Monthly Horoscope May: ഇടവമാസം ഓരോ രാശിക്കാർക്കും എങ്ങനെയെന്ന് അറിയാം

ഗ്രഹങ്ങളിലുണ്ടാകുന്ന മാറ്റം ഓരോ രാശിക്കാരിലും വിവിധ ഫലങ്ങൾ സൃഷ്ടിക്കും. ഇടവമാസത്തിൽ നിരവധി ഗ്രഹങ്ങൾ രശിമാറും. ഇത് ഓരോ രാശിക്കാരിലും സ്വാധീനം ചെലുത്തും.

  • May 08, 2025, 01:19 PM IST
1 /12

മേടക്കൂറിൽ വരുന്ന നാളുകളായ അശ്വതി, ഭരണി, കാർത്തിക ഒന്നാം പാദം എന്നിവർക്ക് ഗുണഫലങ്ങൾ ഉണ്ടാകും. സാമ്പത്തിക സ്ഥിതി മികച്ചതാകും. സാമ്പത്തിക ബാധ്യതകൾ തീരും. ജീവിതത്തിലെ മികച്ച സമയമാണ് ഈ നാളുകാർക്ക് വരാനിരിക്കുന്നത്.

2 /12

ഇടവക്കൂറിൽ വരുന്ന നാളുകാർക്ക് അത്ര മികച്ച കാര്യങ്ങളല്ല സംഭവിക്കാനുള്ളത്. ജീവിതത്തിൽ അസ്വസ്ഥതകളുണ്ടാകും. പണം കടം കൊടുക്കുന്നതും വാങ്ങുന്നതും നല്ലതല്ല. ആരോഗ്യ കാര്യത്തിൽ ശ്രദ്ധ വേണം. സാമ്പത്തിക പ്രതിസന്ധിയുണ്ടാകാം.

3 /12

മിഥുനക്കൂറിൽ വരുന്ന നാളുകാർക്ക് ഇവടത്തിൽ അനുകൂല മാറ്റങ്ങൾ ഉണ്ടാകും. സാമ്പത്തിക സ്ഥിതി മികച്ചതാകും. ബിസിനസിൽ നേട്ടമുണ്ടാകും. പുതിയ ബിസിനസ് ആരംഭിക്കാനും ബിസിനസ് വിപുലീകരിക്കാനും അനുകൂല സമയം.

4 /12

കർക്കിടകക്കൂറിൽ വരുന്ന നാളുകാർക്ക് അൽപം ദോഷമുള്ള സമയമാണ്. സാമ്പത്തിക സ്ഥിതി മികച്ചതാകും. ബന്ധങ്ങളിൽ വിള്ളലുകളുണ്ടാകും. ആരോഗ്യത്തിൽ വെല്ലുവിളിയുണ്ടാകും. ജോലി നഷ്ടപ്പെടാൻ വരെ സാധ്യത.

5 /12

ചിങ്ങക്കൂറിൽ വരുന്ന നാളുകാർക്ക് നിരവധി ഗുണഫലങ്ങൾ ഉണ്ടാകും. കരിയറിൽ വളർച്ചയുണ്ടാകും. ഉപരിപഠനത്തിന് ശ്രമിക്കുന്നവർക്ക് അവസരങ്ങൾ ഉണ്ടാകും.

6 /12

കന്നിക്കൂറിൽ വരുന്ന നാളുകാർക്ക് ജീവിതത്തിൽ സന്തോഷകരമായ പല മാറ്റങ്ങളും ഉണ്ടാകും. ബിസിനസിൽ വലിയ ലാഭം ഉണ്ടാകും. പുതിയ ബിസിനസ് തുടങ്ങാൻ അനുകൂല സമയം.

7 /12

തുലാക്കൂറിൽ വരുന്ന നാളുകാർക്ക് ജീവിതത്തിലെ ദോഷങ്ങൾ അകലും. സാമ്പത്തിക സ്ഥിതി മികച്ചതാകും. ജീവിതത്തിൽ ഗുണകരമായ മാറ്റങ്ങളുണ്ടാകും. മക്കളുടെ ആരോഗ്യത്തിൽ ശ്രദ്ധ പുലർത്തണം.

8 /12

വൃശ്ചികക്കൂറിൽ വരുന്ന വിശാഖം നാലാം പാദം, അനിഴം, തൃക്കേട്ട എന്നിവർക്ക് സാമ്പത്തിക സ്ഥിതിയിൽ ഗുണഫലമായ മാറ്റങ്ങളുണ്ടാകും. ജോലിയിൽ പ്രൊമോഷനും ശമ്പള വർധനവും ഉണ്ടാകും. ദാമ്പത്യ ജീവിതത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകും.

9 /12

ധനുക്കൂറിൽ വരുന്ന മൂലം, പൂരാടം, ഉത്രാടം കാൽ ഭാഗം എന്നിവർക്ക് ഗുണഫലങ്ങൾ ഉണ്ടാകും. സാമ്പത്തിക സ്ഥിതി മികച്ചതാകും. ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം നടക്കും. ചിന്തിച്ച് പ്രവർത്തിക്കണം.

10 /12

മകരക്കൂറിൽ വരുന്ന ഉത്രാടം മുക്കാൽ ഭാഗം, തിരുവോണം, അവിട്ടം ആദ്യ പാദം എന്നിവർക്ക് ജീവിതത്തിൽ അനുകൂലമായ മാറ്റങ്ങളുണ്ടാകും. കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. പണ സംബന്ധമായ കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക.

11 /12

കുംഭക്കൂറിൽ വരുന്ന അവിട്ടം ആദ്യ പാദം, ചതയം, പൂരുരുട്ടാതി മുക്കാൽ നാളുകാർക്ക് സാമ്പത്തിക സ്ഥിതി മികച്ചതാകും. കലാരംഗത്ത് ഉയർച്ചയുണ്ടാകും. അംഗീകാരങ്ങൾ തേടിയെത്തും.

12 /12

മീനക്കൂറിൽ വരുന്ന മൂന്ന് നക്ഷത്രക്കാരായ പൂരുരുട്ടാതി ആദ്യ കാൽ ഭാഗം, ഉത്രട്ടാതി, രേവതി എന്നിവർക്ക് ശുക്രദശ സമയമാണ്. സാമ്പത്തിക സ്ഥിതി മികച്ചതാകും. സാമ്പത്തിക പ്രതിസന്ധികൾ പൂർണമായും ഇല്ലാതാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)

You May Like

Sponsored by Taboola