ഭദ്രരാജയോഗവും മാളവ്യരാജയോഗവും രൂപപ്പെടുന്നതോടെ മൂന്ന് രാശിക്കാർക്ക് വലിയ ഭാഗ്യം ഉണ്ടാകും.
ജൂൺ മാസത്തിൽ ആരംഭത്തിൽ തന്നെ മൂന്ന് രാശിക്കാരിൽ രണ്ട് രാജയോഗങ്ങൾ ഒരേ ദിവസം രൂപപ്പെടും. 50 വർഷത്തിന് ശേഷമാണ് ഈ രാജയോഗങ്ങൾ രൂപപ്പെടുന്നത്.
ബുധൻറെ മിഥുനം രാശിയിലെ സംക്രമണത്തിലൂടെ ഭദ്രരാജയോഗം രൂപപ്പെടും. ശുക്രൻ ഇടവം രാശിയിലേക്ക് പ്രവേശിക്കുന്നതോടെ മാളവ്യ രാജയോഗവും രൂപപ്പെടും.
ചിങ്ങം രാശിക്കാർക്ക് തൊഴിൽമേഖലയിൽ പുതിയ അവസരങ്ങൾ ഉണ്ടാകും. തൊഴിൽരംഗത്തെ വെല്ലുവിളികളെ തരണം ചെയ്യും. ശമ്പളം വർധിക്കും. ബിസിനസിൽ നേട്ടമുണ്ടാകും. ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും.
കന്നി രാശിക്കാർക്ക് രാജയോഗങ്ങളിലൂടെ നിരവധി നേട്ടങ്ങൾ സ്വന്തമാക്കാനാകും. ജോലി സംബന്ധമായി വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യേണ്ടി വരും. ജീവിതത്തിൽ നിന്ന് പ്രയാസങ്ങൾ അകലും. സ്വന്തമായി നേട്ടങ്ങളുണ്ടാക്കാനാകും. ആഗ്രഹിച്ച രീതിയിൽ കാര്യങ്ങൾ ചെയ്യാനാകും. ബിസിനസുകാർക്ക് അനുകൂല സമയം. ജോലിക്കാർക്ക് ബോണസ് ലഭിക്കാൻ സാധ്യത.
മകരം രാശിക്കാർക്ക് വലിയ സാമ്പത്തിക നേട്ടങ്ങളുണ്ടാകും. ജീവിതത്തിൽ നിന്ന് പ്രയാസങ്ങൾ അകന്ന് ആഗ്രഹിച്ച കാര്യങ്ങൾ നേടിയെടുക്കാനാകും. വിദേശത്ത് പോകാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂല സമയം. പുതിയ ബിസിനസ് ആരംഭിക്കാൻ സാധ്യത. സ്വത്ത് വർധിക്കും. കാർഷിക രംഗത്ത് നേട്ടമുണ്ടാക്കാനാകും. തൊഴിൽരംഗത്ത് അഭിവൃദ്ധിയുണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)