Margashirsha Amavasya 2025: ഇന്ന് മാർ​ഗശീർഷ അമാവാസി; ഈ പുണ്യദിനത്തിൽ പൂർവികരുടെ അനു​ഗ്രഹം ലഭിക്കാൻ ചെയ്യേണ്ടത് ഇക്കാര്യങ്ങൾ

Published: Nov 20, 2025, 06:00 AM IST|Updated: Nov 20, 2025, 06:00 AM IST

ഹിന്ദുമതത്തിൽ അമാവാസി ദിവസം വളരെ പ്രാധാന്യം അർഹിക്കുന്ന ഒരു ദിവസമാണ്. പൂർവ്വികരെ ആരാധിക്കുന്നതിനും അനുഗ്രഹം തേടുന്നതിനുമുള്ള ദിവസമാണിത്.

1/5

മാർഗശീർഷ മാസത്തിലെ അമാവാസി നവംബർ 20ന് ആണ്. ഈ ദിവസം വീട്ടിൽ വിളക്കുകൊളുത്തി വിഷ്ണുഭഗവാനെ ആരാധിക്കുന്നത് ജീവിതത്തിൽ പല അനുഗ്രഹങ്ങളും നൽകും.

2/5

വീട്ടിലെ പൂജാമുറിയിൽ നെയ് വിളക്ക് കൊളുത്തി വയ്ക്കുന്നത് വീട്ടിൽ പോസിറ്റീവ് എനർജി നിറയ്ക്കുകയും പൂർവികരുടെ അനുഗ്രഹം ലഭിക്കുകയും ചെയ്യുന്നതിന് സഹായിക്കും.

3/5

നദീ തീരത്തോ കുളത്തിൻറെ കരയിലോ വിളക്കുകൾ കത്തിച്ചുവയ്ക്കുന്നത് ജീവിതത്തിലെ പ്രതിസന്ധികളെ നീക്കി ആഗ്രഹ സഫലീകരണത്തിന് സഹായിക്കുമെന്ന് വിശ്വസിക്കുന്നു.

4/5

മാർഗശീർഷ അമാവാസി ദിനത്തിൽ വിഷ്ണു ഭഗവാൻറെ ചിത്രത്തിന് മുന്നിൽ നെയ് വിളക്ക് കത്തിക്കുന്നത് രോഗങ്ങളെ അകറ്റി നിർത്താൻ സഹായിക്കും. ഇത് നെഗറ്റീവ് എനർജികളെ നീക്കം ചെയ്യാൻ സഹായിക്കുന്നു.

5/5

മാർഗശീർഷ അമാവാസി ദിവസം വൈകുന്നേരം ആൽമരത്തിന് ചുവട്ടിൽ കടുക് എണ്ണ വിളക്ക് കത്തിക്കുന്നത് ശുഭകരമായി കണക്കാക്കുന്നു. ഇത് പൂർവ്വികരെ തൃപ്തിപ്പെടുത്തുകയും കുടുംബത്തിന് സന്തോഷവും സമൃദ്ധിയും നൽകുമെന്നാണ് വിശ്വാസം. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)