Breast Cancer Symptoms: മാറിടങ്ങളെ മറക്കല്ലേ...ബ്രെസ്റ്റ് ക്യാന്‍സറിന്‌റെ ചില ആദ്യ സൂചനകള്‍ ഇങ്ങനെ കണ്ടെത്താം

Published: Jun 30, 2025, 01:14 PM IST|Updated: Jun 30, 2025, 01:14 PM IST

Breast Cancer Symptoms:  മാറിടങ്ങളിലെ മാറ്റങ്ങൾ ആദ്യമേ ശ്രദ്ധിച്ചാൽ കൂടുതൽ പ്രശ്നങ്ങളിലേക്ക് കടക്കും മുമ്പേ ചികിത്സ തുടങ്ങാനാകും. ഇത് രോഗശാന്തിയുടെ സാധ്യതയും വർദ്ധിപ്പിക്കും.

 Breast Cancer Symptoms1/8

Breast Cancer Symptoms

പ്രായം പോലും ഒരു ഘടകമാകാതെ ഇപ്പോള്‍ പല സ്ത്രീകളേയും ബാധിക്കുന്ന ഒന്നാണ് സ്തനാർബുദം അഥഴ ബ്രെസ്റ്റ് ക്യാന്‍സര്‍  (Breast Cancer). മുമ്പൊക്കെ ചെറിയൊരു ശതമാനം ആളുകളെ മാത്രമാണ് ഈ രോഗം ഭയപ്പെടുത്തിയിരുന്നത് എങ്കില്‍, ഇന്ന് അങ്ങനെയല്ല കാര്യം. നേരത്തേ കണ്ടെത്തിയാല്‍ ചികിത്സിച്ച് ഭേദമാക്കാമെങ്കിലും, നേരത്തേ കണ്ടെത്തുക എന്നതാണ് പലപ്പോഴും വെല്ലുവിളി ആകാറുള്ളത്. സ്ത്രീകള്‍ ശ്രദ്ധിച്ചാല്‍ കണ്ടെത്താവുന്ന ചില കാര്യങ്ങള്‍ പരിശോധിക്കാം...

Breast Cancer Symptoms2/8

നീര്‍ക്കെട്ട് (Swelling on Breast)

നീര്‍ക്കെട്ട് (Swelling on Breast): പ്രത്യേകിച്ച് ഒരു കാരണവും ഇല്ലാതെ മാറിടങ്ങളില്‍ ചെറിയ നീര്‍ക്കെട്ടോ വീര്‍പ്പോ എന്തെങ്കിലും ശ്രദ്ധയില്‍ പെട്ടാല്‍ അതിനെ അവഗണിക്കരുത്. കുളിക്കുമ്പോഴോ വസ്ത്രം മാറുമ്പോഴോ എല്ലാം ഇത് പരിശോധിക്കാവുന്നത്. എന്തെങ്കിലും നീര്‍ക്കെട്ട് ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ വൈദ്യ സഹായം തേടണം.

 

Breast Cancer Symptoms3/8

ചുളിവ് (Dimpling or Puckering of Breast Skin)

ചുളിവ് (Dimpling or Puckering of Breast Skin):  മാറിടത്തിലെ ചര്‍മ്മവും ദിനേന എന്നോണം ശ്രദ്ധിക്കേണ്ടതുണ്ട്. ഇതുവരെയില്ലാത്ത ചില ചുളിവുകളോ അല്ലെങ്കില്‍ ചെറിയ കുഴികളോ മാറിടത്തിലെ ചര്‍മത്തില്‍ കണ്ടാലും അത് നിങ്ങളുടെ ഡോക്ടറെ അറിയിക്കണം. ചില ആളുകളില്‍ ഓറഞ്ച് തൊലി പോലെ ചര്‍മം അടര്‍ന്നുപോകുന്നത് ഒരു മുന്നറിയിപ്പാണ്.

 

Breast Cancer Symptoms4/8

അപ്രതീക്ഷിത വേദന (Unexpected pain in Breast)

അപ്രതീക്ഷിത വേദന (Unexpected pain in Breast): ഇടയ്ക്ക് സ്തനങ്ങളില്‍ അപ്രതീക്ഷിതമായ വേദന ഉണ്ടാകാറുണ്ടോ? ചിലര്‍ക്ക് മാസമുറ സമയത്ത് സ്തന വേദന ഉണ്ടാകാറുണ്ട്. അതല്ലതെ ഏതെങ്കിലും പ്രത്യേക ഭാഗത്ത് ഇത്തരത്തില്‍ നിലനില്‍ക്കുന്ന, അപ്രതീക്ഷിത വേദന ഉണ്ടായാലും അത് സ്താനാര്‍ബുദത്തിന്റെ സൂചന ആകാം.

