ചൊവ്വയും കേതുവും ചേരുന്നത് ചില രാശിക്കാർക്ക് വലിയ ദോഷങ്ങൾക്ക് കാരണമാകും. ചൊവ്വയും കേതുവും ചിങ്ങം രാശിയിലാണ് ചേരുന്നത്.
ചൊവ്വയും കേതുവും ചേരുന്നത് ചില രാശിക്കാരുടെ ജീവിതത്തിൽ വലിയ പ്രതിസന്ധികൾ സൃഷ്ടിക്കും. ഇത് ഇവരുടെ ജീവിതത്തിൽ ദുരിതങ്ങളും പ്രശ്നങ്ങളും ഉണ്ടാകുന്നതിന് കാരണമാകും.
ഈ ദോഷങ്ങൾ ജൂലൈ 28 വരെയാണ് നിലനിൽക്കുന്നത്. ഒരു വ്യക്തിയുടെ സാമ്പത്തികം, ആരോഗ്യം, വ്യക്തിജീവിതം എന്നീ എല്ലാ മേഖലകളെയും ഇത് ദോഷകരമായി ബാധിക്കും.
മേടം രാശിക്കാർക്ക് കേതു, ചൊവ്വ, ശനി എന്നിവയുടെ സംയോഗത്തിലൂടെ നിരവധി ദോഷങ്ങളുണ്ടാകും. സാമ്പത്തികമായി പലവിധത്തിലുള്ള പ്രശ്നങ്ങളുണ്ടാകും. അതിനാൽ പണം ചിലവാക്കുന്നതിൽ വലിയ ശ്രദ്ധ വേണം. ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങളും തർക്കങ്ങളും അസ്വസ്ഥതയും ഉണ്ടാകും. നിരവധി വെല്ലുവിളികൾ ഈ സമയം ഉണ്ടാകും.
ജൂൺ 30ന് ശേഷം ചിങ്ങം രാശിക്കാർ വളരെ മോശമായ സമയത്തിലൂടെയാണ് കടന്നുപോകുന്നത്. ആരോഗ്യ പ്രശ്നങ്ങൾ അലട്ടും. കരിയറിലും വ്യക്തിജീവിതത്തിലും പ്രതിസന്ധികളുണ്ടാകും. സാമ്പത്തിക സ്ഥിതിയിൽ വളരെ വലിയ പ്രശ്നങ്ങളുണ്ടാകും. ആരോഗ്യകാര്യത്തിൽ ശ്രദ്ധ വേണം.
കന്നി രാശിക്കാർക്ക് ജീവിതത്തിൽ പ്രതികൂല സാഹചര്യങ്ങളുണ്ടാകും. ജീവിതത്തിൽ അസ്വസ്ഥതകളുണ്ടാകും. കോടതി സംബന്ധമായ കാര്യങ്ങളിൽ തിരിച്ചടിയുണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)