ഡിസംബർ 11 ലെ പ്രണയഫലം
മേടം: പങ്കാളി ഇല്ലാത്തവർ ഉടനെ ബന്ധത്തിൽ ഏർപ്പെടാൻ സാധ്യത ഏറെയാണ്. സൌഹൃദം പോകുമോ എന്ന ഭയം വേണ്ട, ഇഷ്ടം തുറന്ന് പറയാൻ നല്ല സമയമാണിത്. വിവാഹിതർ പങ്കാളിയുമൊത്ത് യാത്ര പോകാൻ ശ്രമിക്കുക. സ്നേഹം മനസ്സിൽ മാത്രം ഉണ്ടായാൽ പോരാ, പുറത്ത് കാണിക്കാൻ ശ്രമിക്കുക.
ഇടവം: ബന്ധത്തിൽ പ്രശ്നം നേരിടുന്നവർ പങ്കാളിയുമായ് തുറന്ന് സംസാരിക്കാൻ ശ്രമിക്കുക. മാനസികമായ് ബന്ധത്തിന് തയാറല്ലെന്ന് തോന്നുന്നു എങ്കിൽ പങ്കാളിയിൽ നിന്നും അകലുന്നതാണ് ഉത്തമം. അകൽച്ച ഉള്ള ബന്ധങ്ങളിൽ കൂടുതൽ വിള്ളൽ വീഴാൻ സാധ്യത ഉണ്ട്.
മിഥുനം:പ്രണയവുമായ് ബന്ധപ്പെട്ട് തീരുമാനങ്ങൾ എടുക്കുമ്പോൾ ശ്രദ്ധിക്കുക. നിങ്ങളുടെ പങ്കാളിയുമായ് മാനസികമായി കൂടുതൽ അടുക്കും.പങ്കാളിയുമായ് കൂടുതൽ സമയം ചെലവിടാനും അടുക്കാനും ശ്രമിക്കുക. ദൂരെയാത്ര പോകാൻ നല്ല സമയമാണ്.
കർക്കിടകം: പങ്കാളി നിങ്ങളുടെ നിയന്ത്രണത്തിലാകണം എന്ന ചിന്ത ഒഴിവാക്കുക. പങ്കാളിക്ക് കൂടുതൽ ആത്മവിശ്വാസം നൽകാൻ ശ്രമിക്കുക. പരസ്പരം മനസ്സ് തുറന്ന് സംസാരിക്കുക, നിങ്ങളുടെ ബന്ധത്തിൻ്റെ ആഴം വർധിക്കും.
ചിങ്ങം: നിങ്ങളുടെ ഇഷ്ടം മറ്റൊരാളിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കരുത്. നിങ്ങളുടെ പങ്കാളിയെ നിയന്ത്രക്കാൻ ശ്രമിക്കാതിരിക്കുക. നിങ്ങളുടെ ഇടയിൽ ഉള്ള പ്രശ്നങ്ങൾ പറഞ്ഞ് തീർക്കാൻ ശ്രമിക്കുക. പങ്കാളികൾ ഇല്ലാത്തവർ അൽപം സമയം നൽകുക.
കന്നി: നിങ്ങളുടെ പ്രണയ ജീവിതത്തിൽ ഇന്ന് വളരേ നല്ല ദിവസമാണ്. പങ്കാളിയെ എല്ലാ കാര്യങ്ങളിലും പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കുക. നിങ്ങളുടെ സ്നേഹം പോലെ തന്നെ സാമീപ്യവും അവർക്ക് ആവശ്യമാണ്. പങ്കാളിയുമായ് കുടുതൽ സമയം ചെലവിടാൻ അവസരം ലഭിക്കും.
തുലാം: പങ്കാളി ഇല്ലാത്തവർ ഉടനെ ബന്ധത്തിൽ ഏർപ്പെടാൻ സാധ്യത ഏറെയാണ്. സൌഹൃദം പോകുമോ എന്ന ഭയം വേണ്ട, ഇഷ്ടം തുറന്ന് പറയാൻ നല്ല സമയമാണിത്. വിവാഹിതർ പങ്കാളിയുമൊത്ത് യാത്ര പോകാൻ ശ്രമിക്കുക. സ്നേഹം മനസ്സിൽ മാത്രം ഉണ്ടായാൽ പോരാ, പുറത്ത് കാണിക്കാൻ ശ്രമിക്കുക.
വൃശ്ചികം: ബന്ധത്തിൽ ആണെങ്കിലും സ്വന്തം ഇഷ്ടങ്ങൾക്ക് മുൻഗണന നൽകുക. നിങ്ങൾക്ക് തെറ്റായി തോന്നുന്ന കാര്യങ്ങൾ ചെയ്യാതിരിക്കുക. വിവാഹിതർ പങ്കാളിയുമായ് കൂടുതൽ സമയം ചെലവഴിക്കാൻ ശ്രമിക്കുക.
ധനു: നിങ്ങൾ അവിവാഹിതൻ ആണെങ്കിൽ സ്ഥിരതയുള്ള ബന്ധത്തിൽ നിൽക്കാൻ ശ്രമിക്കുക. അങ്ങനെ ഉള്ള ഒരു പങ്കാളിയാണ് നിങ്ങൾക്കും ഉചിതം. സ്നേഹം ചോദിച്ച് വാങ്ങേണ്ട ഒന്നല്ല എന്ന് മനസ്സിലാക്കുക. പങ്കാളിയുടെ ഇഷ്ടങ്ങൾ മനസ്സിലാക്കി പെരുമാറുക.
മകരം: പങ്കാളിയെ വാക്ക്കൊണ്ടോ പ്രവർത്തികൊണ്ടോ വേദനിപ്പിക്കാതിരിക്കുക. പങ്കാളിക്ക് വൈകാരികമായ അടുപ്പം ഉണ്ടോ എന്ന് അറിഞ്ഞ ശേഷം മാത്രമേ വിവാഹത്തെ കുറിച്ച് ചിന്തിക്കാവു. പതിവ് കൂടിക്കാഴ്ചകൾ ബന്ധത്തിൻ്റെ ആഴം വർധിക്കാൻ കാരണമാകും.
കുംഭം: അർത്ഥശൂന്യമായ വാക്കിൽ കുടുങ്ങി പോകാതെ പങ്കാളിക്ക് ശരിയായ താത്പര്യം ഉണ്ടോ എന്ന് അറിഞ്ഞ ശേഷം മാത്രം ബന്ധം മുന്നോട്ട് കൊണ്ട്പോകുക. വിവാഹിതർക്ക് വളരേ നല്ല സമയമാണ്.
മീനം: നിങ്ങൾക്ക് പങ്കാളിയോട് യഥാർത്ഥ പ്രണയം ഇല്ലെങ്കിൽ ബന്ധത്തിൽ നിന്ന് പിൻമാറുന്നതാണ് ഉചിതം. മറ്റൊരാളുടെ സ്നേഹത്തിനും സമയത്തിനും വേണ്ടി ഒരിക്കലും യാചിക്കരുത്. പങ്കാളിയെ വ്യക്തമായി മനസ്സിലാക്കിയതിന് ശേഷം മാത്രം വിവാഹത്തെ കുറിച്ച് ചിന്തിക്കുക.