Mars Transit 2024: മീനരാശിയില്‍ ചൊവ്വയുടെ സംക്രമണം, ഈ രാശിക്കാര്‍ക്ക് ലഭിക്കും അപാര സമ്പത്ത്

Tue, 23 Apr 2024-2:03 pm,

ചൊവ്വയുടെ സംക്രമണം എല്ലാ രാശികളിലും സ്വാധീനം ചെലുത്തുമെങ്കിലും, ഏപ്രിലിൽ നടക്കുന്ന ഈ ചൊവ്വയുടെ മീന രാശിയിലെ സംക്രമണം 5 രാശിക്കാർക്ക് വളരെ ശുഭകരമാണ്. ചൊവ്വ 2024 ഏപ്രില്‍ 23 മുതല്‍  ജൂൺ 1 വരെ അതായത് ഏകദേശം 37 ദിവസങ്ങൾ മീനരാശിയിൽ തുടരുകയും ഈ രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ സമ്മാനിയ്ക്കുകയും ചെയ്യും. ആ ഭാഗ്യ രാശികള്‍ ഏതൊക്കെയാണ് എന്ന് നോക്കാം...

ഇടവം രാശി (Taurus Zodiac Sign)

ഏപ്രില്‍  മാസത്തില്‍ നടക്കുന്ന ചൊവ്വ സംക്രമണം ഇടവം രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും. ഈ രാശിക്കാരുടെ വരുമാനം വര്‍ദ്ധിക്കും, എന്ന് മാത്രമല്ല ഇവരുടെ ഏതു വലിയ ആഗ്രഹവും സാധിക്കും. ആത്മീയ കാര്യങ്ങളില്‍ താൽപര്യം വർദ്ധിക്കും, നിങ്ങളുടെ അവകാശങ്ങൾക്കായി ശബ്ദം ഉയർത്തും. ഈ സമയം ബിസിനസ്സ് വിഭാഗത്തിന് വളരെയധികം നേട്ടങ്ങൾ ലഭിക്കും. 

മിഥുനം രാശി ( Gemini Zodiac Sign)

ചൊവ്വയുടെ സംക്രമം മിഥുനം രാശിക്കാർക്ക് തൊഴിൽ രംഗത്ത് നേട്ടങ്ങൾ നൽകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കുട്ടികളിൽ നിന്ന് സന്തോഷം ലഭിക്കും. ബിസിനസുകാര്‍ പുതിയ ഇടപാടുകള്‍ നടത്താം, പിതാവിൽ നിന്ന് നിങ്ങൾക്ക് നല്ല വാർത്തകൾ ലഭിച്ചേക്കാം. ജോലിക്കാര്‍ക്ക് മേലധികാരിയിൽ നിന്ന് പിന്തുണ ലഭിക്കും. സർക്കാര്‍ ജോലിക്കാര്‍ക്ക് ഈ സമയം വളരെ അനുകൂലമാണ്. ഈ രാശിക്കാർക്ക് പുതിയ വസ്തുവോ വാഹനമോ വാങ്ങാനുള്ള അവസരം ലഭിക്കും. ജോലി അന്വേഷിക്കുന്നവർക്ക് പുതിയ ജോലി ലഭിക്കും. 

കന്നി  രാശി (Virgo Zodiac Sign)

ചൊവ്വയുടെ സംക്രമം കന്നി രാശിക്കാർക്ക് ജീവിത പങ്കാളിയില്‍നിന്ന് ഏറെ സന്തോഷം നല്‍കും. ദാമ്പത്യ സുഖം ലഭിക്കും. മതപരമായ പ്രവർത്തനങ്ങളിൽ താൽപര്യം വർദ്ധിക്കും. കുടുംബ സ്വത്തിൽ നിന്ന് നേട്ടമുണ്ടാകും. നിങ്ങൾ ഏറെ ശുഷ്കാന്തിയോടെ പ്രവർത്തിക്കും, അതിന്‍റെ ഫലവും ലഭിക്കും. 

വൃശ്ചികം രാശി (Scorpio Zodiac Sign)

വൃശ്ചിക രാശിക്കാരുടെ അധിപൻ ചൊവ്വയാണ്, ഈ രാശിക്കാർക്ക് ഈ സമയം പ്രത്യേക അനുഗ്രഹങ്ങൾ ലഭിക്കും, ഈ രാശിക്കാര്‍ക്ക് അവരുടെ കഠിനാധ്വാനത്തിന്‍റെ ഫലം ലഭിക്കും. കൂടുതല്‍ അറിവ് നേടുന്നതിന് ഈ സമയം നല്ലതാണ്. കൂടാതെ, കരിയറിന് മികച്ച ദിശാബോധം ലഭിക്കും. സാമ്പത്തിക നേട്ടം ഉണ്ടാകും.  

കുംഭം രാശി  (Aquarius Zodiac Sign)

ചൊവ്വയുടെ സംക്രമം കുംഭ രാശിക്കാർക്ക് അവരുടെ ജീവിത പങ്കാളിയില്‍ നിന്ന് വലിയ നേട്ടങ്ങൾ സമ്മാനിക്കും. സഹോദരങ്ങളോടുള്ള സ്നേഹം വർദ്ധിക്കും. മറ്റ് കുടുംബാംഗങ്ങളുമായുള്ള ബന്ധവും മെച്ചപ്പെടും. വീട്ടിൽ സമ്പത്ത് വർദ്ധിക്കും. പണം ലാഭിക്കുന്നതിലും നിങ്ങൾ വിജയിക്കും. സംസാരത്തില്‍  വിനയം നിലനിർത്തുക. 

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link