മെയ് ഏഴിന് ബുധൻ മേടം രാശിയിലേക്ക് പ്രവേശിക്കും. രാവിലെ 3.53ന് ആണ് ബുധൻ മേടം രാശിയിലേക്ക് പ്രവേശിക്കുന്നത്.
1/5മേടം രാശിക്കാർക്ക് ബുധൻറെ രാശിമാറ്റം അനുകൂല ഫലങ്ങൾ നൽകും. മേയ് 23 വരെ ബുധൻ മേടം രാശിയിൽ തുടരും. ബിസിനസിലും വ്യക്തി ജീവിതത്തിലും ഇവർക്ക് നേട്ടങ്ങളുണ്ടാകും. നിക്ഷേപങ്ങളിൽ നിന്ന് ലാഭം ഉണ്ടാകും. ജോലിയിൽ പ്രൊമോഷൻ ഉണ്ടാകും.
2/5കർക്കിടക രാശിക്കാർക്ക് ബുധൻറെ രാശിമാറ്റം ഗുണം ചെയ്യും. കരിയറിലും ബിസിനസിലും വലിയ നേട്ടങ്ങളുണ്ടാകും. വരുമാനം വർധിക്കും. പുതിയ ജോലി അന്വേഷിക്കുന്നവർക്കും ജോലി മാറാൻ ആലോചിക്കുന്നവർക്കും അനുകൂല സമയം.
3/5ചിങ്ങം രാശിക്കാർക്ക് ബുധൻറെ രാശിമാറ്റം നിരവധി നേട്ടങ്ങൾ നൽകും. കരിയറിലും ബിസിനസിലും ഉയർച്ചയുണ്ടാകും. ജോലിയിൽ പ്രൊമോഷൻ ലഭിക്കും. സാമ്പത്തിക വളർച്ചയുണ്ടാകും. വരുമാനം വർധിക്കും.
4/5തുലാം രാശിക്കാർക്ക് വിദേശ യാത്രകൾക്ക് അവസരം ഉണ്ടാകും. സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത പുലർത്തണം. ബിസിനസിൽ ലാഭം ഉണ്ടാകും. പങ്കാളിത്ത ബിസിനസിനും അനുകൂല സമയം.
5/5ധനു രാശിക്കാർക്ക് ബുധൻറെ രാശിമാറ്റം വലിയ നേട്ടങ്ങൾ നൽകും. അക്കാദമിക് രംഗത്ത് ഉയർച്ചയുണ്ടാകും. ജോലി അന്വേഷിക്കുന്നവർക്ക് അനുകൂല സമയം. ബിസിനസിൽ വളർച്ചയുണ്ടാകും. സമൂഹത്തിൽ ജനപ്രീതി വർധിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല)