Mercury Nakshatra Transit: പ്രമോഷനും ശമ്പള വർധനവും; ബുധന്‍റെ നക്ഷത്ര മാറ്റത്തിലൂടെ നേട്ടങ്ങള്‍ ഈ രാശിക്കാര്‍ക്ക്

Mercury transit in 2025: ബുധന്റെ രാശിമാറ്റം ജ്യോതിഷപ്രകാരം വലിയ പ്രാധാന്യമുള്ള ഒന്നാണ്. ഒരു വ്യക്തിയുടെ ജാതകത്തില്‍ ബുധന്‍ ശുഭസ്ഥാനത്താണെങ്കിൽ അയാൾക്ക് ജീവിതത്തിൽ ഒട്ടനവധി നേട്ടങ്ങൾ ലഭിക്കും. 

 

1 /5

ഏപ്രില്‍ 3ന് ബുധൻ പൂരുരുട്ടാതി നക്ഷത്രത്തിലേക്ക് പ്രവേശിക്കുകയാണ്. ഇത് വിവിധ രാശികൾക്ക് അനുകൂലമായിരിക്കും. ഇവരുടെ ജീവിതത്തിൽ ശുഭകരമായ ഫലങ്ങളുണ്ടാകും. ഏതൊക്കെ രാശികൾക്കാണ് ഭാ​ഗ്യം ലഭിക്കുകയെന്ന് നോക്കാം.   

2 /5

മേടം രാശിക്കാര്‍ക്ക് നേട്ടങ്ങളുടെ കാലം തുടങ്ങുകയാണ്. ജോലിയിൽ‌ നിലനിന്നിരുന്ന സമ്മർദ്ദങ്ങൾ മാറും. മേലുദ്യോ​ഗസ്ഥരുടെ പ്രീതി പിടിച്ചുപറ്റും. ശമ്പളവർധനവിന് സാധ്യതയുണ്ട്. ചെലവ് കുറയും. കുടുംബത്തിൽ സന്തോഷം നിലനിൽക്കും. ബിസിനസിൽ ലാഭമുണ്ടാകും. പുതിയ ബിസിനസ് ആരംഭിക്കാൻ അനുകൂല സമയമാണ്.   

3 /5

ഇടവം രാശിക്കാർക്ക് ഈ കാലയളവിൽ അനവധി നേട്ടങ്ങൾ സ്വന്തമാക്കാനാകും. ജോലിയിൽ പ്രമോഷനും, ശമ്പളവർധനവിനും സാധ്യതയുണ്ട്. പുതിയ സംരംഭങ്ങൾ തുടങ്ങാൻ സാധ്യതയുണ്ട്. സ്വത്ത് സംബന്ധമായ തർക്കങ്ങൾ ഒത്തുതീർപ്പാകും. കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. വിദ്യാർഥികൾക്ക് അനുകൂലമായ സമയമാണിത്.   

4 /5

തുലാം രാശിക്കാർക്ക് ഈ കാലയളവിൽ സാമ്പത്തിക നേട്ടമുണ്ടാകും. സ്വത്ത് തർക്കങ്ങൾ ഒത്തുതീർപ്പാകുകയും കുടുംബത്തിൽ സന്തോഷവും സമാധാനവും വന്നുചേരുകയും ചെയ്യും. ബിസിനസിൽ ധാരാളം നേട്ടങ്ങൾ സ്വന്തമാക്കാനാകും. നിക്ഷേപത്തിൽ നിന്ന് ലാഭമുണ്ടാകും. ആരോ​ഗ്യം തൃപ്തികരമായിരിക്കും. ജോലി അന്വേഷിക്കുന്നവർക്ക് സന്തോഷ വാർത്ത കേൾക്കാനിടയുണ്ടാകും. വിദ്യാർത്ഥികൾക്ക് സമയം അനുകൂലമാണ്. വിദേശത്ത് ജോലി ലഭിക്കാൻ സാധ്യതയുണ്ട്. കുടുംബത്തിൽ സന്തോഷം നിറയും.   

5 /5

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.)  

You May Like

Sponsored by Taboola