Ruchak Rajayoga: രുചക് രാജയോഗത്താൽ ഈ രാശിക്കാരുടെ ഭാഗ്യം തിളങ്ങും, ജോലിയിലും ബിസിനസിലും പുരോഗതി!

Written ByAjitha Kumari
Published: Aug 04, 2025, 09:14 AM IST|Updated: Aug 04, 2025, 09:31 AM IST

Mangal Gochar: ഈ രാജയോഗം ജാതകത്തിൽ ഉള്ള വ്യക്തി ഒരു രാജാവിനെപ്പോലെയുള്ള ജീവിതം നയിക്കുന്നു. ഇവർക്ക്  എല്ലാ ഭൗതിക സന്തോഷവും ലഭിക്കും

Ruchak Rajayoga: ജ്യോതിഷത്തിൽ എല്ലാ ഗ്രഹങ്ങളിലും ഏറ്റവും പ്രധാനപ്പെട്ടതായി കണക്കാക്കുന്ന ഒരു ഗ്രഹമാണ്.  ചൊവ്വ. ഗ്രഹങ്ങളുടെ അധിപനായ ചൊവ്വയെ ധൈര്യത്തിന്റെയും ശക്തിയുടെയും ഊർജ്ജത്തിന്റെയും ഘടകമായിട്ടാണ് കണക്കാക്കുന്നത്.

Ruchak Rajayoga1/9

ജ്യോതിഷത്തിൽ എല്ലാ ഗ്രഹങ്ങളിലും ഏറ്റവും പ്രധാനപ്പെട്ടതായി കണക്കാക്കുന്ന ഒരു ഗ്രഹമാണ്  ചൊവ്വ. ഗ്രഹങ്ങളുടെ അധിപനായ ചൊവ്വയെ ധൈര്യത്തിന്റെയും ശക്തിയുടെയും ഊർജ്ജത്തിന്റെയും ഘടകമായിട്ടാണ് കണക്കാക്കുന്നത്.

Ruchak Rajayoga Benefits2/9

ചൊവ്വ ഓരോ 45 ദിവസത്തിലും തന്റെ രാശി മാറിക്കൊണ്ടിരിക്കും. നിലവിൽ ചൊവ്വ കന്നി രാശിയിലാണ്

Mangal TRansit Effec3/9

2025 ഒക്ടോബർ 27 ന് സ്വന്തം രാശിയായ വൃശ്ചികത്തിൽ ചൊവ്വ സഞ്ചരിക്കും. അത്തരമൊരു സാഹചര്യത്തിൽ രുചക് എന്ന ശക്തമായ ഒരു രാജയോഗം രൂപപ്പെടും.

Ruchak Rajayoga Effect4/9

ഈ രാജയോഗം പഞ്ചമഹാപുരുഷ യോഗങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. ഈ രാജയോഗത്തിൽ നിന്ന് ഏതൊക്കെ രാശിക്കാർക്കാണ് പ്രയോജനം ലഭിക്കാൻ പോകുന്നതെന്ന് അറിയാം.

 

Vrishchikam5/9

വൃശ്ചികം (Scorpio): ചൊവ്വയുടെ രാശിമാറ്റവും ര്ച്ചക് രാജയോഗവും ഇവർക്ക് ശരിക്കും ലക്കി ആയിരിക്കും. ജോലിയുള്ളവർക്കും ബിസിനസുകാർക്കും വലിയ സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും, പൂർവ്വിക സ്വത്തിന്റെ നേട്ടങ്ങൾ, റിയൽ എസ്റ്റേറ്റ്, സ്വത്ത് അല്ലെങ്കിൽ ഭൂമിയുമായി ബന്ധപ്പെട്ട ആളുകൾക്ക് ഈ സമയം നല്ലതായിരിക്കും

Cancer6/9

കർക്കടകം (Cancer): ഈ രാജയോഗം ഇവർക്ക് ശരിക്കും നേട്ടങ്ങളുടെ ചാകര ആയിരിക്കും നൽകുക. ജീവിതത്തിൽ പോസിറ്റിവിറ്റി ഉണ്ടാകും, ജോലിയിൽ പുതിയ അവസരം, ബിസിനസിൽ പുരോഗതി, മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാക്കും

Leo7/9

ചിങ്ങം (Gemini): ഈ രാജയോഗം ഇവർക്ക് ലാഭകരമായിരിക്കും. വളരെക്കാലമായി മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാക്കും, ഭൗതിക സുഖങ്ങൾ വർധിക്കും, ജോലിയിൽ പുതിയ അവസരം, പദോന്നതി ശമ്പള വർദ്ധനവ് എന്നിവയുണ്ടാകും, ബിസിനസുകാർക്ക് വലിയ നേട്ടങ്ങൾ എന്നിവ ലഭിക്കും.

Mithunam8/9

മിഥുനം (Gemini): ചൊവ്വയുടെ രാശിമാറ്റവും രുചക് രാജയോഗവും ഇവർക്കും ഗുണകരമായിരിക്കും. വളരെക്കാലമായി മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കാൻ കഴിയും. ആത്മവിശ്വാസവും ധൈര്യവും വർദ്ധിക്കും. കുടുംബത്തോടൊപ്പം നിങ്ങൾക്ക് ഒരു വലിയ തീരുമാനം എടുക്കാം. ജോലിക്കാർക്ക് സ്ഥാനക്കയറ്റത്തോടൊപ്പം ശമ്പള വർദ്ധനവും ലഭിക്കും. ബിസിനസിലും വലിയ ലാഭം ലഭിക്കാനുള്ള സാധ്യത.

What is Ruchak Rajayoga9/9

എന്താണ് രുചക് രാജയോഗം? 

വേദ ജ്യോതിഷമനുസരിച്ച് രുചക് പഞ്ചമഹാപുരുഷ യോഗം ചൊവ്വയുടെ രാശിമാറ്റത്തിലൂടെയാണ് രൂപപ്പെടുന്നത്.  ചൊവ്വ അതിന്റെ ഉച്ച രാശിയായ മകരം രാശിയിലോ അതിന്റെ മൂല ത്രികോണ രാശിയായ മേടം രാശിയിലോ സ്വന്തം വൃശ്ചിക രാശിയിലോ കേന്ദ്ര സ്ഥാനത്ത് സ്ഥിതിചെയ്യുമ്പോഴാണ് രുചക് രാജയോഗം സൃഷ്ടിക്കുന്നത്. ഈ രാജയോഗം ധൈര്യം, സമ്പത്ത്, പ്രശസ്തി എന്നിവ വർദ്ധിപ്പിക്കുന്നു. ഈ രാജയോഗം ജാതകത്തിൽ ഉള്ള വ്യക്തി ഒരു രാജാവിനെപ്പോലെ ജീവിതം നയിക്കുന്നു, അയാൾക്ക് എല്ലാ ഭൗതിക സുഖങ്ങളും ലഭിക്കുന്നു.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)