Love Horoscope Today, June 30: പ്രണയ രാശിഫലം; ഇടവരാശിക്കാരുടെ പ്രണയം തകരും? മിഥുനം രാശിക്കാര്‍ പ്രണയത്തില്‍ റിസ്‌ക് എടുക്കും

സ്വയം നഷ്ടപ്പെടുത്തിക്കൊണ്ടാണോ നിങ്ങൾ പ്രണയിക്കുന്നത്... അത് നിങ്ങളുടെ പ്രണയജീവിതത്തിനോ പങ്കാളിയുടെ പ്രണയ ജീവിതത്തിനോ പോസിറ്റീവ് ആയി ഒന്നും നൽകുകയില്ല.

Love Horoscope Today, June 30: സ്വയം നഷ്ടപ്പെടുത്തിക്കൊണ്ടാണ് നിങ്ങൾ പ്രണയിക്കുന്നത്... അത് നിങ്ങളുടെ പ്രണയജീവിതത്തിനോ പങ്കാളിയുടെ പ്രണയ ജീവിതത്തിനോ പോസിറ്റീവ് ആയി ഒന്നും നൽകുകയില്ല.

1 /13

പ്രണയം പുഴയ പോലെ ഒഴുകുമെന്ന് പറയാം. സമുദ്രം പോലെ വിശാലമായതെന്നും പറയാം. ഒരു തടാകം പോലെ ശാന്തമെന്നും പറയാം. എന്നാല്‍ പുഴയുടേയും സമുദ്രത്തിന്റേയും തടാകത്തിന്റെ അടിയില്‍ എന്തായാരിക്കും സംഭവിക്കുന്നത്? ഇന്നത്തെ പ്രണയ രാശിഫലം പരിശോധിക്കാം...

2 /13

മേടം (Aries): പല പ്രശ്‌നങ്ങള്‍ നിങ്ങള്‍ക്ക് ഉണ്ടായേക്കാം. അതെല്ലാം പരിഹരിക്കാനുള്ള ശ്രമങ്ങളും നിങ്ങള്‍ നടത്താം. എന്നാല്‍, അത് നിങ്ങളുടെ പ്രണയ ജീവിതത്തില്‍ ഏതെങ്കിലും തരത്തില്‍ ബാധിക്കില്ലെന്ന് ഉറപ്പാക്കാന്‍ ശ്രമിക്കൂ. നിങ്ങളുടെ ജീവിതത്തില്‍ ഒരുപക്ഷേ, വലിയ വഴിത്തിരിവുകള്‍ സംഭവിച്ചേക്കാം. ചില തീരുമാനങ്ങള്‍ എടുക്കാന്‍ എന്തുകൊണ്ട് വൈകി എന്ന് നിങ്ങള്‍ അത്ഭുതപ്പെടുകയും ചെയ്‌തേക്കാം.  

3 /13

ഇടവം (Taurus): ഇടവം രാശിക്കാര്‍ എന്ത് വെല്ലുവിളികളേയും നേരിടാന്‍ തയ്യാറായി ഇരിക്കണം. പ്രണയത്തിന് വേണ്ടി ഒരുപക്ഷേ, എല്ലാ നിയമങ്ങളും നിങ്ങള്‍ ലംഘിച്ചേക്കും. പക്ഷേ, നിങ്ങളുടെ പങ്കാളി ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു കാരം, നിങ്ങള്‍ നല്‍കിയ ഒരു വാക്ക് ഇന്ന് ലംഘിക്കപ്പെട്ടേക്കാം. അത് ഒരുപക്ഷേ, ഒരിക്കലും ഒരു തിരിച്ചുവരവില്ലാത്ത വിധത്തിലുള്ള വഴിത്തിരിവിന് കാരണമായേക്കാം.  

4 /13

മിഥുനം (Gemini): മിഥുന രാശിക്കാര്‍ക്ക് പ്രണയം അത്രയേറെ പ്രധാനപ്പെട്ടതായിരിക്കും ഈ ദിനം. അതുകൊണ്ട് തന്നെ ആ പ്രണയത്തിന് വേണ്ടി ഒരു റിസ്‌ക് എടുക്കാന്‍ തയ്യാറാവണം. അങ്ങനെ ചെയ്യുമ്പോള്‍ ഒരു പുതിയ ഊര്‍ജ്ജം നിങ്ങളില്‍ നിറയും.  ആ ഊര്‍ജ്ജമായിരിക്കണം ഈ ദിനത്തെ നിര്‍ണയിക്കേണ്ടത്.

