Mammootty and Mohanlal: മോഹൻലാൽ ചെയ്തുവച്ച പല കഥാപാത്രങ്ങളും മമ്മൂട്ടിയ്ക്കും ഒരിക്കലും ചെയ്യാൻ ആകാവില്ല എന്ന യാഥാർത്ഥ്യത്തേയും ഉൾക്കൊള്ളാൻ തയ്യാറാകാണം.
1/11മലയാളത്തിന്റെ മഹാനടന്‍മാരാണ് മമ്മൂട്ടിയും മോഹന്‍ലാലും. ഒരുപക്ഷേ, ഇന്ത്യന്‍ സിനിമയിലെ തന്നെ അഭിനയ ചക്രവര്‍ത്തിമാര്‍. എന്നാല്‍ എല്ലാ വേഷങ്ങളും രണ്ട് പേര്‍ക്കും ഒരുപോലെ ചെയ്യാന്‍ പറ്റുമോ? മമ്മൂട്ടി ചെയ്ത ഈ വേഷങ്ങള്‍ ഒരിക്കലും മോഹന്‍ലാലിനെ കൊണ്ട് മികച്ചതാക്കാന്‍ സാധിക്കില്ല.
2/11പൊന്തന്‍മാട: സിവി ശ്രീരാമന്റെ രണ്ട് കഥകളെ അടിസ്ഥാനമാക്കി ടിവി ചന്ദ്രന്‍ സംവിധാനം ചെയ്ത സിനിമയാണ് പൊന്തന്‍മാട. ഈ സിനിമയ്ക്ക് വേണ്ടി മമ്മൂട്ടി നടത്തിയ രൂപമാറ്റം അസാധ്യമെന്ന് വിശേഷിപ്പിക്കാം. മമ്മൂട്ടി എന്ന താരശരീരം പൂര്‍ണമായും അപ്രത്യക്ഷമാക്കപ്പെട്ട സിനിമ കൂടി ആയിരുന്നു ഇത്. മോഹന്‍ലാലിനെ സംബന്ധിച്ച് അസാധ്യമെന്ന് വിശേഷിപ്പിക്കാം ഈ കഥാപാത്രം.
3/11വിധേയന്‍: സക്കറിയയുടെ ഭാസ്‌കര പട്ടേലരും എന്റെ ജീവിതവും എന്ന സിനിമയെ ആസ്പദമാക്കി അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത സിനിമയാണ് വിധേയന്‍. തൊമ്മി എന്ന എംആര്‍ ഗോപകുമാറിന്റെ കഥാപാത്രമാണ് സിനിമയുടെ കേന്ദ്ര കഥാപാത്രമെങ്കിലും മമ്മൂട്ടിയുടെ ഭാക്‌സര പട്ടേലര്‍ എന്ന വില്ലന്‍ വേഷം ചരിത്രത്തില്‍ ഇടം നേടി. നായകത്വത്തിന് മുകളില്‍ ആരിലും വെറുപ്പം ഭയവും ഉളവാക്കുന്ന പട്ടേലര്‍ എന്ന ജന്മിയിലേക്കുള്ള മമ്മൂട്ടിയുടെ പരകായ പ്രവേശം ആയിരുന്നു സ്‌ക്രീനില്‍ തെളിഞ്ഞത്. ഇത് മോഹന്‍ലാലിന് അസാധ്യം.
4/11രാജമാണിക്യം: മമ്മൂട്ടിയ്ക്ക് തമാശ റോളുകള്‍ പറ്റില്ലെന്ന് പരിഹിച്ചിരുന്നവര്‍ ഒരുപാടുണ്ട്. എന്നാല്‍ ആ കേട് പൂര്‍ണമായും തീര്‍ത്ത ഒന്നായിരുന്നു അന്‍വര്‍ രഷീദ് സംവിധാനം ചെയ്ത രാജമാണിക്യം. തിരുവനന്തപുരം സ്ലാങ്ങില്‍ മമ്മൂട്ടി ആടിത്തകര്‍ത്ത കഥാപാത്രത്തെ ശരിക്കും തിരുവനന്തപുരംകാരനായ മോഹന്‍ലാലിന് അത്ര തന്മയത്തത്തോടെ ഒരിക്കലും ചെയ്യാന്‍ ആകില്ല.
5/11ധ്രുവം: മമ്മൂട്ടിയുടെ അഭിനയ ചരിത്രത്തിലെ ഒരു നാഴികക്കല്ല് എന്നൊന്നും വിശേഷിപ്പിക്കാന്‍ പറ്റില്ല ധ്രുവത്തിലെ നരസിംഹ മന്നാടിയാര്‍ എന്ന കഥാപാത്രത്തെ. എന്നാല്‍ ആ കോസ്റ്റിയൂമിലുള്ള മമ്മൂട്ടിയുടെ ഗ്രേസിനെ മറ്റൊരു മലയാള നടനും മറികടക്കാന്‍ ആവില്ല. അതുപോലെതന്നെ അദ്ദേഹത്തിന്റെ വോയ്‌സ് മോഡുലേഷനും. ഇതും മോഹന്‍ലാലിന് സാധിക്കില്ല.
