Lunar Eclipse and Sun Transit: ചന്ദ്രഗ്രഹണവും സൂര്യ രാശിമാറ്റവും ഒരേ ദിവസം, ഒപ്പം ഹോളിയും: അപൂർവ്വ യോ​ഗത്തിൽ ഭാ​ഗ്യം 4 രാശിക്കാര്‍ക്ക്

മാർച്ച് 14നാണ് 2025ലെ ആദ്യ ചന്ദ്ര​ഗ്രഹണം സംഭവിക്കുന്നത്. ഹോളി ആഘോഷിക്കുന്നതും ഇതേ ദിവസമാണ്. ജ്യോതിഷ പ്രകാരം മാർച്ച് 14ന് തന്നെയാണ് സൂര്യന്റെ രാശിമാറ്റവും സംഭവിക്കുന്നത്. 

 

1 /6

സൂര്യൻ കുംഭം രാശിയിൽ നിന്ന് മീനം രാശിയിലേക്കാണ് പ്രവേശിക്കുന്നത്. ചന്ദ്ര​ഗ്രഹണവും സൂര്യന്റെ രാശിമാറ്റവും ഹോളിയും ഒന്നിച്ച് വരുന്ന ഈ അപൂർവ യോ​ഗത്തിൽ ചില രാശികൾക്ക് വലിയ സൗഭാ​ഗ്യങ്ങളുണ്ടാകും. ഏതൊക്കെയാണ് ആ രാശികളെന്ന് നോക്കാം.  

2 /6

ഇടവം രാശിക്കാര്‍ക്ക് മാർച്ച് 14ന് അനുകൂലമായ മാറ്റങ്ങൾ ജീവിതത്തിലുണ്ടാകുന്നു. ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കും. ലഭിക്കുന്ന ജോലികൾ കൃത്യമായി പൂർത്തിയാക്കാൻ ഈ രാശിക്കാർക്ക് സാധിക്കും. സാമ്പത്തിക നേട്ടമുണ്ടാകും. കുടുംബത്തിന്റെ പിന്തുണ ലഭിക്കും. ഈ രാശിക്കാർക്ക് ഏറ്റവും അനുകൂലമായിട്ടുള്ള സമയമാണിത്.   

3 /6

മിഥുനം രാശിക്കാർക്ക് ഈ കാലയളവിൽ ജീവിതത്തിൽ പുരോ​ഗതി കൈവരിക്കാനാകും. ആരോ​ഗ്യം തൃപ്തികരമായിരിക്കും. ജോലിയിലെ സമ്മർദ്ദങ്ങൾ ഒഴിവാകും. ജീവിതത്തിൽ സന്തോഷവും സമാധാനവും നിറയും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.   

4 /6

കർക്കടകം രാശിക്കാരുടെ ജീവിതത്തിൽ നിലനിന്നിരുന്ന പ്രശ്നങ്ങൾ കുറയും. നിങ്ങളെ ഏൽപ്പിച്ച ജോലികൾ കൃത്യമായി ചെയ്ത് തീർക്കാനാകും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. ആ​ഗ്രഹിച്ചതൊക്കെ നേടാൻ സാധിക്കും. ബിസിനസിൽ നേട്ടങ്ങൾ സ്വന്തമാക്കാനാകും. സാമ്പത്തിക നേട്ടം കൈവരിക്കും.  

5 /6

തുലാം രാശിക്കാർക്ക് ഈ കാലയളവിൽ കരിയറിൽ വളർച്ചയുണ്ടാകും. സാമ്പത്തിക നേട്ടത്തിനും സാധ്യതയുണ്ട്. ആ​ഗ്രഹിച്ചതൊക്കെ നേടാനാകും. ആരോ​ഗ്യം തൃപ്തികരമായിരിക്കും. ദാമ്പത്യ ജീവിതത്തിൽ സന്തോഷമുണ്ടാകും.   

6 /6

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)  

You May Like

Sponsored by Taboola