 Breast Cancer Symptoms5/8

മുലക്കണ്ണിലെ മാറ്റം (Inverted or Retracted Nipple)

മുലക്കണ്ണിലെ മാറ്റം (Inverted or Retracted Nipple): സ്തനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഭാഗം ആണ് മുലക്കണ്ണ്. ഓരോ വ്യക്തിയിലും ഓരോ വിധത്തിലും ആയിരിക്കും ഇവ ഉണ്ടായിരിക്കുക. മുലക്കണ്ണിന്റെ സ്വാഭിവക രൂപത്തില്‍ നിന്നുള്ള മാറ്റങ്ങളും സ്തനാര്‍ബുദ മുന്നറിയിപ്പായി വിലയിരുത്തപ്പെടുന്നുണ്ട്. 

 

 Breast Cancer Symptoms6/8

ചുവപ്പ് നിറം (Redness of Flasky Skin on the Breast)

ചുവപ്പ് നിറം (Redness of Flasky Skin on the Breast):  അണുബാധയോ മറ്റ് രോഗങ്ങളോ ഒന്നും ഇല്ലാത്ത അവസ്ഥയില്‍ മുലക്കണ്ണിലോ മാറിടത്തിന്റെ മറ്റ് ഭാഗങ്ങളിലോ ചുവപ്പ് നിറം പ്രത്യക്ഷപ്പെടുകയാണെങ്കിലും ശ്രദ്ധിക്കേണ്ടതുണ്ട്. ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന സമയത്തുണ്ടാകാന്‍ സാധ്യതയുള്ള ചെറിയ ക്ഷതങ്ങളല്ല ഉദ്ദേശിക്കപ്പെടുന്നത്. അല്ലാതെ ഉണ്ടാകുന്ന ചുവന്ന പാടുകള്‍, ചര്‍മ്മം അടരുന്നത് എല്ലാം ശ്രദ്ധിക്കേണ്ട സൂചനകളാണ്.

 

Breast Cancer Symptoms7/8

അസാധാരണമായ ഡിസ്ചാര്‍ജ് (Unusual Discharge from Nipple)

അസാധാരണമായ ഡിസ്ചാര്‍ജ് (Unusual Discharge from Nipple): മുലയൂട്ടുന്ന സ്ത്രീകളില്‍ അസാധാരമായ രീതിയില്‍ മുലക്കണ്ണില്‍ നിന്ന് സ്രവങ്ങള്‍ വരുന്നുണ്ടെങ്കില്‍ അത് ഏറെ ഗൗരവമായ പ്രശ്‌നമാണ്. ഉടന്‍ ഡോക്ടറെ സമീപിക്കണം. പ്രസവിക്കാത്ത സ്ത്രീകളിലും ചിലപ്പോള്‍ ഇത്തരം ചില ലക്ഷണങ്ങള്‍ കാണാറുണ്ട്.

Breast Cancer Symptoms8/8

മുഴ (Lump or Thickness in the breast or underarm)

മുഴ (Lump or Thickness in the breast or underarm): മാറിടത്തില്‍ ഉണ്ടാകുന്ന മുഴകള്‍ സ്തനാര്‍ബുദത്തിന്റെ സൂചനയായി കണക്കാക്കാറുണ്ട്. എല്ലാ മുഴകളും അര്‍ബുദം ആകണം എന്നില്ല എങ്കിലും ഇങ്ങനെ ശ്രദ്ധയില്‍ പെട്ടാല്‍ വൈദ്യസഹായം തേടണം. അതുപോലെ തന്നെയാണ് ചര്‍മത്തിന് അടിയില്‍ കട്ടികൂടിയ രീതിയില്‍ തോന്നുന്നത്. കക്ഷത്തിലും ഇത്തരം എന്തെങ്കിലും അസ്വാഭാവികമായി കണ്ടാല്‍ വൈദ്യസഹായം തേടേണ്ടതുണ്ട്.