Triekadash Yoga 2025: ഗ്രഹങ്ങൾ അതിന്റെതായ സമയത്ത് രാശി മാറുകയും അതിലൂടെ അടിപൊളി യോഗങ്ങൾ ഉണ്ടാകുകയും ചെയ്യാറുണ്ട്.
Labha Drishti Yoga: വ്യാഴവും ബുധനും ചേർന്ന് ലാഭദൃഷ്ടി യോഗം സൃഷ്ടിക്കാൻ പോകുകയാണ്. അതിലൂടെ ചില രാശിക്കാർക്ക് സുവർണ്ണ ദിനങ്ങൾ ആരംഭിക്കും.
1/7Triekadash Yoga 2025: ഗ്രഹങ്ങൾ അതിന്റെതായ സമയത്ത് രാശി മാറുകയും അതിലൂടെ അടിപൊളി യോഗങ്ങൾ ഉണ്ടാകുകയും ചെയ്യാറുണ്ട്. വ്യാഴവും ബുധനും ചേർന്ന് ലാഭദൃഷ്ടി യോഗം സൃഷ്ടിക്കാൻ പോകുകയാണ്. അതിലൂടെ ചില രാശിക്കാർക്ക് സുവർണ്ണ ദിനങ്ങൾ ആരംഭിക്കും.
2/7വേദ ജ്യോതിഷ പ്രകാരം ഗ്രഹങ്ങൾ കാലാകാലങ്ങളിൽ സംക്രമിക്കുകയും അത് മനുഷ്യ ജീവിതത്തെയും ലോകത്തെയും ബാധിക്കുന്ന ലാഭദൃഷ്ടി യോഗങ്ങളും സൃഷ്ടിക്കുന്നു.
3/7ഗ്രഹങ്ങളുടെ രാജകുമാരനായ ബുധനും സമ്പത്തും ഐശ്വര്യവും നൽകുന്ന വ്യാഴവും മെയ് 5 ന് പരസ്പരം 60 ഡിഗ്രി കോണിൽ വന്നെത്തും. ജ്യോതിഷത്തിൽ ഈ സ്ഥാനത്തെ 'ത്രിയേകാദയ യോഗമെന്നും.
4/7ഇത്തരമൊരു അവസ്ഥയിൽ ഈ ലാഭ ദൃഷ്ടി യോഗത്താൽ ചില രാശിക്കാരുടെ ഭാഗ്യം തെളിയും. കൂടാതെ ഈ രാശിക്കാർക്ക് ജോലിയിലും ബിസിനസ്സിലും പുരോഗതിയുണ്ടാകും. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം...
5/7ഇടവം (Taurus): ത്രിയേകാദശ അഥവാ ലാഭദൃഷ്ടി യോഗം ഇവർക്ക് പ്രയോജനകരമായിരിക്കും. ഈ സമയത്ത് നിങ്ങൾക്ക് കാലാകാലങ്ങളിൽ പെട്ടെന്നുള്ള സാമ്പത്തിക നേട്ടങ്ങൾ ലഭിച്ചേക്കാം. നിക്ഷേപങ്ങളിൽ നിന്ന് ലാഭം നേടാനുള്ള അവസരമുണ്ട്, വിദ്യാർത്ഥികൾക്കും മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കും അനുകൂല സമയം, സ്വത്തിൽ നിന്ന് ലാഭമുണ്ടാകാനും കുടുംബ തർക്കങ്ങൾ പരിഹരിക്കാനും സാധ്യത. ഈ സമയത്ത് ബിസിനസിലും കരിയറിലും വലിയ മാറ്റങ്ങൾ, ഉണ്ടായേക്കാം
6/7കർക്കടകം (Cancer): ബുധൻ്റെയും വ്യാഴത്തിൻ്റെയും ഗുണകരമായ ഈ യോഗം കർക്കടക രാശിയിലുള്ളവർക്ക് ശുഭകരമായിരിക്കും. ഈ സമയത്ത് ജോലിക്കാർക്ക് സ്ഥാനക്കയറ്റം, ജോലിയിൽ ചില പുതിയ ഉത്തരവാദിത്തങ്ങൾ ലഭിക്കും, ഓഹരി വിപണിയിൽ നിന്നോ നിക്ഷേപങ്ങളിൽ നിന്നോ നേട്ടങ്ങൾ ലഭിക്കും. സുഹൃത്തുക്കളിൽ നിന്ന് പിന്തുണ, മത്സരാധിഷ്ഠിത വിദ്യാർത്ഥികൾക്ക് ചില പരീക്ഷകളിൽ വിജയം, രാജ്യത്തിനകത്തും പുറത്തും യാത്ര ചെയ്യാണ് യോഗം.
7/7മകരം (Capricorn): ബുധൻ്റെയും വ്യാഴത്തിൻ്റെയും ഗുണകരമായ യോഗം ഇവർക്കും നേട്ടങ്ങൾ നൽകും. ഈ സമയത്ത് ഇവർക്ക് പങ്കാളിത്ത ജോലിയിൽ പ്രയോജനം, ദീർഘകാലാടിസ്ഥാനത്തിൽ ആനുകൂല്യങ്ങൾ നൽകുന്ന ചില സുപ്രധാന ഇടപാടുകൾക്ക് അന്തിമരൂപം ലഭിച്ചേക്കാം, വിവാഹിതരുടെ ദാമ്പത്യ ജീവിതം അത്ഭുതകരമായിരിക്കും, പങ്കാളി പുരോഗതി പ്രാപിച്ചേക്കാം, അവിവാഹിതർക്ക് വിവാഹാലോചനകൾ വന്നേക്കാം. നിങ്ങളുടെ പദ്ധതികൾ വിജയിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)