Mangaladitya Rajyog 2026: ഏപ്രിൽ തുടങ്ങുന്നതോടെ ഭാ​ഗ്യം തെളിയും! 18 മാസത്തിന് ശേഷം മം​ഗളാദിത്യ രാജയോ​ഗം; കൈവരും അളവറ്റ സമ്പത്തും ഐശ്വര്യവും...

surya mangal yuti 2026: ജ്യോതിഷത്തിൽ ​ഗ്രഹങ്ങളുടെ മാറ്റം വളരെ പ്രാധാന്യമർഹിക്കുന്നതാണ്. ഒരു വ്യക്തിയുടെ ജീവിതത്തിൽ പല മാറ്റങ്ങളും കൊണ്ടുവരാൻ ഈ ​ഗ്രഹചലനങ്ങൾക്ക് സാധിക്കും. 

 

മം​ഗളാദിത്യ രാജയോ​ഗം രൂപപ്പെടുകയാണ്. 18 മാസത്തിന് ശേഷമാണ് സൂര്യനും ചൊവ്വയും ചേർന്ന് മംഗളാദിത്യ രാജയോ​ഗം സൃഷ്ടിക്കുന്നത്. പല രാശികൾക്കും ജീവിതത്തിൽ ഇത് വലിയ മാറ്റങ്ങൾക്ക് തുടക്കം കുറിക്കും. 

 

1 /6

ഏപ്രിൽ 2നാണ് മീനം രാശിയിൽ മം​ഗളാദിത്യ രാജയോ​ഗം രൂപപ്പെടുന്നത്. മംഗളാദിത്യ രാജയോഗം ആര്‍ക്കൊക്കെയാണ് ​ഗുണം ചെയ്യുകയെന്ന് നോക്കാം.   

2 /6

മേടം രാശിക്കാർക്ക് മം​ഗളാദിത്യ രാജയോ​ഗം രൂപപ്പെടുന്നതോടെ ജീവിതത്തിൽ വലിയ മാറ്റങ്ങളുണ്ടാകും. ചൊവ്വ മേടം രാശിയുടെ അധിപനായതിനാൽ തന്നെ ഇത് ഭാ​ഗ്യം നൽകും. ജീവിതത്തിൽ സന്തോഷം നിറയും. നല്ല സമയത്തിന്റെ തുടക്കമാണിത്. സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യതയുണ്ട്. ബിസിനസിലും ലാഭം നേടാൻ സാധിക്കും.   

3 /6

ചിങ്ങം രാശിക്കാര്‍ക്ക് വളരെ അനുകൂലമായിട്ടുള്ള സമയമായിരിക്കും ഇത്. ഇവരുടെ ഭാ​ഗ്യം ഇരട്ടിക്കും. തൊഴിലിൽ വലിയ അത്ഭുതപ്പെടുത്തുന്ന മാറ്റങ്ങളുണ്ടാകും. ആത്മീയ കാര്യങ്ങളിൽ താൽപര്യം വർധിക്കും. സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്താൻ സാധിക്കും. വരുമാനം ഇരട്ടിയാകും.   

4 /6

ധനു രാശിക്കാര്‍ക്ക് ഈ കാലയളവിൽ തൊഴില്‍ രംഗത്ത് നേട്ടങ്ങളുണ്ടാകും. കരിയറിലും മികച്ച മാറ്റങ്ങളാണ് ഇവരെ തേടിയെത്തുക. ബിസിനസ് ആരംഭിക്കുന്നതിനും അതിൽ ലാഭം നേടാനും സാധിക്കും. ആരോ​ഗ്യ പ്രശ്നങ്ങൾ അകലും. സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്താനാകും.   

5 /6

കുംഭം രാശിക്കാര്‍ക്ക് മംഗളാദിത്യ രാജയോഗത്തിലൂടെ കരിയറിലും ബിസിനസിലുമാണ് കൂടുതൽ നേട്ടങ്ങളുണ്ടാകാൻ പോകുന്നത്. എല്ലാ അർത്ഥത്തിലും മികച്ച സമയമാണ് നിങ്ങൾക്കിത്. ജോലിയിൽ പുതിയ അവസരങ്ങൾ തേടിയെത്തും. ആരോ​ഗ്യം ശ്രദ്ധിക്കണം. ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സമാധാനവുമുണ്ടാകും.   

6 /6

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.  

You May Like

Sponsored by Taboola