ജ്യോതിഷത്തിൽ വളരെ പ്രാധാന്യം അർഹിക്കുന്ന ഒരു ഗ്രഹമാണ് ചൊവ്വ. ചൊവ്വയുടെ രാശി, നക്ഷത്ര മാറ്റങ്ങൾക്ക് ജ്യോതിഷത്തിൽ വലിയ പ്രാധാന്യമുണ്ട്. ധൈര്യം, ശക്തി, ശൗര്യം, ഭൂമി, വാഹനങ്ങള്‍ എന്നിവയെ സ്വാധീനിക്കുന്ന ഗ്രഹമാണ് ചൊവ്വ.
ഈ ഗ്രഹത്തിന്റെ ചലനത്തിലെ മാറ്റങ്ങൾ പലപ്പോഴും വിവിധ രാശികളിൽ ഗുണദോഷഫലങ്ങൾ നൽകുന്നു. ചിലർക്ക് ജീവിതത്തിൽ ശുഭകരമായ ഫലങ്ങളും ചിലർക്ക് ഇത് ദോഷവും ചെയ്യാറുണ്ട്.
ഒക്ടോബർ 13ന് രാവിലെ 9.29ന് ചൊവ്വയുടെ നക്ഷത്രമാറ്റം സംഭവിക്കാൻ പോകുകയാണ്. വ്യാഴത്തിന്റെ നക്ഷത്രമായ വിശാഖം നക്ഷത്രത്തിലേക്കാണ് ചൊവ്വയുടെ മാറ്റം.
ഇത് മൂന്ന് രാശിക്കാരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും. ഇവരുടെ ജീവിതം മാറി മറിയുന്നു എന്ന് തന്നെ പറയാം. ആ മൂന്ന് രാശിക്കാർ ഏതൊക്കെയാണ് എന്തൊക്കെ ഗുണങ്ങളാണ് അവർക്ക് ലഭിക്കുക എന്ന് നോക്കാം...
മേടം രാശിക്കാരുടെ അധിപനാണ് ചൊവ്വ. അതിനാൽ ചൊവ്വയുടെ നക്ഷത്രമാറ്റത്തിലൂടെ ഈ രാശിക്കാർക്ക് ജീവിതത്തിൽ നിറയെ ഗുണാനുഭവങ്ങളുണ്ടാകും. ആത്മവിശ്വാസവും ധൈര്യവും ഇക്കൂട്ടർക്ക് വർധിക്കും. ജീവിതത്തിലുണ്ടാകുന്ന പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ ഇവർക്ക് സാധിക്കും. സാമ്പത്തികപരമായും നേട്ടങ്ങൾ സ്വന്തമാക്കാനാകും. തീരുമാനമെടുക്കാനുള്ള കഴിവ് വർധിക്കും. പുതിയ വാഹനം, വസ്തു തുടങ്ങിയവ വാങ്ങാൻ സാധ്യതയുണ്ട്. ആഗ്രഹങ്ങൾക്കനുസരിച്ച് മുന്നേറാൻ സാധിക്കും.
ചിങ്ങം രാശിക്കാർക്ക് ചൊവ്വയുടെ വിശാഖം നക്ഷത്രത്തിലേക്കുള്ള മാറ്റം ജീവിതത്തിൽ പല സൗഭാഗ്യങ്ങളും നൽകുന്നു. നേട്ടങ്ങൾ ഇവരെ തേടിയെത്തും. ജീവിതത്തിൽ സന്തോഷം നിറയും. ജോലിയിലും മികച്ച് നേട്ടങ്ങൾ സ്വന്തമാക്കാൻ സാധിക്കും. സാമ്പത്തിക നേട്ടങ്ങൾക്കും സാധ്യതയുണ്ട്. പുതിയ വരുമാനം മാർഗം കണ്ടെത്തും. സാമ്പത്തികപരമായി നിലനിന്നിരുന്ന പ്രശ്നങ്ങൾക്കെല്ലാം പരിഹാരം കണ്ടെത്താനാകും. കുടുംബത്തിൽ സന്തോഷവും സമാധാനവുമുണ്ടാകും. പ്രശസ്തി വർധിക്കും.
ധനു രാശിക്കാരുടെ അധിപനായ വ്യാഴത്തിന്റെ നക്ഷത്രമായ വിശാഖത്തിലേക്കാണ് ചൊവ്വ പ്രവേശിക്കാൻ പോകുന്നത്. ഇത് ധനു രാശിക്കാർ ഭാഗ്യങ്ങൾ സമ്മാനിക്കും. ജീവിതത്തിൽ സന്തോഷവും സമാധാനവുമുണ്ടാകും. പുതിയ ഉയരങ്ങൾ കീഴടക്കാനാകും. വിദേശ യാത്രയ്ക്ക് അവസരമുണ്ടാകും. വിദ്യാർത്ഥികൾക്കും അനുകൂലമായ സമയമാണിത്. മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാക്കാനാകും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.