ജൂണിൽ നിരവധി ഗ്രഹങ്ങൾ രാശിമാറുന്നുണ്ട്. ഇത് ചില രാശിക്കാരിൽ പ്രതികൂല സാഹചര്യങ്ങൾ സൃഷ്ടിക്കും. ഏതെല്ലാം രാശിക്കാരെയാണ് ഗ്രഹമാറ്റങ്ങൾ ദോഷകരമായി ബാധിക്കുന്നതെന്ന് അറിയാം.
മേടം രാശിക്കാരിൽ നിരവധി പ്രതികൂല മാറ്റങ്ങളുണ്ടാകും. ജോലിയിൽ തടസങ്ങളുണ്ടാകും. ആരോഗ്യം മോശമാകും. സാമ്പത്തിക പ്രതിസന്ധികളും അലട്ടും. ജോലിയിൽ ബുദ്ധിമുട്ടുകൾ നേരിടും.
മകരം രാശിക്കാർക്ക് ബിസിനസിലും കരിയറിലും ബുദ്ധിമുട്ടുകൾ ഉണ്ടാകും. ജീവിതത്തിൽ പലവിധത്തിലുള്ള പ്രതിസന്ധികളുണ്ടാകും. സാമ്പത്തിക സ്ഥിതി മോശമാകും. ബിസിനസിൽ ഓരോ പ്രശ്നങ്ങൾക്ക് പിന്നാലെ പുതിയ പ്രശ്നങ്ങളുണ്ടാകും. ജീവിതത്തിൽ വലിയ വെല്ലുവിളികൾ ഉണ്ടാകും.
ചിങ്ങം രാശിക്കാർക്ക് ജീവിതത്തിൽ വെല്ലുവിളികളുടെ സമയമാണ് ജൂൺ മാസം. ശത്രുക്കൾ വർധിക്കുകയും സാമ്പത്തിക പ്രതിസന്ധിയുണ്ടാകുകയും ചെയ്യും. ദേഷ്യം നിയന്ത്രിക്കണം. ജോലി നഷ്ടപ്പെടാൻ സാധ്യതയുണ്ട്.
മീനം രാശിക്കാർക്ക് ജീവിതത്തിൽ വലിയ വെല്ലുവിളി നേരിടുന്ന സമയമാണ്. ആരോഗ്യം മോശമാകും. ചിലവുകൾ വർധിക്കും. പണം സൂക്ഷിച്ച് വിനിയോഗിച്ചില്ലെങ്കിൽ സ്ഥിതി മോശമാകും. കരിയറിൽ മോശം അവസ്ഥ. ജോലി നഷ്ടപ്പെടാൻ സാധ്യത.
ഇടവം രാശിക്കാർക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്ന മാസമാകും ഇത്. അനാവശ്യ ആശങ്കകൾ കൂടുതൽ പ്രശ്നങ്ങളിലേക്ക് നയിക്കും. ചിലവുകൾ വർധിക്കും. ബിസിനസിൽ നഷ്ടങ്ങളുണ്ടാകും. ആരോഗ്യം മോശമാകും. ജൂൺ 29ന് ശേഷം നല്ല സമയം വരും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)