Gajakesari Yoga: ജ്യോതിഷത്തിൽ ഏറെ പ്രാധാന്യമുള്ള രണ്ട് ഗ്രഹങ്ങളാണ് ചന്ദ്രനും വ്യാഴവും. നിലവിൽ ഇടവം രാശിയിൽ ഒന്നിച്ച് നീങ്ങുകയാണ് ഇരുഗ്രഹങ്ങളും.
ചന്ദ്രനും വ്യാഴവും ഒന്നിച്ച് നീങ്ങുന്നതിനാൽ മാര്‍ച്ച് ആദ്യ ആഴ്ച തന്നെ 5 രാശിക്കാരില്‍ ഗജകേസരി രാജയോഗം രൂപപ്പെടും. ഏതൊക്കെ രാശിക്കാർക്കാണ് ഈ രാജയോഗം ഗുണം ചെയ്യുകയെന്ന് നോക്കാം.
മിഥുനം രാശിക്കാർക്ക് വളരെ ശുഭകരമായ നാളുകളാണ് വരാൻ പോകുന്നത്. പ്രണയിതാക്കൾക്കും അനുകൂല സമയമാണ്. ദാമ്പത്യ ജീവിതം സന്തോഷകരമാകും. വിദ്യാർത്ഥികൾക്കും സമയം അനുകൂലമാണ്. പരീക്ഷകളിൽ വിജയിക്കാൻ അവസരമുണ്ടാകും. ചെയ്യുന്ന കാര്യങ്ങളിൽ നേട്ടമുണ്ടാക്കാൻ സാധിക്കും. സാമ്പത്തിക നേട്ടമുണ്ടാക്കാൻ സാധിക്കും.
കന്നി രാശിക്കാര്‍ക്ക് മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കാൻ സാധിക്കും. ജീവിതത്തിൽ ഐശ്വര്യങ്ങൾ വന്നുചേരും. ജോലിയിൽ മികച്ച നേട്ടങ്ങൾ സ്വന്തമാക്കാനാകും. യാത്രകൾ ചെയ്യേണ്ടതായി വരും. സാമ്പത്തിക പ്രതിസന്ധി അകന്ന് പുരോഗതി കൈവരിക്കും. ആരോഗ്യം മെച്ചപ്പെടും.
തുലാം രാശിക്കാർക്ക് ജീവിതത്തിലെ പ്രതിസന്ധികൾ ഒഴിയും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കുടുംബത്തിൽ നിലനിന്നിരുന്ന പ്രശ്നങ്ങൾ അവസാനിക്കും. പുതിയ തൊഴില്‍ അവസരങ്ങള്‍ വന്നുചേരും. കഴിവുകൾ അംഗീകരിക്കപ്പെടും.
വൃശ്ചികം രാശിക്കാരുടെ ജീവിതത്തിൽ നിലനിന്നിരുന്ന പ്രശ്നങ്ങൾ അവസാനമുണ്ടാകും. ആരോഗ്യം മെച്ചപ്പെടും. ജോലിയിൽ നേട്ടങ്ങൾ സ്വന്തമാക്കാനാകും. ബിസിനസിൽ ലാഭം നേടും.
മകരം രാശിക്കാര്‍ക്ക് ഒപ്പമുള്ളവരുടെ പിന്തുണ എപ്പോഴുമുണ്ടാകും. സാമ്പത്തിക പ്രശ്നങ്ങൾ അകലും. തൊഴിൽ രംഗത്ത് നേട്ടമുണ്ടാക്കും. വിദേശത്ത് പോകാൻ അവസരമുണ്ടാകും. അവിവാഹിതരുടെ വിവാഹം നടക്കാൻ സാധ്യതയുണ്ട്.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)