പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കുന്ന ചില ചായകൾ.
ജീവിത ശൈലി രോഗങ്ങളിൽ പ്രധാന വില്ലനാണ് പ്രമേഹം. ചായ പ്രിയപ്പെട്ടതാണെങ്കിലും പ്രമേഹരോഗികൾ പലപ്പോഴും അവയെ ഒഴിവാക്കുകയാണ് പതിവ്. എന്നാൽ ഇനി ആ പേടി വേണ്ട. പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കുന്ന ചില ചായകൾ പരിചയപ്പെട്ടാലോ....
ഇഞ്ചി ചായ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.
കറുവപ്പട്ട ചായ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത് തടയുന്നു.
ഗ്രീൻ ടീയിലെ ആൻറി ഓക്സിഡൻറുകൾ ശരീരത്തിലെ വീക്കം കുറയ്ക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു.
നാരങ്ങ നീര് ചേർത്ത് കട്ടൻ ചായ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.
ചമോമൈൽ ടീ നിരവധി ആരോഗ്യ ഗുണങ്ങൾക്ക് പേരുകേട്ടതാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു.
മധുരമില്ലാത്ത കട്ടൻ ചായ കുടിക്കുന്നത് പ്രമേഹ നിയന്ത്രണത്തിന് സഹായിക്കും.(Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)