Surya Nakshatra Gochar 2025: ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ എല്ലാ മാസവും രാശി മാറ്റാറുണ്ട്. ഇതോടൊപ്പം ഒരു നിശ്ചിത കാലയളവിനു ശേഷം നക്ഷത്രവും മാറ്റുന്നു, ഇത് 12 രാശിക്കാരുടേയും ജീവിതത്തെ ഏതെങ്കിലുമൊക്കെ തരത്തിൽ സ്വാധീനിക്കും
Sun Transit: ഹോളി ദിനത്തിൽ അതായത് മാർച്ച് 14 ന് സൂര്യൻ മീന രാശിയിൽ പ്രവേശിക്കും. മാർച്ച് 18 ന് ഉച്ചകഴിഞ്ഞ് 3:20 ന് സൂര്യൻ ഉത്തരാഭാദ്രപദ നക്ഷത്രത്തിൽ അതായത് ഉതൃട്ടാതി നക്ഷത്രത്തിൽ പ്രവേശിക്കും.
Surya Nakshatra Gochar 2025: ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ എല്ലാ മാസവും രാശി മാറ്റാറുണ്ട്. ഇതോടൊപ്പം ഒരു നിശ്ചിത കാലയളവിനു ശേഷം നക്ഷത്രവും മാറ്റുന്നു, ഇത് 12 രാശിക്കാരുടേയും ജീവിതത്തെ ഏതെങ്കിലുമൊക്കെ തരത്തിൽ സ്വാധീനിക്കും.
ഹോളി ദിനത്തിൽ അതായത് മാർച്ച് 14 ന് സൂര്യൻ മീന രാശിയിൽ പ്രവേശിക്കും. മാർച്ച് 18 ന് ഉച്ചകഴിഞ്ഞ് 3:20 ന് സൂര്യൻ ഉത്തരാഭാദ്രപദ നക്ഷത്രത്തിൽ അതായത് ഉതൃട്ടാതി നക്ഷത്രത്തിൽ പ്രവേശിക്കും.
സൂര്യൻ തൻ്റെ പുത്രനായ ശനിയുടെ രാശിയിലേക്ക് പോകുന്നത് ചില രാശിക്കാർ ശ്രദ്ധിക്കേണ്ടതുണ്ട്, അതേസമയം ചില രാശിക്കാരുടെ ഭാഗ്യം സൂര്യനെപ്പോലെ മിന്നിത്തിളങ്ങുകയും ചെയ്യും. ഏതൊക്കെ രാശിക്കാർക്കാണ് സൂര്യന്റെ ഈ മാറ്റത്തിൽ ബമ്പർ നേട്ടങ്ങൾ ലഭിക്കുകയെന്ന് അറിയാം...
ആകാശത്തിലെ 27 രാശികളിൽ 26-ാമത്തെ നക്ഷത്രമാണ് ഉതൃട്ടാതി നക്ഷത്രം. ഈ നക്ഷത്രത്തിന്റെ അധിപൻ ശനിയും അതിൻ്റെ രാശി മീനവുമാണ്. മീന രാശിയുടെ അധിപൻ വ്യാഴമാണ്. അത്തരമൊരു സാഹചര്യത്തിൽ, ശനിയുടെ കൂടെ വ്യാഴവും ഈ രാശികളിൽ അനുഗ്രഹം ചൊരിയും. ആ ഭാഗ്യ രാശികൾ അറിയാം...
മേടം (Aries): സൂര്യൻ ഉതൃട്ടാതി നക്ഷത്രത്തിൽ പ്രവേശിക്കുകയും ഈ രാശിയുടെ പതിനൊന്നാം ഭാവത്തിൽ നിൽക്കും. ഇതിലൂടെ ഇവർക്ക് വൻ നേട്ടങ്ങൾ ലഭിക്കും. എല്ലാ മേഖലയിലും അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾ, എന്തെങ്കിലും ജോലിയ്‌ക്കോ ആവശ്യത്തിനോ വേണ്ടി നിങ്ങൾ വായ്പയെടുക്കാൻ ശ്രമിക്കുകയാണെങ്കിൽ, അതിൽ വിജയം, ഭൗതിക സുഖങ്ങൾ കൈവരും, ജീവിതത്തിൽ സന്തോഷം, കരിയരിൽ നേട്ടം.
തുലാം (Libra): സൂര്യൻ ഉതൃട്ടാതി നക്ഷത്രത്തിൽ പ്രവേശിക്കുകയും ഈ രാശിയുടെ ഒൻപതാം ഭാവത്തിൽ വസിക്കുകയും ചെയ്യും. ഇതിലൂടെ ഇവർക്ക് ഭാഗ്യത്തിൻ്റെ പൂർണ്ണ പിന്തുണ ലഭിക്കും, സമൂഹത്തിൽ ബഹുമാനം വർദ്ധിക്കും, എല്ലാ മേഖലയിലും വിജയം, വാക്കുകൾ കൊണ്ട് നിങ്ങൾക്ക് മറ്റുള്ളവരെ പ്രചോദിപ്പിക്കാൻ കഴിയും, ഉയർന്ന ഉദ്യോഗസ്ഥരുമായി നല്ല ബന്ധം സ്ഥാപിക്കാൻ കഴിയും അതുവഴി നേട്ടങ്ങൾ ലഭിക്കും. ബിസിനസ് മേഖലയിലും ലാഭം ലഭിക്കും, ജീവിതത്തിൽ വളരെക്കാലമായി മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കും, സാമ്പത്തിക സ്ഥിതി നല്ലതായിരിക്കും. ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും.
വൃശ്ചികം (Scorpio): സൂര്യൻ ഈ രാശിയുടെ അഞ്ചാം ഭാവത്തിൽ തുടരും. ഇതിലൂടെ ജോലിയിൽ വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കും, ധാരാളം നേട്ടങ്ങൾ ലഭിക്കും. വിദ്യാഭ്യാസരംഗത്ത് നിങ്ങൾക്ക് ഉന്നതരാകാം, ബൗദ്ധിക ശേഷി വർദ്ധിക്കും, കാര്യക്ഷമതയിൽ വർദ്ധനവ് ഷെയർ മാർക്കറ്റ്, ട്രേഡ് എന്നിവയിലൂടെ നേട്ടങ്ങൾ. പെട്ടെന്നുള്ള സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യതയുണ്ട്. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)