Horoscope March 1st 2025: മാസാരംഭം നിങ്ങൾക്കെങ്ങനെ; അറിയാം മാർച്ച് മാസത്തിലെ ആദ്യ ദിവസത്തെ രാശിഫലം

  • Mar 01, 2025, 06:09 AM IST
1 /12

മേടം രാശിക്കാർ ഇന്ന് പണമിടപാടുകൾ നടത്തരുത്. ആരോഗ്യം വഷളാകാൻ സാധ്യതയുണ്ട്. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ പുലർത്തണം. പണമിടപാടുകൾ നടത്തിയാൽ പണം തിരിച്ച് കിട്ടാൻ സാധ്യത കുറവാണ്.

2 /12

ഇടവം രാശിക്കാർക്ക് ജീവിതത്തിൽ തടസങ്ങൾ നേരിടും. പണം കടം കൊടുക്കരുത്. തിരിച്ച് ലഭിക്കാൻ സാധ്യതയില്ല. പങ്കാളിയിൽ നിന്ന് അപ്രതീക്ഷിത സമ്മാനം ലഭിക്കാൻ സാധ്യത.

3 /12

മിഥുനം രാശിക്കാർക്ക് ജോലി സന്തുഷ്ടമായിരിക്കും. ക്ഷമ പാലിക്കുക. തിടുക്കത്തിൽ എന്തെങ്കിലും ചെയ്യുന്നത് ഭാവിയിൽ പ്രശ്നങ്ങൾക്ക് കാരണമാകും.

4 /12

കർക്കിടക രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസമാണ്. ബിസിനസ് വിപുലീകരിക്കും. ഭാവിയിലേക്കായി കരുതലുകൾ ഉണ്ടാകും. കുട്ടിയുടെ വിദ്യാഭ്യാസ കാര്യങ്ങൾക്കായി പ്രവർത്തിക്കും.

5 /12

ചിങ്ങം രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസം ആയിരിക്കും. ബിസിനസിൽ ദിവസം മുഴുവൻ ലാഭം ഉണ്ടാകും. വിലയേറിയ വസ്തുക്കൾ സമ്മാനമായി ലഭിക്കും.

6 /12

കന്നി രാശിക്കാർക്ക് ഇന്ന് ചിലവുകൾ വർധിക്കും. ജോലികൾ എളുപ്പത്തിൽ പൂർത്തിയാക്കാനാകും. നെഗറ്റീവ് ചിന്തകളെ അകറ്റി നിർത്തണം. മക്കളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് സന്തോഷമുള്ള കാര്യങ്ങളുണ്ടാകും.

7 /12

തുലാം രാശിക്കാർക്ക് ഇന്ന് ഭാഗ്യമുള്ള ദിവസം ആയിരിക്കും. ഉത്തരവാദിത്തങ്ങൾ വർധിക്കും. കുടുംബാംഗങ്ങളിൽ നിന്ന് നല്ല വാർത്തകൾ കേൾക്കും. സമൂഹത്തിൽ നിന്ന് പിന്തുണ ലഭിക്കും. ജോലിയിൽ വിജയിക്കും.

8 /12

വൃശ്ചികം രാശിക്കാർക്ക് ഇന്ന് ചിലവുകൾ വർധിക്കും. അതിനാൽ തന്നെ ആശങ്കയുണ്ടാകും. വർധിച്ചുവരുന്ന ചിലവുകൾ നിയന്ത്രിക്കേണ്ടി വരും. ഇന്ന് വൈകുന്നേരത്തോടെ നല്ല വാർത്തകൾ കേൾക്കാൻ ഇടവരും.

9 /12

ധനു രാശിക്കാരുടെ സാമ്പത്തിക സ്ഥിതി മികച്ചതാകും. സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമാകും. ദേഷ്യം നിയന്ത്രിക്കുക. ഇത് ചില പ്രശ്നങ്ങളിലേക്ക് നയിക്കും.

10 /12

മകരം രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസം ആണ്. ജോലികളിൽ വിജയം നേടാനാകും. മനസിൽ സന്തോഷം ഉണ്ടാകും. ശുഭകരമായ ചടങ്ങുകളിൽ പങ്കെടുക്കാനാകും.

11 /12

കുംഭം രാശിക്കാർക്ക് ഇന്ന് അനുകൂലമായ ദിവസം ആയിരിക്കും. ഭാവിയെ സംബന്ധിച്ച പുതിയ പദ്ധതികൾ ആവിഷ്കരിക്കും. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കും. മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാക്കാനാകും.

12 /12

മീനം രാശിക്കാർ ഇന്ന് ജാഗ്രതയോടെ കാര്യങ്ങളെ സമീപിക്കണം. ഗുണ ദോഷ സമ്മിശ്രമായ ദിവസം ആയിരിക്കും. തർക്കങ്ങളിൽ നിന്ന് വിട്ടുനിൽക്കുക. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)

You May Like

Sponsored by Taboola