Gajakesari Yog 2025: ​ഗജകേസരിയോ​ഗം നൽകും വള‍ർച്ചയും നേട്ടങ്ങളും; ഈ രാശിക്കാർക്കിനി രാജയോ​ഗം

ഇന്ന് ചില രാശിക്കാർക്ക് അനുകൂല ദിവസമാണ്. നിരവധി ഭാഗ്യങ്ങളാണ് ഈ രാശിക്കാരെ കാത്തിരിക്കുന്നത്. ഏതെല്ലാം രാശിക്കാരാണ് ഇന്നത്തെ ഭാഗ്യരാശികൾ എന്ന് അറിയാം.

  • May 22, 2025, 02:15 PM IST
1 /6

ഇന്നത്തെ ദിവസം ഗജകേസരിയോഗം, കാലയോഗം, സുനഭയോഗം തുടങ്ങി നിരവധി യോഗങ്ങൾ രൂപ്പെടുന്നു. ഇത് 12 രാശിക്കാരിലും സ്വാധീനം ചെലുത്തും. ഗജകേസരിയോഗത്തിലൂടെ അഞ്ച് രാശിക്കാർക്ക് വലിയ നേട്ടങ്ങൾ ലഭിക്കും. ഏതെല്ലാം രാശിക്കാർക്കാണ് ഇന്ന് ഭാഗ്യമുണ്ടാകുന്നതെന്ന് അറിയാം.

2 /6

ഇടവം രാശിക്കാർക്ക് ധാരാളം നേട്ടങ്ങൾ തേടിയെത്തുന്ന ദിവസമാണ് ഇന്ന്. ജോലിയിൽ പുരോഗതിയുണ്ടാകും. ബിസിനസിൽ അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളുണ്ടാകും. ചെയ്യുന്ന എല്ലാ കാര്യങ്ങളിലും വിജയമുണ്ടാകും. ജീവിതത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകുന്നു. ആരോഗ്യം മികച്ചതാകും.

3 /6

മിഥുനം രാശിക്കാർക്ക് ഇന്ന് അനുകൂലമായ പല കാര്യങ്ങളും ജീവിതത്തിൽ സംഭവിക്കും.സാമ്പത്തിക തടസങ്ങൾ നീങ്ങും. ജോലികളെല്ലാം പൂർത്തിയാക്കാനാകും. ആരോഗ്യകാര്യത്തിലും നേട്ടങ്ങളുണ്ടാകും. സമൂഹത്തിൽ പ്രശസ്തിയും ബഹുമാനവും നേടാനാകും.

4 /6

കന്നി രാശിക്കാർക്ക് ഇന്ന് ജീവിതത്തിൽ വലിയ മാറ്റങ്ങളുണ്ടാകും. ആത്മവിശ്വാസം വർധിക്കും. ജോലിയിൽ ഉയർച്ചയുണ്ടാകും. അംഗീകാരങ്ങളും സന്തോഷവും നിങ്ങളെ തേടിയെത്തും. ബിസിനസ് വിപുലീകരിക്കാനാകും. സാമ്പത്തികമായി ഉയർച്ചയുണ്ടാകും. ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. 

5 /6

മകരം രാശിക്കാർക്ക് ഇന്ന് വളരെ അനുകൂലമായ ദിവസമാണ്. കഠിനാധ്വാനത്തിന് ഫലം ലഭിക്കും. സാമ്പത്തികമായി വളർച്ചയുണ്ടാകും. ആരോഗ്യം മികച്ചതാകും. സാമ്പത്ത് വർധിക്കും. സമൂഹത്തിൽ പ്രശസ്തിയും ബഹുമാനവും ഉണ്ടാകും.

6 /6

മീനം രാശിക്കാർക്ക് ആത്മവിശ്വാസത്തോടെ പ്രവർത്തിക്കാനാകും. ജോലികൾ പൂർത്തിയാക്കും. ജോലിയിൽ മികച്ച വിജയം നേടും. വ്യക്തിപരമായും മികച്ച സമയമാണ്. ആരോഗ്യം മികച്ചതാകും. എല്ലാ കാര്യത്തിലും വിജയമുണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)

You May Like

Sponsored by Taboola