര ശ്രമിച്ചാലും അത് നിങ്ങളിലേക്ക് എത്തുകയും ഇല്ല.

Love Horoscope Today, June 281/13

Love Horoscope Today, June 28

പ്രണയജീവിതം മനോഹരമാകണമെന്നല്ലാതെ, അത് കലുഷിതമാകണം എന്ന് ആരെങ്കിലും ആഗ്രഹിക്കുമോ? എന്നിട്ടും എന്തുകൊണ്ടാണ് പലരുടേയും പ്രണയ ജീവിതം കലഹം നിറഞ്ഞതും പ്രശ്‌നങ്ങള്‍ നിറഞ്ഞതും ആകുന്നത്? ഇതിനുള്ള ഉത്തരം ഓരോരുത്തരും സ്വയം കണ്ടെത്തേണ്ടതാണ്. ഈ ദിവസത്തെ നിങ്ങളുടെ പ്രണയ രാശിഫലം പരിശോധിക്കാം...

Love Horoscope Today, June 282/13

മേടം (Aries)

മേടം (Aries): പ്രണയിക്കപ്പെടാന്‍ അര്‍ഹതിയില്ലെന്ന തോന്നലില്‍ ആയിരിക്കും ചിലപ്പോള്‍ മേടരാശിക്കാര്‍. എന്നാല്‍ അങ്ങനെ തോന്നേണ്ട കാര്യമുണ്ടോ? കാര്യമില്ല. നിങ്ങള്‍ സ്വയം മുറിവേല്‍പിക്കാനോ വേദനിപ്പിക്കാനോ നില്‍ക്കരുത്. നിങ്ങള്‍ സ്‌നേഹത്തിന് അര്‍ഹനനാണെന്ന് സ്വയം തിരിച്ചറിയുക. സമാധാനം നഷ്ടപ്പെടുത്തേണ്ട ഒരു കാര്യവും നിങ്ങള്‍ക്കില്ല. 

Love Horoscope Today, June 283/13

ഇടവം (Taurus)

ഇടവം (Taurus): പ്രണയത്തില്‍ പല പ്രശ്‌നങ്ങളും നിങ്ങള്‍ നേരിട്ടേക്കാം. എന്നാല്‍ അപ്പോഴെല്ലാം നിങ്ങളെന്താണെന്ന് സ്വയം ഓര്‍മപ്പെടുത്തണം. നിങ്ങളുടെ പങ്കാളി ആഗ്രഹിക്കുന്ന ഒരാളായി മാറാന്‍ വേണ്ടിയുള്ള ശ്രമങ്ങള്‍ നിരാശയിലേക്ക് തള്ളി വിട്ടേക്കാം. എന്നാലും നിങ്ങള്‍ സവ്യം കണ്ടെത്തം. ആ തിരിച്ചറിവായിരിക്കും നിങ്ങളെ ജീവിതത്തില്‍ മുന്നോട്ട് നയിക്കുക.

Love Horoscope Today, June 284/13

മിഥുനം (Gemini)

മിഥുനം (Gemini): സമാധാനം ആയിരിക്കും മിഥുന രാശിക്കാരുടെ സ്വഭാവത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ആ സമാധാനത്തെ എല്ലാ കാര്യങ്ങളിലും സ്വീകരിക്കാന്‍ ശ്രദ്ധിക്കുക. പ്രണയ ജീവിതത്തില്‍ നിങ്ങള്‍ നടത്തുന്ന തിരഞ്ഞെടുപ്പുകള്‍ നിങ്ങളുടേത് മാത്രം ആയിരിക്കും. അത് എല്ലാസമയത്തും നല്ലതുമാത്രം ആകണം എന്ന് വാശിപിടിക്കരുത്. എന്നിരുന്നാലും നിങ്ങള്‍ക്ക് സമാധാനം അനുഭവിക്കാന്‍ സാധിക്കും.

