Love Horoscope: ഇന്നത്തെ ദിവസം ഓരോ രാശിക്കാർക്കും പ്രണയബന്ധത്തിൽ എങ്ങനെയായിരിക്കുമെന്ന് അറിയാം.
1/12മേടം:നിങ്ങളുടെ ബന്ധത്തിന്റെ ഗതിയെ മാറ്റിമറിച്ചേക്കാവുന്ന ഒരു വഴിത്തിരിവ് അടുത്തുവരികയാണ്. ദമ്പതികൾക്ക് അവരുടെ ഭാവി ലക്ഷ്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ നല്ല ദിവസമാണിത്. കുടുംബത്തിൽ സന്തോഷകരമായ നിമിഷങ്ങൾ ഉണ്ടാകും.
2/12ഇടവം:നിങ്ങളുടെ യഥാർത്ഥ വികാരങ്ങൾ പ്രകടിപ്പിക്കാൻ ശ്രമിക്കുക, ഇല്ലെങ്കിൽ ബന്ധങ്ങൾ അറ്റ് പോകാം. നിങ്ങളുടെ ചിന്തകൾ, ആശങ്കകൾ, സ്വപ്നങ്ങൾ എന്നിവയെക്കുറിച്ച് പങ്കാളിയുമായ് തുറന്നുപറയാൻ ഇന്ന് ശരിയായ സമയമാണ്. അത്തരം സത്യസന്ധമായ സംഭാഷണങ്ങൾ ബന്ധങ്ങളെ ശക്തിപ്പെടുത്തുകയും വിശ്വാസം വളർത്തുകയും ചെയ്യുന്നു.
3/12മിഥുനം: ബന്ധത്തിൽ ക്ഷമ നിങ്ങൾക്ക് ആവശ്യമാണ്. പ്രശ്നങ്ഹൾ പരിഹരിക്കുന്നതിന് പങ്കാളിയോട് നിങ്ങൾ മനസ്സ് തുറന്ന് സംസാരിക്കേണ്ടതായുണ്ട്. അവിവാഹിതർ ആത്മാർത്ഥതയും പ്രതീക്ഷയും നിലനിർത്തുകയാണെങ്കിൽ നിങ്ങൾക്ക് ഉത്തമ പങ്കാളിയെ ഉടൻ ലഭിക്കും.
4/12കർക്കിടകം: ബന്ധത്തിൽ നിന്നും നിങ്ങൾ വൈകാരികമായി അകലാൻ സാധ്യത ഏറെയാണ്. നിങ്ങൾക്ക് ബന്ധത്തിൽ ഉറപ്പില്ലെങ്കിൽ പങ്കാളിക്ക് വാഗ്ദാനം നൽകാതിരിക്കുക. എടുത്തു ചാടി കാര്യങ്ങൾ ചെയ്യാതിരിക്കുക.
5/12ചിങ്ങം: പങ്കാളിയുമായി കൂടുതൽ നേരം ചിലവഴിക്കാനാകും. നിങ്ങളെ സംശയിപ്പിക്കാൻ ഇട നൽകരുത്. ആശയക്കുഴപ്പം ഉണ്ടായാൽ കൂടുതൽ സമയം അതിൽ കുടുങ്ങാതിരിക്കാൻ ശ്രദ്ധിക്കുക. കാര്യങ്ങൾ വഷളാകുന്നത് വരെ കാത്തിരിക്കുന്നത്. പ്രശ്നപരിഹാരം ഉടൻ സാധ്യമാക്കാൻ ശ്രമിക്കുക.
6/12കന്നി: കന്നി രാശിക്കാർ ശരിയായ വ്യക്തികളെ കണ്ടുമുട്ടും. ആഴത്തിലുള്ള സ്നേഹം ഉണ്ടാകും. നിങ്ങൾ നിങ്ങളോട് സത്യസന്ധത പുലർത്തുമ്പോൾ സ്നേഹം ആഴമേറിയതാകും. ശരിയായ വ്യക്തിബന്ധങ്ങൾ തിരഞ്ഞെടുക്കുക.
7/12തുലാം: നിങ്ങളെ സ്നേഹിക്കുകയും മനസ്സിലാക്കുകയും നിങ്ങളുടെ വളർച്ചയിൽ സന്തോഷിക്കുകയും ചെയ്യുന്ന ബന്ധങ്ങൾ തിരഞ്ഞെടുക്കുക. തെറ്റായ ബന്ധങ്ങളിലേക്ക് തിരികെ പോകരുത്. ശരിയല്ലാത്ത കാര്യങ്ങൾ തുറന്ന് സംസാരിക്കുക. വേദന സഹിച്ച് ബന്ധങ്ങളിൽ നിൽക്കരുത്.
8/12വൃശ്ചികം: നിങ്ങളുടെ ഹൃദയത്തിനും ആത്മാവിനും ആശ്വാസം ഉണ്ടാകും. സമ്മർദ്ദമല്ല, സമാധാനം നൽകുന്ന ബന്ധം നിങ്ങൾ അർഹിക്കുന്നുവെന്ന് മനസ്സിലാക്കുക. ശരിയായ സ്നേഹം നിങ്ങളെ തേടിയെത്തും.
9/12ധനു: പരസ്പരം മനസ്സിലാക്കി ബന്ധങ്ങൾ സന്തോഷത്തോടെ മുന്നോട്ട് പോകും. നിങ്ങളുടെ ബന്ധത്തിൽ സംതൃപ്തനാണോ സത്യസന്ധനാണോയെന്ന് സ്വയം ചോദിക്കുക. തെറ്റിദ്ധാരണകൾ നിശബ്ദതയാൽ മായ്ക്കാനാകില്ല. തെറ്റിദ്ധാരണകൾ ഒഴിവാക്കാൻ തുറന്ന് സംസാരിക്കുക.
10/12മകരം: യുക്തിയേക്കാൾ ഹൃദയം കൊണ്ടാകും ചിന്തിക്കുക. എന്നാൽ, പ്രായോഗികമായ ചിന്തകൾ അനിവാര്യമാണ്. ശരിയായ പാതയിൽ പോകുന്നതിന് വികാരങ്ങളെ മാറ്റിനിർത്തുക. പ്രണയത്തിൽ സത്യസന്ധത പ്രധാനമാണ്.
11/12കുംഭം: പ്രണയത്തിൽ നാടകീയതകൾ ഒഴിവാക്കുക. ജീവിതത്തിൽ സമ്മർദ്ദം ഒഴിവാക്കാൻ സജീവമായിരിക്കുക. പ്രണയത്തെ അതിൻറെ സ്വാഭാവിക ഒഴുക്കിൽ ആസ്വദിക്കുക. പങ്കാളിയെ വിശ്വസിക്കുകയും സ്നേഹിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.
12/12മീനം: ഇന്ന് നിങ്ങൾ സ്വയം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുക. നിങ്ങൾ ഒരു ബന്ധത്തിലാണെങ്കിൽ സമാധാനം നിലനിർത്താൻ ശ്രദ്ധിക്കുക. സ്നേഹബന്ധത്തെ പ്രതി നിങ്ങളുടെ സന്തോഷങ്ങളും ആഗ്രഹങ്ങളും മാറ്റിവയ്ക്കരുത്. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)