Met Gala 2025: മെറ്റ് ​ഗാലയിൽ തിളങ്ങി ഇന്ത്യൻ താരങ്ങൾ; ഫാഷൻ ലോകത്തിന്റെ കണ്ണുകൾ ബ്ലൂ കാർപെറ്റിലേക്ക്- ചിത്രങ്ങൾ

ലോകത്തിലെ ഏറ്റവും വലിയ ഫാഷൻ ഇവൻറുകളിലൊന്നാണ് മെറ്റ് ഗാല. ഇത്തവണ നിരവധി ഇന്ത്യൻ താരങ്ങളാണ് മെറ്റ് ഗാലയിൽ തിളങ്ങിയത്.

  • May 06, 2025, 01:14 PM IST
1 /10

ലോകത്തിലെ ഏറ്റവും വലിയ ഫാഷൻ ഇവൻറാണ് മെറ്റ് ഗാല. ഷാരൂഖ് ഖാൻ, പ്രിയങ്ക ചോപ്ര, കിയാര അദ്വാനി തുടങ്ങിയ ഇന്ത്യൻ താരങ്ങൾ മെറ്റ് ഗാലയിലെത്തി.

2 /10

മാൻഹാട്ടനിലാണ് മെറ്റ് ഗാല നടത്തുന്നത്. മാൻഹട്ടനിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിൻറെ കോസ്റ്റ്യൂം ഇൻസ്റ്റിറ്റ്യൂട്ടിൻറെ ഫണ്ട് സമാഹരണത്തിനായാണ് ഈ ഇവൻറ് നടത്തുന്നത്. ഇത്തവണത്തെ മെറ്റ് ഗാല തീം സൂപ്പർഫൈൻ ടെയ്ലറിങ് ബ്ലാക്ക് സ്റ്റൈൽ എന്നിവയായിരുന്നു.

3 /10

മെറ്റ് ഗാല ബ്ലൂ കാർപെറ്റിൽ സ്റ്റൈലിഷായി ബോളിവുഡ് താരം ഷാരൂഖ് ഖാൻ. സബ്യസാചി മുഖർജി ഡിസൈൻ ചെയ്ത വസ്ത്രമാണ് ഷാരൂഖ് ഖാൻ ധരിച്ചത്.

4 /10

നിരവധി ആരഭരണങ്ങളും കെ എന്ന് എഴുതിയ നെക്ലൈസും താരം ധരിച്ചു. വാക്കിങ് സ്റ്റിക്ക് താരത്തിന് കൂടുതൽ പ്രൌഢി നൽകി. 

5 /10

ഗർഭിണിയായിരിക്കേയാണ് കിയാര അദ്വാനി മെറ്റ് ഗാലയിൽ എത്തിയത്. നിറവയറിൽ താരം ബ്ലൂ കാർപെറ്റിൽ ചുവടുവച്ചു.

6 /10

ഹൃദ്യമായ സ്വീകരണമാണ് മെറ്റ് ഗാലയിൽ കിയാര അദ്വാനിക്ക് ലഭിച്ചത്. മാതൃത്വത്തിൻറെ ആഘോഷമായാണ് താരത്തെ വിശേഷിപ്പിക്കുന്നത്.

7 /10

പ്രിയങ്ക ചോപ്ര പങ്കാളി നിക്ക് ജൊനാസിനൊപ്പം മെറ്റ് ഗാലയിൽ എത്തി. 2017ൽ ആണ് പ്രിയങ്ക ചോപ്ര ആദ്യമായി മെറ്റ് ഗാലയിൽ എത്തിയത്. 2018, 2019, 2023 വർഷങ്ങളിലും പ്രിയങ്ക മെറ്റ് ഗാലയിലെത്തി.

8 /10

പഞ്ചാബി ഗായകനും നടനുമായ ദിൽജിത്ത് ദൊസാൻജ് പഞ്ചാബി രാജാവിൻറെ വസ്ത്രധാരണത്തിലാണ് മെറ്റ് ഗാലയിൽ പ്രത്യക്ഷപ്പെട്ടത്.

9 /10

എംബ്രോയിഡറി ചെയ്ത വൈറ്റ് നിറത്തിലുള്ള കോർസെറ്റും ബ്ലാക്ക് പാൻറും എംബ്രോയിഡറി ചെയ്ത കേപ്പുമാണ് ഇഷ അംബാനി ധരിച്ചത്. 150 മില്യൺ ഡോളർ വിലയുള്ള ഹെവി നെക്ക് പീസാണ് ഇഷ അണിഞ്ഞത്.

10 /10

ഇന്ത്യൻ ഫാഷൻ ഡിസൈനറായ മനീഷ് മൽഹോത്ര മെറ്റ് ഗാലയിൽ പങ്കെടുത്തു. ഗോൾഡൻ എംബ്രോയിഡറിയുള്ള ബ്ലാക്ക് നിറത്തിലുള്ള വസ്ത്രമാണ് മനീഷ് മൽഹോത്ര ധരിച്ചത്.

You May Like

Sponsored by Taboola