6/11പഴശ്ശിരാജ: ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ തിളക്കമുള്ള ഏടാണ് പഴശ്ശിരായുടെ പോരാട്ടകഥ. അത് സിനിമയാക്കുമ്പോള്‍ എംടി വാസുദേവന്‍ നായരുടേയും ഹരിഹരന്റേയും മനസ്സില്‍ മമ്മൂട്ടിയല്ലാതെ മറ്റൊരു നടന്‍ ഉണ്ടായിരുന്നില്ല.മെയ് വഴക്കത്തിന്റെ കാര്യത്തിലും ഫൈറ്റ് സീനുകളുടെ കാര്യത്തിലും മോഹന്‍ലാലിനേക്കാള്‍ ഏറെ പിറകിലായിരിക്കാം മമ്മൂട്ടി. എന്നാല്‍ പഴശ്ശിരാജ പോലെ ഒരു കഥാപാത്രത്തെ അത്തരം ഒരു ഗ്രോസോടുകൂടി സ്‌ക്രീനില്‍ എത്തിക്കാന്‍ മമ്മൂട്ടിയെ കഴിഞ്ഞ് മറ്റൊരാളില്ല.
7/11പാലേരി മാണിക്യം: ടിപി രാജീവിന്റെ, പാലേരി മാണിക്യം: ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന സിനിമയില്‍ മൂന്ന് വേഷത്തിലാണ് മമ്മൂട്ടി എത്തിയത്. മൂന്ന് വേഷങ്ങളും അദ്ദേഹം ഗംഭീരമാക്കി. എന്നാല്‍ മുരിക്കുംകുന്നത്ത് അഹമ്മദ് ഹാജി എന്ന ക്രൂരനായ മാടമ്പിയാകാന്‍ മറ്റൊരു താരത്തിനും സാധിക്കില്ല. പ്രേക്ഷകരില്‍ അത്രയും വെറുപ്പ് സൃഷ്ടിക്കുന്നുണ്ട് ആ കഥാപാത്രം.
8/11ബിഗ് ബി: അമല്‍ നീരദ് സംവിധാനം ചെയ്ത ബിഗ് ബി എന്ന ആക്ഷന്‍ ചിത്രം അന്ന് തീയേറ്ററില്‍ വലിയ ചലനം ഒന്നും സൃഷ്ടിച്ചില്ല. എന്നാല്‍ മമ്മൂട്ടിയെ കള്‍ട്ട് കഥാപാത്രമായി ഇപ്പോഴും ആരാധകര്‍ നെഞ്ചോടുചേര്‍ക്കുന്ന പേരാണ് ബിലാല്‍. ഭാവങ്ങള്‍ ഒന്നുമില്ലാതെ, ഏറെക്കുറേ നിര്‍വ്വികാരമായി തുടക്കം മുതല്‍ ഒടുക്കം വരെ സ്‌ക്രീനില്‍ നിറഞ്ഞുനില്‍ക്കുക എന്നത് അത്രയേറെ ശ്രമകരമായ ഒരു കാര്യമാണ്. അതില്‍ മമ്മൂട്ടിയെ വെല്ലാന്‍ ഇനി മറ്റൊരാള്‍ ഉണ്ടായി വരണം.
9/11മൃഗയ: സൂപ്പര്‍ താര പരിവേഷത്തിനിടയ്ക്ക് പലരും ചെയ്യാന്‍ മടിക്കുന്ന തരം കഥാപാത്രങ്ങളേയും ഒരു സംശയവും കൂടാതെ ഏറ്റെടുക്കുന്ന നടനാണ് മമ്മൂട്ടി. ലോഹിതദാസ് എഴുതി ഐവി ശശി സംവിധാനം ചെയ്ത മൃഗയയിലെ വാറുണ്ണി എന്ന കഥാപാത്രം മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ ഒരുജ്ജ്വലമായ ഏടാണ്. ഏറെ സുന്ദരനായ മമ്മൂട്ടി, അത്രയും വിരൂപനും അപരിഷ്‌കൃതനും ആയാണ് വാറുണ്ണിയായി സ്‌ക്രീനില്‍ എത്തിയത്. അത്തരം ഒരു ട്രാന്‍സ്‌ഫോര്‍മേഷന്‍ മോഹന്‍ലാലിന് സാധ്യമാകുമോ എന്ന് സംശയമാണ്.
10/11സൂര്യമാനസം: സമാനമാണ് വിജി തമ്പി സംവിധാനം ചെയ്ത സൂര്യമാനസത്തിലെ പുട്ടുറുമീസ് എന്ന കഥാപാത്രവും. രൂപവും ശബ്ദവും നിഷ്‌കളങ്കതയും മാനറിസങ്ങളും വൈകാരികമായ ഇഴപിരിയലുകളും എല്ലാം കൊണ്ട് പ്രേക്ഷകമനസ്സില്‍ ഇടംനേടിയ കഥാപാത്രമാണ് പുട്ടുറുമീസ്. ഇതും മോഹന്‍ലാലിന് അസാധ്യമെന്ന് വിശേഷിപ്പിക്കാം.
11/11അംബേദ്കര്‍: ഭരണഘടനാശില്‍പിയായ ബാബ സാഹെബ് അംബേദ്കറിന്റെ ജീവിതം സിനിമയാക്കുമ്പോള്‍ വിഖ്യാത സംവിധായകന്‍ ജബ്ബാര്‍ പട്ടേലിന് മുന്നിലേക്ക് എത്തിയ മുഖവും ശരീരവും മമ്മൂട്ടിയുടേതായിരുന്നു. മമ്മൂട്ടിയെ ഈ റോളിലേക്ക് തിരഞ്ഞെടുക്കാന്‍ പല ഘടകങ്ങള്‍ ഉണ്ടായിരുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ മോഹന്‍ലാലിന്റെ താരശരീരത്തിന് ഒരിക്കലും വഴങ്ങാത്ത കഥാപാത്രം തന്നെയായിരുന്നു അത്.