Horoscope Today May 29: ഈ രാശിക്കാ‍ർക്ക് ഭാ​ഗ്യദിനം; ഇന്നത്തെ സമ്പൂർണരാശിഫലം അറിയാം

Published: May 29, 2025, 06:55 AM IST|Updated: May 29, 2025, 06:55 AM IST

ഗ്രഹങ്ങളുടെ രാശിമാറ്റം ഓരോ രാശിക്കാരുടെയും ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. ഇന്നത്തെ ദിവസം ഓരോ രാശിക്കാർക്കും എങ്ങനെയുള്ളതായിരിക്കുമെന്ന് അറിയാം.

മേടം1/12

മേടം രാശിക്കാർക്ക് ഇന്ന് അപ്രതീക്ഷിത നേട്ടങ്ങളുണ്ടാകും. ദാമ്പത്യ ജീവിതത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകും. തൊഴിലിൽ മാറ്റങ്ങളുണ്ടാകും. കരിയറിൽ ഉയർച്ചയുണ്ടാകും. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കും.

2/12

ഇടവം രാശിക്കാർക്ക്  ഇന്ന് നേട്ടങ്ങളുടെ ദിവസമാണ്. ജീവിതത്തിൽ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാകും. രാജയോഗമാണ് ഇന്ന് ഇടവം രാശിക്കാരെ കാത്തിരിക്കുന്നത്. സന്തോഷം തേടിയെത്തും. ആരോഗ്യ കാര്യത്തിൽ ശ്രദ്ധ പുലർത്തുക.

മിഥുനം3/12

മിഥുനം രാശിക്കാരെ ഇന്ന് പല സൌഭാഗ്യങ്ങളും തേടിയെത്തും. സാമ്പത്തിക നേട്ടങ്ങളുണ്ടാകും. ആരോഗ്യം മികച്ചതാകും. ജീവിതത്തിൽ പല അനുകൂല മാറ്റങ്ങളും മീനം രാശിക്കാരെ തേടിയെത്തും.സാമ്പത്തിക സ്ഥിതിയിൽ ഉയർച്ചയുണ്ടാകും.

കർക്കടകം4/12

കർക്കടകം രാശിക്കാർക്ക് ജീവിതത്തിലെ ഏറ്റവും മികച്ച സമയമാണിത്. ഇന്ന് സന്തോഷമുള്ള ദിവസം ആയിരിക്കും. ആരോഗ്യകാര്യത്തിൽ ശ്രദ്ധ വേണം. കഠിനാധ്വാനത്തിന് ഫലം ലഭിക്കും. ജീവിതത്തിൽ ഗുണമുള്ള മാറ്റങ്ങളുണ്ടാകും.

ചിങ്ങം5/12

ചിങ്ങം രാശിക്കാർക്ക് ഇന്ന് അതീവ ജാഗ്രത വേണ്ട ദിവസമാണ്. നിങ്ങളെ പലതരത്തിലുള്ള ആശങ്കകൾ പിടികൂടും. കൂടുതൽ പ്രതീക്ഷകൾ ഇല്ലാതെ മുന്നോട്ട് പോകണം. കാര്യങ്ങൾ പലപ്പോഴും നിങ്ങളുടെ ആഗ്രഹം പോലെ നടക്കണമെന്നില്ല.

കന്നി6/12

കന്നി രാശിക്കാർ ഇന്നത്തെ ദിവസം ശ്രദ്ധയോടെ കാര്യങ്ങൾ ചെയ്യണം. അനാവശ്യമായി ആശങ്കപ്പെടുന്നത് കൂടുതൽ പ്രതിസന്ധിയിലേക്ക് നയിക്കും. വളരെ ആലോചിച്ച് പ്രവർത്തിക്കുക. സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത പുലർത്തുക.

തുലാം7/12

തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിവസമാണ്. പ്രശ്നങ്ങൾ അവസാനിക്കും. ജോലിയിൽ നേട്ടങ്ങളുണ്ടാകും. സാമ്പത്തിക മാറ്റങ്ങൾ ഉണ്ടാകും. കടങ്ങൾ തീരും. സാമ്പത്തികം മെച്ചപ്പെടും.

വൃശ്ചികം8/12

വൃശ്ചികം രാശിക്കാർക്ക് ഇന്നത്തെ ദിവസം അനുകൂലമല്ല. ഇന്ന് കഷ്ടപ്പാടുകൾ നിറഞ്ഞ ദിവസം ആയിരിക്കും. പല സന്തോഷങ്ങളും നഷ്ടപ്പെടും. വൈകുന്നേരത്തോടെ കാര്യങ്ങളിൽ മാറ്റമുണ്ടാകും.

ധനു9/12

ധനു രാശിക്കാർക്ക് ജീവിതത്തിൽ പല അനുകൂലമാറ്റങ്ങളും ഇന്നുണ്ടാകും. ആരോഗ്യം മികച്ചതാകും. സാമ്പത്തിക നേട്ടം ഉണ്ടാകും. ജീവിതത്തിലെ സന്തോഷകരമായ ദിവസങ്ങളാണ് ധനു രാശിക്കാരെ കാത്തിരിക്കുന്നത്.

മകരം10/12

മകരം രാശിക്കാർക്ക് ഇന്ന് വളരെ നേട്ടങ്ങളുണ്ടാകും. ജീവിതത്തിൽ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാകും. ആരോഗ്യം മികച്ചതാകും. ജോലികൾ പൂർത്തിയാക്കാനാകും.

കുംഭം11/12

കുംഭം രാശിക്കാർക്ക് ജീവിതത്തിൽ ഗുണപരമായ പല മാറ്റങ്ങളും ഉണ്ടാകും. ബിസിനസിൽ അപ്രതീക്ഷിത നേട്ടങ്ങളുണ്ടാകും. ഇന്ന് നിരവധി നേട്ടങ്ങളുണ്ടാകുന്ന ദിവസമാണ്. സാമ്പത്തിക സ്ഥിതി മികച്ചതാകും.

മീനം12/12

മീനം രാശിക്കാർക്ക് ഇന്ന് സാമ്പത്തികമായി ഉയർച്ചയുണ്ടാകും. അനുകൂലമായ പല മാറ്റങ്ങളും ഇന്ന് മീനം രാശിക്കാരുടെ ജീവിതത്തിലുണ്ടാകും. അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടങ്ങളുണ്ടാകും.