5 /13

കര്‍ക്കടകം (Cancer): എല്ലാ കാലത്തും നിങ്ങളെ ആകര്‍ഷിക്കുന്നത് ചില പ്രത്യേകതരം സ്വഭാവ സവിശേഷതകള്‍ ഉള്ളവര്‍ ആയിരിക്കും. എന്നാല്‍ അതില്‍ നിന്ന് മാറേണ്ട കാലം കഴിഞ്ഞിരിക്കുന്നു. നിങ്ങള്‍ നിങ്ങളുടെ പ്രണയകാഴ്ചപ്പാടുകള്‍ അഴിച്ചുപണിയും. പുതിയ രീതിയിലുള്ള ഒരാള്‍ക്ക് വേണ്ടി കണ്ണുകള്‍ തുറക്കൂ. ഇന്ന് തന്നെ നിങ്ങളുടെ ജീവിതത്തിലേക്ക് തികച്ചും വ്യത്യസ്തമായ ഒരു പ്രണയം കടന്നുവന്നേക്കാം.

6 /13

ചിങ്ങം (Leo):  എന്താണ് നിങ്ങള്‍ക്ക് ജീവിതത്തി്ല്‍ പ്രചോദനമേകുന്നത് എന്നത് കണ്ടെത്തൂ. പ്രണയ ജീവിതത്തില്‍ നാടകീയമായ മാറ്റങ്ങള്‍ വരുത്താന്‍ ആ പ്രചോദനങ്ങള്‍ നിങ്ങളെ സഹായിക്കും. നിങ്ങളുടെ പ്രചോദനങ്ങള്‍ യഥാര്‍ത്ഥമാണെന്ന് ഉറപ്പിക്കുകയും വേണം. ജീവിത വിജയം നിങ്ങളുടെ കൈപ്പിടിയില്‍ തന്നെ ആയിരിക്കും.

7 /13

കന്നി (Virgo):  സത്യസന്ധത ആയിരിക്കണം നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം. പലതും നിങ്ങള്‍ പറയാന്‍ ആഗ്രഹിക്കുന്നുണ്ടാവും. എന്നാല്‍ എല്ലാത്തിനും അപ്പുറം ദയവും സൗമ്യതയും ആയിരിക്കണം നിങ്ങള്‍ കാണിക്കേണ്ടത്. അതുകൊണ്ട് കാര്യങ്ങള്‍ തുറന്നുപറയാന്‍ നിങ്ങള്‍ക്ക് ഒരിക്കലും ഭയമുണ്ടാവില്ല. ആ അര്‍ത്ഥത്തില്‍ നിങ്ങളുടെ പങ്കാളി അനുഗ്രഹീത ആയിരിക്കും.

8 /13

തുലാം (Libra): നിങ്ങള്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ എന്തുകൊണ്ടാണ് ഓരോ ദിവസവും മാറ്റിവയ്ക്കപ്പെടുന്നത് എന്ന് ആലോചിക്കണം. പ്രണയത്തിന് വേണ്ടിയോ പങ്കാളിയ്ക്ക് വേണ്ടിയോ ആണെങ്കില്‍, അതില്‍ നിന്ന് നിങ്ങള്‍ക്ക് മാറാന്‍ ഏറ്റവും പറ്റിയ ദിവസം ആണിന്ന്. നിങ്ങളുടെ ആഗ്രഹങ്ങളെ നിങ്ങല്ലാത്തെ വേറെ ആരും വിലമതിച്ചോളണം എന്നില്ല. അതുകൊണ്ട് തുറന്ന് സംസാരിക്കുക, ആഗ്രഹപൂര്‍ത്തീകരണത്തിന് തയ്യാറാവുക.  