Love Horoscope Today, June 285/13

കര്‍ക്കടകം (cancer)

കര്‍ക്കടകം (cancer): ജീവിതത്തില്‍ പ്രണയത്തിന് മാത്രം പ്രാധാന്യം നല്‍കാന്‍ ശ്രമിക്കരുത് എന്നതാണ് കര്‍ക്കടക രാശിക്കാര്‍ ഈ ദിവസം ശ്രദ്ധിക്കേണ്ട കാര്യം. ചിലപ്പോള്‍ മറ്റ് പ്രധാനപ്പെട്ട പലകാര്യങ്ങളും പ്രണയത്തിന് വേണ്ടി മാറ്റിവയ്ക്കാന്‍ നിങ്ങള്‍ക്ക് തോന്നിയേക്കാം. അതിന് മുതിരരുത്. പ്രണയം ഒഴിവാക്കിക്കൊണ്ട് കാര്യങ്ങള്‍ ചെയ്യണം എന്നല്ല, എല്ലാ കാര്യങ്ങള്‍ക്കും ഒരു മുന്‍ഗണന നിശ്ചയിക്കണം.

Love Horoscope Today, June 286/13

ചിങ്ങം (Leo)

ചിങ്ങം (Leo): ഒരാള്‍ക്കും ആരുടേയും പ്രണയം പിടിച്ചുവാങ്ങാന്‍ കഴിയില്ല. അത് ഹൃദയത്തിനുള്ളില്‍ നിന്ന് തന്നെ വരേണ്ടതാണ്. ഒരു കാര്യത്തിനും ആരേയും നിര്‍ബന്ധിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. പ്രണയം നേടുക എന്നത് ഒരു പോരാട്ടമായി കണക്കാക്കരുത്. നിങ്ങളിലെ നല്ല ഊര്‍ജ്ജം ഏറ്റവും മനോഹരവും സൗമ്യവും ആയി മാത്രം ഉപയോഗപ്പെടുത്തുക.

Love Horoscope Today, June 287/13

കന്നി (Virgo)

കന്നി (Virgo): കന്നി രാശിക്കാര്‍ക്ക് ഒരു പുതിയ ബന്ധം തുടങ്ങാനുള്ള സാധ്യതകളാണ് ഈ ദിവസം തുറന്നിടുന്നത്. അല്ലെങ്കില്‍ പ്രണയ ജീവിതത്തില്‍ നിങ്ങള്‍ ഒരു പുതിയ അധ്യായം തുറക്കും. ചിലപ്പോള്‍ നിലവിലെ പ്രണയം അവസാനിപ്പിച്ചായിരിക്കാം ഒരു പുതിയ ബന്ധം തുടങ്ങുന്നത്. എന്തായാലും ഏറ്റവും ആത്മാര്‍ത്ഥമായി മാത്രം ഇടപെടാന്‍ സൂക്ഷിക്കണം.

Love Horoscope Today, June 288/13

തുലാം (Libra)

തുലാം (Libra): സ്വയം സത്യസന്ധത പുലര്‍ത്തുക എന്നതാണ് ഈ രാശിക്കാര്‍ക്ക് ഏറ്റവും ഉത്തമമായ കാര്യം. നിങ്ങള്‍ക്ക് ഒരുപക്ഷേ, നിങ്ങളോട് തന്നെ സ്‌നേഹം തോന്നിയേക്കാം. ചിലപ്പോള്‍ മറ്റ് ബന്ധങ്ങളില്‍ നിന്നെല്ലാം മാറി നിന്നേക്കാം. വിവാഹമേ വേണ്ട എന്ന് ചിന്തിച്ചേക്കാം. ഇതിലൊന്നും ഒരു അപാകതയും ഇല്ല. ജീവിതത്തില്‍ നിങ്ങള്‍ പുതിയ മേഖലകളിലേക്ക് വിജയശ്രീലാളിതനായി കടന്നേക്കാം.

