ചരിത്ര വിജയത്തില്‍ വികാരഭരിതയായി അനുഷ്ക; ചിത്രങ്ങള്‍ കാണാം...

1 /8

സിഡ്‌നി ടെസ്റ്റ് സമനിലയില്‍ പിരിഞ്ഞതോടെയാണ് ഇന്ത്യയ്ക്ക് പരമ്പര കിട്ടിയത്. ഈ സമയം ഗ്യാലറിയില്‍ ഉണ്ടായിരുന്ന അനുഷ്‌ക ഫ്ലയിംഗ് കിസ് നല്‍കിയാണ് കോഹ്‌ലിയോടുള്ള തന്റെ സ്‌നേഹം പ്രകടിപ്പിച്ചത്.

2 /8

ഓസ്‌ട്രേലിയക്കെതിരെ അവരുടെ നാട്ടില്‍ പരമ്പര നേടുന്ന അഞ്ചാമത്തെ മാത്രം സന്ദര്‍ശക രാജ്യമാണ് ഇന്ത്യ. ഇതിന് മുമ്പ് ഇംഗ്ലണ്ട്, വിന്‍ഡീസ്, ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക എന്നീ ടീമുകള്‍ മാത്രമാണ് ഓസ്‌ട്രേലിയയില്‍ അവര്‍ക്കെതിരെ പരമ്പര നേടിയിട്ടുള്ളത്. 

3 /8

സൗരവ് ഗാംഗുലിയും ധോണിയുമെല്ലാം പരാജയപ്പെട്ടിടത്താണ് കോഹ്‌ലിക്ക് കീഴില്‍ ഇന്ത്യ ഓസ്‌ട്രേലിയയില്‍ ചരിത്രമെഴുതിയത്.

4 /8

ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യ ഓസ്‌ട്രേലിയയില്‍ ഒരു ടെസ്റ്റ് പരമ്പര സ്വന്തമാക്കുന്നത്.

5 /8

ഓസ്‌ട്രേലിയന്‍ മണ്ണില്‍ വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം ചരിത്രം കുറിച്ചതു കാണാന്‍ ഭാര്യ അനുഷ്‌ക ശര്‍മ്മയും എത്തിയിരുന്നു.   

6 /8

ഒരു ഘട്ടത്തില്‍ വികാരഭരിതയായ അനുഷ്‌കയെ കോഹ്‌ലി വാരിപ്പുണരുകയും ചെയ്തു.

7 /8

കോഹ്‌ലിയുടെ കരിയറില്‍ വീഴ്ചകള്‍ ഉണ്ടായപ്പോള്‍ പലരും അനുഷ്‌കയെയാണ് കുറ്റപ്പെടുത്തിയത്. 

8 /8

ഇന്ത്യന്‍ ടീമിന് ചരിത്ര നേട്ടം സമ്മാനിച്ച ഇന്ത്യന്‍ നായകന്റെ ഭാര്യയെന്ന അഭിമാനത്തോടെയാണ് കോഹ്‌ലിയുടെ കൈപിടിച്ച് അനുഷ്‌ക മൈതാനത്തേക്ക് എത്തിയത്.   

You May Like

Sponsored by Taboola