Monthly Financial Horoscope: സമ്പത്ത് ഇരട്ടിക്കും, ഇവർക്ക് ധനയോ​ഗം; മാർച്ച് മാസം നിങ്ങൾക്കെങ്ങനെ? സമ്പൂർണഫലം അറിയാം

മേടം മുതൽ മീനം വരെയുള്ള 12 രാശിക്കാർക്കും മാർച്ച് മാസത്തിലെ സാമ്പത്തിക സ്ഥിതി എങ്ങനെയായിരിക്കുമെന്ന് അറിയാം.

  • Mar 03, 2025, 10:07 PM IST
1 /12

മേടം രാശിക്കാർക്ക് അമിത ചിലവുകൾ ഉണ്ടാകുന്ന മാസമാണ്. സാമ്പത്തികമായി പല പ്രശ്നങ്ങളും ഉണ്ടാകും. സാമ്പത്തിക പ്രതിസന്ധികളുണ്ടാകും. ചിലവ് വർധിക്കാതിരിക്കാൻ ശ്രദ്ധിക്കണം. പതിയേ അനുകൂല മാറ്റങ്ങളുണ്ടാകും.

2 /12

ഇടവം രാശിക്കാർക്ക് സാമ്പത്തികമായി വലിയ മാറ്റങ്ങൾ വരും. ധനം സമ്പാദിക്കുന്നതിന് അനുകൂല സമയമാണ്. സന്തോഷകരമായ മാറ്റങ്ങളുണ്ടാകും. സാമ്പത്തികമായി ഉയർച്ചയുണ്ടാകും.

3 /12

മിഥുനം രാശിക്കാർക്ക് സാമ്പത്തികമായി പലവിധത്തിലുള്ള മാറ്റങ്ങളുണ്ടാകും. സമ്പാദ്യം വർധിക്കും. ധന സമ്പാദനത്തിന് അനുകൂല സമയമാണ്. ബജറ്റിന് അനുസരിച്ച് കാര്യങ്ങൾ കൈകാര്യം ചെയ്യണം. ആരോഗ്യത്തിനായി പണം ചിലവഴിക്കേണ്ടി വരാം.

4 /12

കർക്കടക രാശിക്കാർക്ക് മാർച്ച് മാസം നേട്ടങ്ങളുടേതാണ്. പ്രതിസന്ധികൾക്ക് പരിഹാരം കാണാനാകും. നിക്ഷേപത്തിന് അനുകൂല സമയം. ജീവിതത്തിൽ നേട്ടങ്ങൾ തേടിയെത്തും.

5 /12

ചിങ്ങം രാശിക്കാർക്ക് അനുകൂല സമയമാണ്. എന്നാൽ സാമ്പത്തിക കാര്യങ്ങളിൽ ധൂർത്ത് പാടില്ല. സാമ്പത്തിക കാര്യങ്ങളിൽ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാകും. സൌന്ദര്യ സംരക്ഷണത്തിന് പണം ചിലവഴിക്കും.

6 /12

കന്നി രാശിക്കാർ പണം ചിലവാക്കുന്നതിൽ വളരെയധികം ശ്രദ്ധിക്കണം. ജീവിതത്തിൽ സന്തോഷകരമായ മാറ്റങ്ങളുണ്ടാകും. ആഗ്രഹിക്കുന്നതെല്ലാം സ്വന്തമാകും. മാസാവസാനം സാമ്പത്തിക സ്ഥിതിയിൽ ചെറിയ പ്രശ്നങ്ങൾ ഉണ്ടാകും.

7 /12

തുലാം രാശിക്കാർക്ക് സാമ്പത്തികമായി നേട്ടം ഉണ്ടാകും. സാമ്പത്തിക സ്ഥിതി മികച്ചതാകും. ബിസിനസിൽ നേട്ടങ്ങളുണ്ടാകും. ജീവിതത്തിൽ എല്ലാ തരത്തിലും നേട്ടങ്ങൾ തേടിയെത്തും.

8 /12

വൃശ്ചികം രാശിക്കാർക്ക് സാമ്പത്തികമായി മികച്ച മാസമാണ് മാർച്ച്. കഠിനാധ്വാനത്തിന് ഫലം ലഭിക്കും. പണം ചിലവാക്കുമ്പോൾ കൃത്യമായ കണക്ക് സൂക്ഷിക്കണം. ഇത് സാമ്പത്തികമായി സ്ഥിരതയുണ്ടാകാൻ സഹായിക്കും.

9 /12

ധനു രാശിക്കാർക്ക് സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടാകും. പലപ്പോഴും പണം നഷ്ടപ്പെടുന്ന അവസ്ഥയും ഉണ്ടാകും. ഒരു രൂപ ചിലവാക്കുമ്പോൾ  പോലും ജാഗ്രത പുലർത്തണം. ഒരു കാര്യവും നിസാരമായി കാണരുത്. പണം കൃത്യമായി കൈകാര്യം ചെയ്യണം.

10 /12

മകരം രാശിക്കാർക്ക് സാമ്പത്തിക നേട്ടങ്ങളും ജീവിതത്തിൽ സന്തോഷങ്ങളും ഉണ്ടാകും. ഈ മാസം പണം ചിലവഴിക്കേണ്ടതായും വരും. ബിസിനസിൽ സാമ്പത്തിക നേട്ടം ഉണ്ടാകും. മാർച്ച് മാസത്തിൽ സാമ്പത്തിക സ്ഥിരതയുണ്ടാകും.

11 /12

കുംഭം രാശിക്കാർക്ക് സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. സമ്പാദ്യം വർധിക്കും. എന്നാൽ, പണം കൈകാര്യം ചെയ്യുമ്പോൾ ജാഗ്രത പുലർത്തണം. അശ്രദ്ധയുണ്ടായാൽ നഷ്ടം സംഭവിക്കും.

12 /12

മീനം രാശിക്കാർക്ക് സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ജീവിതത്തിൽ വലിയ മാറ്റങ്ങളുണ്ടാകും. ബിസിനസുകാർക്ക് അനുകൂല സമയം. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)  

You May Like

Sponsored by Taboola