Love Horoscope Nov 10: നിങ്ങളെ തേടി പ്രണയം വരും...ഇന്നത്തെ നിങ്ങളുടെ പ്രണയ രാശി

ഇന്നത്തെ നിങ്ങളുടെ പ്രണയ രാശി

Love Horoscope Nov 10: ഇന്നത്തെ നിങ്ങളുടെ പ്രണയ രാശി

1 /12

മേടം: മാനസികമായി സമ്മർദം അനുഭവിക്കുന്നവർ പങ്കാളിയുമായ് അൽപം അകലം പാലിക്കുന്നത് വളരേ നല്ലതാണ്. അപ്രതീക്ഷിത സംഭങ്ങൾ ഉണ്ടാകാൻ സാധ്യത കൂടുതലാണ്. മനസ് വ്യതിചലിക്കാം, പങ്കാളിയെ ചതിക്കാതിരിക്കാൻ ശ്രമിക്കുക.  

2 /12

ഇടവം: പങ്കാളികൾ ദൂരെ ഉള്ളവർ ശ്രദ്ധിക്കുക. മനസ്സ് വ്യതിചലിക്കാൻ സാധ്യത കൂടുതലാണ്. വിവാഹിതരുടെ ഇടയിൽ വഴക്കിന് സാധ്യതയുണ്ട്. പരസ്പരം മനസ്സിലാക്കാനും, പ്രശ്നങ്ങൾ പരിഹരിക്കാനും ശ്രമിക്കുക.  

3 /12

മിഥുനം: ബന്ധങ്ങളിൽ മടുപ്പ് തോന്നാം, പക്ഷെ പങ്കാളിയുമായ് കൂടുതൽ സമയം ചെലവിടാനും അടുക്കാനും ശ്രമിക്കുക. വിവാഹം കഴിഞ്ഞ പങ്കാളികൾ വഴക്കുണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.  

4 /12

കർക്കിടകം:പ്രണയ അഭ്യർത്ഥനകൾ ലഭിക്കാൻ സാധ്യത കൂടുതലാണ്. എടുക്കുന്ന തീരുമാനങ്ങൾ തെറ്റാതിരിക്കാൻ ശ്രമിക്കുക.  വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും പങ്കാളിയെ കൂടുതൽ അഭിനന്ദിക്കാനും ആശ്വസിപ്പിക്കാനും ശ്രമിക്കുക.മനസ്സിലുള്ള കാര്യങ്ങൾ തുറന്ന് പറയാൻ ശ്രമിക്കുക.  

5 /12

ചിങ്ങം:ദൂരെയാത്ര പോകാൻ നല്ല സമയമാണ്. ഉള്ളിലുള്ള സ്നേഹം പുറത്ത് കാണിക്കാൻ ശ്രമിക്കുക. മറ്റുള്ളവരുടെ വാക്ക് കേട്ട് പങ്കാളിയെ വിഷമിപ്പിക്കാതിരിക്കാൻ ശ്രമിക്കുക. വിഷമ ഘട്ടങ്ങൾ നിങ്ങൾ തരണം ചെയ്യും.  

6 /12

കന്നി:പങ്കാളി നിങ്ങളുടെ നിയന്ത്രണത്തിലാകണം എന്ന ചിന്ത ഒഴിവാക്കുക. പങ്കാളിക്ക് കൂടുതൽ ആത്മവിശ്വാസം നൽകാൻ ശ്രമിക്കുക. പരസ്പരം മനസ്സ് തുറന്ന് സംസാരിക്കുക, നിങ്ങളുടെ ബന്ധത്തിൻ്റെ ആഴം വർധിക്കും.   

7 /12

തുലാം:പ്രണയ ജീവിതത്തിന് വളരെ നല്ല ദിവസമാണ് ഇന്ന്. പങ്കാളിയുമായ് പരസ്പരം  മനോഹരമായ നിമിഷങ്ങൾ ചെലവഴിക്കാൻ കഴിയും. വൈകാരികമായ് കൂടുതൽ അടുക്കും. പ്രഫഷണൽ ജീവിതത്തിലും, പ്രണയബന്ധത്തിലും കൂടുതൽ ശോഭിക്കും.  

8 /12

വൃശ്ചികം:പങ്കാളിയുമായ് കൂടുതൽ സമയം ചെലവിടാൻ അവസരം ലഭിക്കും. എല്ലാ കാര്യങ്ങളിലും പങ്കാളിയുടെ അഭിപ്രായം മാനിക്കണം. പങ്കാളി ഇല്ലാത്തവർ അൽപം സമയം നൽകുക, എടുത്ത് ചാടി ഒരു ബന്ധത്തിന് പോകാതിരിക്കുക.   

9 /12

ധനു: ഈ രാശിക്കാര്‍ക്ക് അവര്‍ ഒന്നില്‍ കൂടുതല്‍ പ്രണയ ബന്ധത്തിലേക്ക് എത്തുന്നതിന് യോഗം കാണുന്നു. ഇതിൻ്റെ പേരില്‍ പലപ്പോഴും ബന്ധം അവസാനിക്കുന്നതിനും സാധ്യതയുണ്ട്. എല്ലാ വിഷയങ്ങളും പങ്കാളിയുമായ് തുറന്ന് പറയുന്നുണ്ടെങ്കിലും പ്രണയത്തിൽ ആത്മാർഥത കാണിക്കാറില്ല.  

10 /12

മകരം:പ്രണയത്തിൽ അന്ധമാകാതിരിക്കാൻ ശ്രമിക്കുക. വിവാഹ ആലോചനകൾ വരും. പങ്കാളിയെ മാനസികമായി വിഷമിപ്പിക്കാതിരിക്കാൻ ശ്രമിക്കുക.   

11 /12

കുംഭം:ബന്ധത്തിൽ പ്രശ്നം നേരിടുന്നവർ പങ്കാളിയുമായ് തുറന്ന് സംസാരിക്കാൻ ശ്രമിക്കുക. മാനസികമായ് ബന്ധത്തിന് തയാറല്ലെന്ന് തോന്നുന്നു എങ്കിൽ പങ്കാളിയിൽ നിന്നും അകലുന്നതാണ് ഉത്തമം. അകൽച്ച ഉള്ള ബന്ധങ്ങളിൽ കൂടുതൽ വിള്ളൽ വീഴാൻ സാധ്യത ഉണ്ട്.  

12 /12

മീനം: പങ്കാളി ഇല്ലാത്തവർ ഉടനെ ബന്ധത്തിൽ ഏർപ്പെടാൻ സാധ്യത ഏറെയാണ്. സൌഹൃദം പോകുമോ എന്ന ഭയം വേണ്ട, ഇഷ്ടം തുറന്ന് പറയാൻ നല്ല സമയമാണിത്. വിവാഹിതർ പങ്കാളിയുമൊത്ത് യാത്ര പോകാൻ ശ്രമിക്കുക. സ്നേഹം മനസ്സിൽ മാത്രം ഉണ്ടായാൽ പോരാ, പുറത്ത് കാണിക്കാൻ ശ്രമിക്കുക.  

You May Like

Sponsored by Taboola