Malavya Rajyog And Ruchak Rajyog: വർഷങ്ങൾക്ക് ശേഷം മാളവ്യ, രുചക് മഹാപുരുഷ രാജയോഗം; ഈ രാശിക്കാർക്ക് നൽകും കിടിലം സാമ്പത്തിക നേട്ടങ്ങൾ

Written ByAjitha Kumari
Published: Sep 19, 2025, 01:59 PM IST|Updated: Sep 19, 2025, 01:59 PM IST

Double Rajayoga Effect On Dieali: വേദ ജ്യോതിഷം അനുസരിച്ച് ഗ്രഹങ്ങൾ ഇടയ്ക്കിടെ സഞ്ചരിക്കുന്നതിലൂടെ ശുഭ-അശുഭകരമായ രാജയോഗങ്ങൾ സൃഷ്ടിക്കാറുണ്ട്.

Rajayoga Impact On Diwali1/7

വേദ ജ്യോതിഷം അനുസരിച്ച് ഗ്രഹങ്ങൾ ഇടയ്ക്കിടെ സഞ്ചരിക്കുന്നതിലൂടെ ശുഭ-അശുഭകരമായ രാജയോഗങ്ങൾ സൃഷ്ടിക്കാറുണ്ട്.

Malavya Ruchak Rajayoga2/7

നവംബറിൽ മാളവ്യ, രുചക് രാജയോഗങ്ങൾ രൂപം കൊള്ളും. ശുക്രൻ സ്വന്തം രാശിയായ തുലാം രാശിയിൽ പ്രവേശിക്കുന്നതിലൂടെയാണ് മാളവ്യ രാജയോഗം രൂപപ്പെടുന്നത്. 

Ruchak Rajayoga3/7

ചൊവ്വ സ്വന്തം രാശിയായ വൃശ്ചികത്തിലേക്ക് പ്രവേശിക്കുന്നതിലൂടെ രുചക്  രാജയോഗം രൂപപ്പെടുന്നു.

Double Rajayoga4/7

ഇത് ചില രാശിക്കാരുടെ ഭാഗ്യം തെളിയിക്കാം. കൂടാതെ ഈ രാശിക്കാർക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളും ഭാഗ്യങ്ങളും അനുഭവപ്പെടാൻ സാധ്യതയുണ്ട്. ആ ഭാഗ്യ രാശികളെ അറിയാം...

Libra5/7

തുലാം (Libra):  മാളവ്യ രുചക് രാജയോഗങ്ങൾ ഇവർക്ക് ഗുണകരമായിരിക്കും. നിങ്ങളുടെ ലഗ്ന ഗൃഹത്തിൽ മാളവ്യ രാജയോഗം രൂപപ്പെടുന്നു. രുചക് രാജയോഗം നിങ്ങളുടെ രാശിയുടെ സമ്പത്ത് ഗൃഹത്തിലും സൃഷ്ടിക്കും. അതിനാൽ, ഈ സമയത്ത് നിങ്ങളുടെ വ്യക്തിത്വം മെച്ചപ്പെടും, ആത്മവിശ്വാസം വർദ്ധിക്കും, അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾ അനുഭവപ്പെടാം, വിവാഹിതർക്ക് സന്തോഷകരമായ ദാമ്പത്യ ജീവിതം ലഭിക്കും, അവിവാഹിതർക്ക് വിവാഹാലോചനകൾ ലഭിച്ചേക്കാം

Makaram6/7

മകരം (Capricorn): രുചക് രാജയോഗത്തിന്റെയും മാളവ്യ രാജയോഗത്തിന്റെയും രൂപീകരണം മകരം രാശിക്കാർക്ക് നല്ല ദിവസങ്ങൾ സമ്മാനിക്കും. മാളവ്യ രാജയോഗം ഈ രാശിയിലെ കർമ്മഭാവത്തിലും, രുചക് രാജയോഗം ഈ രാശിയിലെ വരുമാന ഭാവത്തിലും സ്ഥാപിക്കപ്പെടും. അതിനാൽ ഈ സമയത്ത് നിങ്ങളുടെ ജോലിയിലും ബിസിനസിലും പുരോഗതി, തൊഴിലില്ലാത്ത വ്യക്തികൾക്ക് തൊഴിൽ കണ്ടെത്താൻ കഴിയും, വരുമാനം ഗണ്യമായി വർദ്ധിക്കും, പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കപ്പെടും, തൊഴിലിലുള്ളവർക്ക് സ്ഥാനക്കയറ്റം, കുടുംബത്തിൽ നിന്ന് പൂർണ്ണ പിന്തുണ, സ്വത്തോ വാഹനമോ വാങ്ങാൻ പദ്ധതിയിടാം.

Kumbham7/7

കുംഭം (Capricorn): രുചക്, മാളവ്യ രാജയോഗങ്ങളുടെ രൂപീകരണം ഇവർക്കും  അനുകൂലമായിരിക്കും. മാളവ്യ രാജ്യയോഗം ഇവരുടെ ഭാഗ്യ ഗൃഹത്തിലും രുചക് രാജയോഗം ഇവരുടെ കർമ്മ ഗൃഹത്തിലും രൂപപ്പെടും അതിനാൽ ഈ സമയത്ത് നിങ്ങളുടെ ഭാഗ്യം തെളിയും, രാജ്യത്തിനകത്തോ വിദേശത്തോ യാത്ര ചെയ്യാം. മതപരമോ ശുഭകരമോ ആയ പരിപാടികളിലും പങ്കെടുക്കാം. യുവാക്കൾക്ക് ലക്ഷ്യങ്ങൾ നേടാനുള്ള വഴി എളുപ്പമാകും, സമൂഹത്തിൽ ഒരു പുതിയ വ്യക്തിത്വം നേടുകയും ചെയ്യും. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)