കർക്കിടകം (Cancer): ഈ രാശിക്കാരുടെ ജാതകത്തിൽ പതിനൊന്നാം ഭാവത്തിന്റെയും നാലാമത്തെ ഭാവത്തിന്റെയും അധിപനായ ശുക്രൻ പത്താം ഭാവത്തിലേക്ക് സംക്രമിക്കുന്നു. ശുക്രൻ കർമ്മ ഭാവത്തിലും ചൊവ്വ ധന ഭാവത്തിലും വസിക്കും. അത്തരമൊരു സാഹചര്യത്തിൽ, ഒമ്പതാം ഭാവത്തിലും അഞ്ചാം ഭാവത്തിലും ശുക്രനും ചൊവ്വയും കൂടിച്ചേരുന്നത് ഈ രാശിക്കാർക്ക് പല തരത്തിൽ സ്പെഷ്യൽ ആയിരിക്കും. ബിസിനസ് മേഖലയെക്കുറിച്ച് പറയുകയാണെങ്കിൽ ഒരു പുതിയ ബിസിനസ് ആരംഭിക്കുന്നത് ഗുണം ചെയ്യും. പെട്ടെന്നുള്ള സാമ്പത്തിക നേട്ടങ്ങൾക്കും സാധ്യത, പണം ലാഭിക്കുന്നതിലും നിങ്ങൾ വിജയിക്കും. പതിനൊന്നാം ഭാവാധിപൻ ശുക്രൻ ആയതിനാൽ, നിങ്ങളുടെ പല ആഗ്രഹങ്ങളും സഫലമായേക്കാം.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)