Mercury Retrograde 2026: 2026ലെ ബുധന്റെ വക്രഗതിയും രാശിഫലവും; സമ്പത്തും വിജയവും തേടിയെത്തുന്നവർ ഇവരാണ്! ജാഗ്രത പാലിക്കേണ്ടത് ആരൊക്കെ?

2026ൽ ബുധൻ മൂന്ന് തവണ വക്ര​ഗതിയിൽ സഞ്ചരിക്കും. ബുധൻ വക്ര​ഗതിയിൽ സഞ്ചരിക്കുന്ന ആ കാലയളവുകൾ ഏതൊക്കെയാണെന്ന് നോക്കാം...

 

ജ്യോതിഷപ്രകാരം ചില രാശിക്കാർക്ക് ബുധന്റെ വക്ര​ഗതി കാലയളവ് വളരെ മികച്ച സമയമാണ്. ഇവർക്ക് അപ്രതീക്ഷിത ഭാഗ്യങ്ങളും നേട്ടങ്ങളും കൈവരും. 

 

1 /9

ഈ വർഷം ഏതൊക്കെ സമയത്താണ് ബുധൻ വക്ര​ഗതിയിൽ സഞ്ചരിക്കുകയെന്നും ഏതൊക്കെ രാശിക്കാർക്കാണ് അതിലൂടെ ​ഗുണങ്ങൾ ലഭിക്കുകയെന്നും നോക്കാം.  

2 /9

ഫെബ്രുവരി 25 മുതൽ മാർച്ച് 20 വരെയുള്ള സമയത്ത് ബുധൻ മീനം രാശിയിലാണ് വക്രഗതിയിൽ സഞ്ചരിക്കുന്നത്. ജൂൺ 29 മുതൽ ജൂലൈ 23 വരെയുള്ള കാലയളവിൽ ബുധൻ മിഥുനം രാശിയിൽ വക്രഗതിയിൽ വരും. മൂന്നാമതായി ഒക്ടോബർ 21 മുതൽ നവംബർ 10 വരെയുള്ള സമയം വൃശ്ചികം രാശിയിലാണ് ബുധന്റെ വക്രഗതി സംഭവിക്കുന്നത്.  

3 /9

ഇടവം രാശിക്കാർക്ക് സാമ്പത്തിക കാര്യങ്ങളിൽ പുരോഗതിയുണ്ടാകും. പഴയ നിക്ഷേപങ്ങളിൽ നിന്ന് ലാഭം നേടാനാകും. തൊഴിൽ മേഖലയിൽ നിലനിന്നിരുന്ന തടസ്സങ്ങൾ മാറും.  

4 /9

ചിങ്ങം രാശിക്കാർക്ക് മുടങ്ങിക്കിടന്ന കാര്യങ്ങൾ വേഗത്തിൽ പൂർത്തിയാക്കാനാകും. ബിസിനസ്സിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവരുന്നത് ഗുണം ചെയ്യും. ആത്മവിശ്വാസം വർധിക്കും.  

5 /9

വൃശ്ചികം രാശിക്കാർക്ക് ഒക്ടോബർ മാസത്തിലെ ബുധന്റെ വക്രഗതി ഗുണകരമാണ്. ഗവേഷണ രംഗത്തും സർഗ്ഗാത്മക മേഖലകളിലും പ്രവർത്തിക്കുന്നവർക്ക് മികച്ച നേട്ടങ്ങൾ ലഭിക്കും.  

6 /9

മകരം രാശിക്കാർക്ക് കരിയറിൽ പുതിയ അവസരങ്ങൾ തേടിയെത്തും. വിദേശയാത്രയ്ക്കുള്ള തടസ്സങ്ങൾ നീങ്ങും. കുടുംബത്തിൽ സന്തോഷം നിലനിൽക്കും.  

7 /9

ശ്രദ്ധിക്കേണ്ടവർ ആരൊക്കെ - ബുധൻ വക്രഗതിയിലായിരിക്കുമ്പോൾ മിഥുനം, കന്നി, മീനം രാശിക്കാർ ജാഗ്രത പാലിക്കണം. ഇക്കൂട്ടർ ഈ കാലയളവിൽ പുതിയ കരാറുകളിൽ ഒപ്പിടുന്നത് ഒഴിവാക്കുകയും പണമിടപാടുകളിൽ അതീവ ശ്രദ്ധ പുലർത്തുകയും വേണം.  

8 /9

പരിഹാരങ്ങൾ എന്തൊക്കെ - ബുധന്റെ വക്ര​ഗതിയിലൂടെ ഉണ്ടാകുന്ന ദോഷഫലങ്ങൾ കുറയ്ക്കാൻ ഈ കാലയളവിൽ വിഷ്ണു സഹസ്രനാമം ജപിക്കുന്നത് നല്ലതാണ്. കൂടാതെ ബുധനാഴ്ചകളിൽ പച്ച നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നതും ഉചിതമാണ്.  

9 /9

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.  

You May Like

Sponsored by Taboola