Horoscope Today May 30: മേടം രാശിക്കാർ ജാ​ഗ്രതയോടെ കാര്യങ്ങൾ ചെയ്യുക, ഇടവം രാശിക്കാർക്ക് ഇന്ന് സമ്മിശ്ര ഫലങ്ങൾ; അറിയാം ഇന്നത്തെ സമ്പൂർണ രാശിഫലം

Published: May 30, 2025, 07:39 AM IST|Updated: May 30, 2025, 07:39 AM IST

ഗ്രഹങ്ങളുടെ മാറ്റങ്ങൾക്ക് അനുസരിച്ച് ഓരോ രാശിക്കാരുടെയും ജീവിതത്തിൽ വ്യത്യസ്ത ഫലങ്ങളുണ്ടാകും. ഇന്നത്തെ രാശിഫലം അറിയാം.

മേടം1/12

മേടം രാശിക്കാർ ജാഗ്രതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യണം. ചിലവ് വർധിക്കും. പണം സൂക്ഷിച്ച് ചിലവാക്കുക. ആരോഗ്യകാര്യത്തിൽ ശ്രദ്ധ പുലർത്തുക. വിദ്യാർഥികൾക്ക് അനുകൂല സമയം. ഉന്നത വിദ്യാഭ്യാസത്തിന് അവസരങ്ങൾ കൈവരും.

ഇടവം2/12

ഇടവം രാശിക്കാർക്ക് ഇന്ന് ഗുണദോഷ സമ്മിശ്ര ദിവസം ആയിരിക്കും. ജോലിയിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനാകും. പുതിയ ബിസിനസ് തുടങ്ങുന്നതിന് മുൻപ് വീട്ടിലെ മുതിർന്നവരുമായി സംസാരിക്കുക. വസ്തു ഇടപാടുകളിൽ ജാഗ്രത വേണം. ജോലിയിൽ കൂടുതൽ ശ്രദ്ധ നൽകുക.

മിഥുനം3/12

മിഥുനം രാശിക്കാർക്ക് ഇന്ന് സന്തോഷമുള്ള ദിവസം ആയിരിക്കും. ദാമ്പത്യ ജീവിതത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകും. പുതിയ വരുമാന സ്രോതസുകൾ ഉണ്ടാകും. സർക്കാർ ജോലിക്കാർക്ക് സ്ഥലംമാറ്റത്തിന് സാധ്യത.

കർക്കടകം4/12

കർക്കിടക രാശിക്കാർക്ക് രോഗങ്ങൾ വരാൻ സാധ്യത. ആരോഗ്യത്തിൽ ശ്രദ്ധിക്കണം. വിദ്യാർഥികൾക്ക് അനുകൂല സമയം. ഐടി, ബാങ്കിങഅ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അനുകൂല ദിവസം. ബിസിനസുകാർക്ക് അനുകൂല ദിവസമല്ല.

ചിങ്ങം5/12

ചിങ്ങം രാശിക്കാർക്ക് സാമ്പത്തികമായി ഇന്ന് മികച്ച ദിവസമാണ് രാഷ്ട്രീയക്കാർക്ക് അനുകൂല ദിവസം. ബിസിനസിൽ നിങ്ങൾക്ക് പുതിയ അവസരങ്ങൾ തേടിയെത്തും. ബിസിനസിൽ ലാഭം ഉണ്ടാകും.

കന്നി6/12

കന്നി രാശിക്കാർ ഇന്ന് വാഹനം ഓടിക്കുമ്പോൾ കൂടുതൽ ജാഗ്രത പുലർത്തുക. അപകടങ്ങളുണ്ടാകാൻ സാധ്യത. പുതിയ ബിസിനസ് ആരംഭിക്കരുത്. സമയം അനുകൂലമല്ല. പങ്കാളിയുമായി അഭിപ്രായ ഭിന്നതകൾക്ക് സാധ്യത.

തുലാം7/12

തുലാം രാശിക്കാർക്ക് ഇന്ന് ജീവിതത്തിൽ സമ്മിശ്ര ഫലങ്ങൾ ആയിരിക്കും ഉണ്ടാകുക. അന്ധമായി ആരെയും വിശ്വസിക്കരുത്. ജോലിയിൽ ഉത്തരവാദിത്തങ്ങൾ വർധിക്കും. ദേഷ്യം നിയന്ത്രിക്കുക. പണം ചിലവാകും. നിക്ഷേപത്തിന് അനുകൂല സമയം.

വൃശ്ചികം8/12

വൃശ്ചികം രാശിക്കാർക്ക് ഇന്ന് സമ്മിശ്ര ഗുണദോഷങ്ങളുള്ള ദിവസമാണ്. തർക്കങ്ങളിൽ നിന്ന് മാറി നിൽക്കുക. ആരോഗ്യത്തിൽ ശ്രദ്ധിക്കുക. സഹപ്രവർത്തകരുടെ പിന്തുണ ലഭിക്കും. ആഗ്രഹിക്കുന്ന കാര്യങ്ങൾ നടക്കും.

ധനു9/12

ധനു രാശിക്കാർക്ക് ജോലിയിൽ സ്ഥാനക്കയറ്റമുണ്ടാകും. പണ സംബന്ധമായ കാര്യങ്ങൾ നന്നായി നടക്കും. വീട്ടിൽ സമാധാനവും സന്തോഷവും ഉണ്ടാകും. കടം കൊടുത്ത പണം തിരികെ ലഭിക്കും. പുതിയ വാഹനം വാങ്ങാൻ അനുയോജ്യ സമയം.

മകരം10/12

മകരം രാശിക്കാർക്ക് പുതിയ ജോലി ലഭിച്ചേക്കും. നിക്ഷേപം നടത്താൻ അനുകൂല സമയം. പ്രശ്നങ്ങളിൽ നിന്ന് അകന്ന് നിൽക്കുക. മാതാപിതാക്കളുടെ ഉപദേശം സ്വീകരിക്കുക. മാതാപിതാക്കൾക്കൊപ്പം യാത്ര  പോകാൻ സാധ്യത.

കുംഭം11/12

കുംഭം രാശിക്കാർക്ക് ഇന്ന് വിചാരിച്ചപോലെ കാര്യങ്ങൾ നടക്കാതെ വരും. ബിസിനസിൽ തടസങ്ങൾ നേരിടും. ജോലി അന്വേഷിക്കുന്നവർക്ക് അനുകൂല സമയം. ആരോഗ്യകാര്യങ്ങളിൽ പുരോഗതിയുണ്ടാകും. ജോലിയിൽ ശരിയായ തീരുമാനങ്ങളെടുക്കാനാകും.

മീനം12/12

മീനം രാശിക്കാർക്ക് ജോലിയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകും. രാഷ്ട്രീയക്കാർക്ക് അനുകൂല ദിവസം. ജോലിയിൽ സ്ഥാനക്കയറ്റവും ശമ്പള വർധനവും ഉണ്ടാകും. പുതിയ ജോലി അന്വേഷിക്കുന്നവർക്ക് അനുകൂല സമയം. ബിസിനസിൽ പുതിയ പദ്ധതികൾ ആവിഷ്കരിക്കാൻ അനുകൂല സമയം. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)