Love Horoscope Today, June 289/13

വൃശ്ചികം (Scorpio)

വൃശ്ചികം (Scorpio): കഴിഞ്ഞുപോയ കാലത്തിന്റെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ പ്രണയത്തെ കൂടുതല്‍ തെളിച്ചത്തോടെ കാണാന്‍ വൃശ്ചിക രാശിക്കാര്‍ ശ്രദ്ധിക്കണം. എന്താണ് പ്രണയത്തില്‍ നിങ്ങള്‍ക്ക് വേണ്ടത് എന്ന് ഇനി ആരും പറഞ്ഞുമനസ്സിലാക്കിത്തരേണ്ട കാര്യമില്ല. നിങ്ങളുടെ അനുഭവങ്ങള്‍ അത് പഠിപ്പിച്ച് കഴിഞ്ഞിട്ടുണ്ട്. ഇതായിരിക്കും നിങ്ങളുടെ ഏറ്റവും വലിയ ഗുണവും.

Love Horoscope Today, June 2810/13

ധനു (Sagittarius)

ധനു (Sagittarius): ഇപ്പോള്‍ എന്താണോ സംഭവിച്ചുകൊണ്ടിരിക്കുന്നത്, അത് മനസ്സിലാക്കാനും അംഗീകരിക്കാനും അതിനെ സ്വീകരിക്കാനും സ്വയം പര്യാപ്തരാകണം. ബന്ധങ്ങളില്‍ എപ്പോഴും പ്രശ്‌നങ്ങള്‍ ഉണ്ടാകണം എന്ന് നിര്‍ബന്ധമൊന്നും ഇല്ല. എന്താണ് ഇപ്പോള്‍ വേണ്ടത് എന്ന് നിങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടാകും. അത് സ്വീകരിക്കുക എന്നത് മാത്രം ചെയ്യുക.

Love Horoscope Today, June 2811/13

മകരം (Capricorn)

മകരം (Capricorn): സന്തോഷത്തിന്റെ മാത്രം ദിനം എന്നൊക്കെ വിശേഷിപ്പിക്കാന്‍ പറ്റുമെങ്കില്‍ മകരം രാശിക്കാര്‍ക്ക് ഇന്ന് അത്തരം ഒരു ദിനം ആയിരിക്കും. പ്രണയത്തിലായാലും ദാമ്പത്യത്തില്‍ ആയാലും സൗഹൃദത്തില്‍ ആയാലും, അതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ മാത്രം മതിയാകും. നിങ്ങളിലേക്ക് സന്തോഷം ഇരച്ചെത്തും. എപ്പോഴും ഹൃദയത്തെ പിന്തുടരുക. 

 Love Horoscope Today, June 2812/13

കുംഭം (Aquarius)

കുംഭം (Aquarius): പ്രണയം വെറുതേ കിട്ടുന്നതല്ല, അതിന് ഒരു മൂല്യം ഉണ്ട്. ആ മൂല്യം തിരിച്ചറിഞ്ഞ് പ്രണയത്തെ സ്വീകരിക്കൂ. നിങ്ങളുടെ പ്രണയത്തിനൊപ്പം അല്‍പസമയം ചെലവഴിക്കു. മനസ്സിലുള്ളതെല്ലാം പറയണം എന്ന് തോന്നിയാല്‍ പോലും, അനാവശ്യമായ ചര്‍ച്ചകളും പരാമര്‍ശങ്ങളും ഒഴിവാക്കാന്‍ ശ്രമിക്കണം. ഇന്ന് പറയാന്‍ ഉദ്ദേശിച്ച കാര്യം മറ്റൊരു ദിവസം പറഞ്ഞാലും വലിയ പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടാവില്ല.

Love Horoscope Today, June 2813/13

മീനം (Pisces)

മീനം (Pisces): പ്രണയത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നോ നിങ്ങള്‍? എങ്കില്‍ ആ പ്രണയത്തിന് വേണ്ടിയുള്ള ആദ്യത്തെ നീക്കം നടത്താന്‍ പറ്റിയ ദിവസം ആണ് ഇന്ന്.  പ്രണയിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയെ ധൈര്യമായി സമീപിക്കൂ. തുറന്ന മനസ്സോടെ, സത്യസന്ധതയോടെ, പരസ്പര ബഹുമാനത്തോടെ സമീപിക്കു. നിങ്ങളുടെ ജീവിതത്തില്‍ പുതിയ സാധ്യതകള്‍ തുറക്കും.