9 /13

വൃശ്ചികം (Scorpio): എടുക്കുന്ന തീരുമാനങ്ങള്‍ കൊണ്ട് വൃശ്ചിക രാശിക്കാര്‍ ഇന്ന് മറ്റുള്ളവരെ അത്ഭുതപ്പെടുെത്തും. അത് നല്ല രീതിയില്‍ തന്നെ ആയിരിക്കണം എന്നില്ല. ഒരുപക്ഷേ, ഒരു ബ്രേക്ക് അപ്പ് തീരുമാനം പോയും ആയിരിക്കാം അത്. ചിലപ്പോള്‍ ഒരു അപ്രതീക്ഷിത യാത്രയെ കുറിച്ചുള്ള തീരുമാനം ആയിരിക്കാം. എന്തായാലും ആ തീരുമാനത്തെ കുറിച്ച് തിരിഞ്ഞുനോക്കാന്‍ നില്‍ക്കരുത്.  

10 /13

ധനു (Sagittarius): വിധിയെ മറികടക്കാന്‍ ആര്‍ക്കുമാകില്ല എന്നാണല്ലോ പറയുക. ധനുരാശിക്കാരുടെ വികാരങ്ങളേയും ഇന്ന് നിയന്ത്രിക്കുക അതേ വിധി തന്നെ ആയിരിക്കും. പക്ഷേ, അതില്‍ നിങ്ങള്‍ നിരാശപ്പെടേണ്ട കാര്യമില്ല. ചിലപ്പോള്‍ വിധിയെ മറികടക്കാന്‍ നിശ്ചയദാര്‍ഢ്യത്തിന് സാധിക്കും. ആ ഒരു അവസരം വിനിയോഗിക്കൂ.

11 /13

മകരം (Capricorn): എന്ത് വേണം, എന്ത് വേണ്ട എന്ന തിരഞ്ഞെടുപ്പില്‍ ആയിരിക്കണം മകരം രാശിക്കാര്‍ ഇന്ന് ശ്രദ്ധ ചെലുത്തേണ്ടത്. രാവിലെ തന്നെ ഒരു പോസിറ്റീവ് ഊര്‍ജ്ജം നിറഞ്ഞാലും അത് എപ്പോഴും സന്തോഷം തന്നെ തന്നോളണം എന്ന് നിര്‍ബന്ധമില്ല. ഹൃദയത്തിന്റെ ഭാഷ കേള്‍ക്കാന്‍ ശ്രമിക്കുക. നിങ്ങള്‍ ഇന്ന് സമയം ചെലവഴിക്കാന്‍ ഉദ്ദേശിക്കുന്ന വ്യക്തിയുടെ രാശിഫലം കൂടി ഒന്ന് പരിശോധിക്കുന്നത് നല്ലതാണ്.  

12 /13

കുംഭം (Aquarius): നിങ്ങള്‍ നൈമിഷികമായ വികാരങ്ങള്‍ക്ക് അടിമപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുക. ഏറെക്കാലം നീണ്ടുനില്‍ക്കുന്ന പ്രണയ ബന്ധത്തിലേക്ക് പോവുക. ഇപ്പോള്‍ പ്രണയത്തിലാണെങ്കില്‍, ആ ബന്ധം നീണ്ടുനില്‍ക്കാന്‍ വേണ്ടി ചെയ്യാവുന്ന കാര്യങ്ങള്‍ എല്ലാം ചെയ്യൂ. പ്രണയത്തില്‍ ഇടവേള എടുക്കുന്നതിന് കുറിച്ച് ആലോചിക്കാതിരിക്കൂ. 

13 /13

മീനം (Pisces): സ്‌നേഹം കണ്ടെത്താന്‍ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു എന്നാലോചിച്ച് വിഷമിക്കുകയാണോ? ആ സ്‌നേഹം നിങ്ങളെ കണ്ടെത്തുമെന്ന് ഉറപ്പാണ്. നിങ്ങള്‍ എന്ത് തിരക്കിലോ ബുദ്ധിമുട്ടിലോ ആയിക്കോട്ടോ, നിങ്ങള്‍ ആഗ്രഹിക്കുന്ന സ്‌നേഹം നിങ്ങളെ തനിയേ കണ്ടെത്തിക്കോളും. നിങ്ങളുടെ നിരാശകള്‍ക്കെല്ലാം അവസാനമുണ്ടാകും

You May Like

Sponsored by Taboola