Mercury Retrograde: വക്ര​ഗതിയിൽ ബുധന്‍: സൗഭാ​ഗ്യങ്ങൾ തേടിയെത്തുക ഈ 4 രാശിക്കാരെ

Published: Feb 28, 2025, 01:48 PM IST|Updated: Feb 28, 2025, 01:48 PM IST

Mercury retrograde in Aquarius: ജ്യോതിഷത്തിൽ വളരെ പ്രധാന്യമുള്ള ​ഗ്രഹമാണ് ബുധൻ. ​ഗ്രഹങ്ങളിലെ രാജകുമാരൻ എന്നറിയപ്പെടുന്ന ഈ ​ഗ്രഹം നിലവിൽ കുംഭം രാശിയിലാണ് സഞ്ചരിക്കുന്നത്. 

 

1/6

മാർച്ച് 15 മുതൽ കുംഭം രാശിയിൽ തന്നെ ബുധൻ വക്ര​ഗതിയിൽ സഞ്ചരിക്കാൻ തുടങ്ങും. ഏപ്രിൽ 4 വരെ ബുധൻ ഇതേ അവസ്ഥയിൽ തുടരും. നാല് രാശികൾക്കാണ് ബുധന്റെ ചലനമാറ്റം നേട്ടങ്ങൾ സമ്മാനിക്കാൻ പോകുന്നത്. ഏതൊക്കെയാണ് ആ രാശികളെന്ന് നോക്കാം. 

 

2/6

ഈ കാലയളവിൽ തൊഴില്‍ രംഗത്ത് മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കര്‍ക്കടകം രാശിക്കാര്‍ക്ക് സാധിക്കും. മുടങ്ങിക്കിടന്ന ജോലികൾ ഏറ്റെടുത്ത് വിജയകരമായി പൂർത്തിയാക്കും. സമ്പാദ്യം വർധിക്കും. പുതിയ ജൗോലി ലഭിക്കാനുള്ള സാധ്യതയുണ്ട്. ജീവിതത്തിൽ സന്തോഷം നിറയും. 

 

3/6

കന്നി രാശിക്കാർക്ക് ബുധന്റെ വക്ര​ഗതിയിലുള്ള സ‍ഞ്ചാരം സാമ്പത്തിക നേട്ടത്തിന് വഴിയൊരുക്കും. ജീവിതത്തിലെ കഷ്ടതകൾ മാറി സന്തോഷവും സമാധാനവും ഉണ്ടാകും. ജോലി സ്ഥലത്തും മികച്ച നേട്ടങ്ങൾ കൈവരിക്കാൻ ഇക്കൂട്ടർക്ക് സാധിക്കും. പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുകയും അതിൽ വിജയിക്കുകയും ചെയ്യും. ബന്ധുക്കളുമായി നിലനിന്നിരുന്ന തർക്കങ്ങളും പ്രശ്നങ്ങളും മാറും. പുതിയ സ്ഥലമോ വാഹനമോ വാങ്ങാനുള്ള യോ​ഗമുണ്ടാകും. 

 

4/6

വൃശ്ചികം രാശിക്കാർക്ക് ഈ കാലയളവിൽ നിരവധി നേട്ടങ്ങൾ ലഭിക്കും. സാമ്പത്തിക നേട്ടമുണ്ടാക്കാൻ സാധിക്കും. ബിസിനസിൽ ലാഭമുണ്ടാകും. കഷ്ടകാലം അകന്ന് ജീവിതത്തിൽ ഉയർച്ചയുണ്ടാകും. ജോലിയിൽ ശമ്പളവർധനവും സ്ഥാനക്കയറ്റവും ലഭിക്കും. ജീവിതത്തിൽ സന്തോഷവും സമാധാനവും നിറയും. കടങ്ങൾ എല്ലാം വീട്ടാൻ സാധിക്കും. ദാമ്പത്യ ജീവിതത്തിൽ സന്തോഷമുണ്ടാകും. 

 

5/6

കുംഭം രാശിക്കാർക്ക് ഈ കാലയളവിൽ സാമ്പത്തിക പുരോഗതിയുണ്ടാകും. ജീവിതത്തിലെ പ്രശ്‌നങ്ങള്‍ അകലും. ഈ രാശിക്കാരെ തേടി സൗഭാ​ഗ്യങ്ങൾ‌ വന്നെത്തും. വിദ്യാർത്ഥികൾക്ക് അനുകൂലമായ കാലമാണിത്. വിദേശ യാത്രയ്ക്ക് അവസരമുണ്ടാകും. 

 

6/6

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.