Mars Retrograde: ചൊവ്വ വക്രഗതിയിൽ: പ്രതിസന്ധികളുടെ കാലം, ഈ മൂന്ന് രാശിക്കാർ കരുതലോടെ മുന്നോട്ട് നീങ്ങണം

Written ByKarthika V
Published: Oct 18, 2025, 01:21 PM IST|Updated: Oct 18, 2025, 01:21 PM IST

Mars Retrograde: നവംബറിൽ ചൊവ്വ ​ഗ്രഹത്തിന്റെ ചലനത്തിൽ മാറ്റം സംഭവിക്കാൻ പോകുകയാണ്. നവംബർ 1 മുതൽ ചൊവ്വ വക്ര​ഗതിയിൽ സഞ്ചരിക്കാൻ തുടങ്ങും.

 

ചൊവ്വയുടെ വക്ര​ഗതിയും അസ്തമയവുമാണ് നവംബറിൽ സംഭവിക്കുന്നത്. ചൊവ്വയുടെ ചലനത്തിലെ ഈ മാറ്റം ചില രാശിക്കാരുടെ ജീവിതത്തിൽ ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും. 

 

1/5

മൂന്ന് രാശിക്കാരുടെ ജീവിതത്തിൽ ഈ സമയം ധാരാളം പ്രതിസന്ധികൾ നേരിടേണ്ടി വരും. ഏതൊക്കെ രാശിക്കാർക്കാണ് ചൊവ്വയുടെ വക്ര​ഗതി പ്രശ്നങ്ങൾ സൃഷ്ടിക്കുകയെന്ന് നോക്കാം. 

 

2/5

മേടം രാശിക്കാർ ഈ കാലയളവിൽ കുറച്ച് ശ്രദ്ധയോടെ മുന്നോട്ട് നീങ്ങണം. ജീവിതത്തിൽ പല പ്രശ്നങ്ങളും നേരിടേണ്ടതായി വരും. ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യതയുണ്ട്. യാത്ര ചെയ്യുമ്പോൾ വളരെ ശ്രദ്ധിക്കുക. സാമ്പത്തിക കാര്യത്തിലും ശ്രദ്ധ പുലർത്തണം. 

 

3/5

കർക്കിടകം രാശിക്ക് ഈ സമയം മാനസിക സമ്മർദ്ദം വർധിക്കാൻ സാധ്യതയുണ്ട്. ആത്മവിശ്വാസം കുറയും. ആരോ​ഗ്യ പ്രശ്നങ്ങൾ നിങ്ങളെ അലട്ടും. കുടുംബത്തിലും പലവിധ പ്രശ്നങ്ങളുണ്ടാകും. ജോലിയിലും കരിയറിലും പ്രതിസന്ധികളുണ്ടാകും. സാമ്പത്തിക പ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്. 

 

4/5

വൃശ്ചികം രാശിക്ക് ഈ സമയം ആശങ്കകൾ നിറഞ്ഞതായിരിക്കും. സാമ്പത്തിക കാര്യങ്ങളിൽ വളരെ ശ്രദ്ധ വേണം. ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യതയുണ്ട്. ദാമ്പത്യ ജീവിതത്തിലും ചില പ്രശ്നങ്ങൾ നേരിടേണ്ടി വരും. 

 

5/5

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.